സൽമാൻ ശാസിച്ചു!! ശ്രീശാന്ത് തല തല്ലി പൊട്ടിച്ചു, വേദന സഹിക്കാൻ വയ്യാതെ ശ്രീ ആശുപത്രിയിൽ...
ഷോയ്ക്കിടെ ശ്രീശാന്തിന്റെ തലയ്ക്ക് പരിക്ക് പറ്റിയിരിക്കുകയാണ്.
Recommended Video

സൽമാൻഖാൻ അവതാരകനായി എത്തുന്ന ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളി പ്രക്ഷകരുടെ സ്വീകരണമുറികളിലും സജീവ സാന്നിധ്യമാകുകയാണ്. സാധരണ ഹിന്ദി റിയാലിറ്റി ഷോയ്ക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ സ്വീകാര്യതയാണ് ബിഗ് ബോസിന് ലഭിക്കുന്നത്. ബിഗ് ബോസിന്റ 12ാം പതിപ്പാണ് ഇപ്പോൾ ഹിന്ദിയിൽ നടന്നു വരുന്നത്.
തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് മികച്ച പിന്തുണയാണ് മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ബോസിന്റെ മലയാളം പതിപ്പിന് ലഭിച്ചത്. മലയാളം അവസാനിച്ചതിന്റെ തൊട്ട് പിന്നാലെയായിരുന്നു ഹിന്ദി ഷോ ആരംഭിച്ചത്. ഇത്തവണ കേരളത്തിൽ നിന്ന് ശ്രീശാന്തും സൽമനാന്റെ ബിഗ് ബോസ് ഹൗസിൽ എത്തിയിരുന്നു. കേരളത്തിൽ നിന്ന് ഹിന്ദി ബിഗ്ബോസ് ഹൗസിൽ എത്തുന്ന ആദ്യ താരമാണ് ശ്രീ. ആദ്യ ദിനം മുതൽ വിവാദങ്ങളുടെ നായികനായിരുന്നു ശ്രീ. ഇപ്പോഴിത ബിഗ്ബോസ് ഹൗസിൽ നിന്ന് അത്ര സുഖകരമായ വാർത്തയല്ല പുറത്തു വരുന്നത്.

തല ഇടിച്ചു പൊട്ടിച്ചു
ഷോയ്ക്കിടെ ശ്രീശാന്തിന്റെ തലയ്ക്ക് പരിക്ക് പറ്റിയിരിക്കുകയാണ്. ദേഷ്യം നിയന്ത്രിക്കാൻ പറ്റാത്തതിനെ തുടർന്ന ശ്രീ തന്നെ ചുമരിൽ തല അടിച്ചു പൊട്ടിക്കുകയായിരുന്നു. തല മുറിഞ്ഞതിനെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ പേടിക്കാൻ ഒന്നുമില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോട്ട്.

സൽമാൻ ശകാരിച്ചു
സൽമാൻ ഖാൻ ശകാരിച്ചതിന്റെ വിഷമത്തിലാണ് ശ്രീശാന്ത് ഇത്തരത്തിലുളള പ്രവർത്തി ചെയ്തത്. ബിഗ്ബോസ് ഹൗസിലെ സഹ അംഗമായ സുരഭി റാണിയെ ശ്രീ അധിക്ഷേപിച്ചതിനെതിര ശ്രീയെ സൽമാൻ ശാസിച്ചിരുന്നു. ഇത് ശ്രീശാന്തിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. സൽമാൻ പോയതിനു ശേഷം ബാത്ത് റൂമിൽ കരയുകയും ചെയ്തിരുന്നു. ഒടുവിൽ ദേഷ്യം നിയന്ത്രിക്കാൻ പറ്റാതെ വന്നപ്പോഴാണ് തല ബാത്ത് റൂമിന്റെ ചുമരിൽ ഇടിച്ച് പൊട്ടിച്ചത്.

നല്ല ഭയമായിരുന്നു
ശ്രീശാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് അറിഞ്ഞാപ്പോൾ നല്ല ഭയം തോന്നിയെന്ന് ഭാര്യ ഭുവനേശ്വരി പറഞ്ഞു. എന്നാൽ ബിഗ് ബോസ് സംഘാടകരുമായി സംസാരിച്ചെന്നും പേടിക്കാനൊന്നുമില്ലെന്ന് ഭൂവനേശ്വരി ട്വീറ്റ് ചെയ്ത്. തലയ്ക്ക് നല്ല വേദനയുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എക്സ്റേയും മറ്റ് പരിശോധനയും നടത്തി. കുഴപ്പമൊന്നുമില്ലെന്നും ഇപ്പോൾ താരം തിരിച്ച് ബിഗ്ബോസ് ഹൗസിലെത്തിയെന്നും ഭൂവനേശ്വരി ട്വറ്റിൽ പറയുന്നു. കൂടാതെ ഇതുവരെ ശ്രീശാന്തിന് നൽകിയ പിന്തുണയ്ക്കും ഇവർ നന്ദി അറിയിച്ചിട്ടുണ്ട്.

ബിഗ്ബോസിലെ വില്ലൻ
ആദ്യ ദിനം മുതൽ ശ്രീശാന്ത് ബിഗ്ബോസ് ഹൗസിലെ വിവാദ നായകനാവുകയായിരുന്നു. ശ്രീയുടെ മറ്റുള്ളവരേടുള്ള പെരുമാറ്റവും മുൻ കോപവുമെല്ലാം വാർത്തകളിൽ ഇടം നേടിയിരുന്നു. പല അവസരങ്ങളിലും ശ്രീശാന്തിന് സൽമാൻ ഖാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ബിഗ്ബോസ് ഹൗസിലെ യഥാർഥ വില്ലനെന്നും വരെ സൽമാൻ ശ്രീയെ വിശേഷിപ്പിച്ചിരുന്നു. ശ്രീശാന്തിന്റെ വില്ലൻ പട്ടം അന്ന് വലിയ ചർച്ച വിഷയമായിരുന്നു.


Click it and Unblock the Notifications