ബിഗ് ബോസ് ചതിച്ചെങ്കിലും ശ്രീശാന്ത് തളരില്ല! കടുത്ത വെല്ലുവിളികള്‍ ഏറ്റെടുക്കാനായി താരമെത്തുന്നു!
മലയാളികളുടെ അഭിമാനം വാനോളമുയര്‍ത്തിയ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ശ്രീശാന്ത്. അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന്റെ ക്രിക്കറ്റ് ജീവിതം മാറി മറിഞ്ഞത്. ആജീവനാന്ത വിലക്ക് നേരിടുന്ന താരം അടുത്തിടെ റിയാലിറ്റി ഷോയില്‍ മാറ്റുരച്ചിരുന്നു. ക്രിക്കറ്റിനും അപ്പുറത്ത് സിനിമയും നൃത്തവുമൊക്കെ ഏറെയിഷ്ടമാണ് തനിക്കെന്ന് താരം പറഞ്ഞിരുന്നു. അവസാന നിമിഷം പൊരുതിയതിന് ശേഷമാണ് താരത്തിന് വിജയം നഷ്ടമായത്. സല്‍മാന്‍ ഖാന്‍ അവതാരകനായെത്തിയ ബിഗ് ബോസ് പന്ത്രണ്ടാം സീസണ്‍ അടുത്തിടെയാണ് അവസാനിച്ചത്. ദീപിക കകറായിരുന്നു വിജയിച്ചത്. യഥാര്‍ത്ഥ വിജയി ശ്രീ ആണെന്നും വിട്ടുകൊടുത്ത വിജയമാണ് ദീപികയുടേതെന്നും താരത്തിന്റെ വിശാലമനസ്‌കതയെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു.
ബിഗ് ബോസ് അവസാനിച്ചിട്ട് നാളുകള്‍ പിന്നിടുന്നതിനിടയിലാണ് അടുത്ത ഷോയുമായി ശ്രീശാന്ത് എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഖത്‌റോണ്‍ കെ ഖില്ലാടി ഒന്‍പതാം സീസണുമായാണ് താരമെത്തുന്നത്. രോഹിത് ഷെട്ടിയാണ് മത്സരത്തെ നയിക്കുന്നത്. കടുത്ത വെല്ലുവിളികളാണ് മത്സരാര്‍ത്ഥികളെ കാത്തിരിക്കുന്നത്. ബിഗ് ബോസിലെ വികാസ് ഗുപ്തയും ശ്രീശാന്തും ഈ പരിപാടിയില്‍ മാറ്റുരയ്ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

പരിപാടി തുടങ്ങുന്നതിന് മുന്‍പേ തന്നെ വിവാദങ്ങളും തലപൊക്കിയിരുന്നു. വെല്ലുവിളി നിറഞ്ഞ ടാസ്‌ക്കുകള്‍ പെര്‍ഫോം ചെയ്യുന്നതിനിടയില്‍ പല താരങ്ങള്‍ക്കും പരിക്കേറ്റിരുന്നു. ജനുവരി 5 മുതല്‍ എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലായി രാത്രി 9 മണിക്കാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. കളേഴ്‌സ് ചാനലാണ് ഈ റിയാലിറ്റി ഷോയുമായി എത്തുന്നത്. അടുത്ത സീസണില്‍ അര്‍ജുന്‍ കപൂറാണ് അവതാരകനായി എത്തുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.


Click it and Unblock the Notifications











