ശ്രീശാന്തിനെ പിടിച്ചുനിര്‍ത്താന്‍ സല്‍മാന്‍ ഖാന്‍! ഭുവനേശ്വരിയുടെ വരവോടെ കളി മാറുമോ? കാണൂ!

രസകരമായ ടാസ്‌ക്കും അപ്രതീക്ഷിത ട്വിസ്റ്റുമൊക്കെയായി ബിഗ് ബോസ് മുന്നേറുകയാണ്. സല്‍മാന്‍ ഖാന്‍ നയിക്കുന്ന ഹിന്ദി പതിപ്പിലെ കാര്യങ്ങളെക്കുറിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. മലയാളികളുടെ സ്വന്തം താരമായ ശാന്തകുമാരന്‍ ശ്രീശാന്ത് ഈ പരിപാടിയില്‍ മാറ്റുരയ്ക്കുന്നുണ്ട്. ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിടുന്നതിനിടയിലാണ് താരം ബിഗ് ബോസിലേക്കെത്തിയത്. ക്രിക്കറ്റില്‍ മാത്രമല്ല അഭിനയത്തിലും നൃത്തത്തിലുമൊക്കെ തനിക്ക് താല്‍പര്യമുണ്ടെന്ന് താരം നേരത്തെ തന്നെ തെളിയിച്ചിരുന്നു. നൃത്തവുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോയില്‍ താരം നേരത്തെ പങ്കെടുത്തിരുന്നു.

ചൂടന്‍ പെരുമാറ്റത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറെ കേള്‍ക്കേണ്ടി വന്നിട്ടുണ്ട് ശ്രീശാന്തിന്. വിവാദങ്ങളും താരത്തെ വിടാതെ പിന്തുടരാറുണ്ട്. ബിഗ് ബോസിലെത്തിയപ്പോഴും ഇക്കാര്യത്തില്‍ മാറ്റമൊന്നുമില്ല. പരിപാടിയിലെത്തി രണ്ട് ദിനം തികയുന്നതിനിടയിലാണ് താരം പുറത്തേക്ക് പോവണമെന്നാവശ്യപ്പെട്ടത്. നിലവാരമില്ലാത്ത ടാസ്‌ക്കും മറ്റുള്ളവരുടെ പെരുമാറ്റവുമൊന്നും താരത്തിന് ഇഷ്ടപ്പെട്ടിരുന്നില്ല. താരം വിസമ്മതം അറിയിച്ചതോടെ ആ ടാസ്‌ക്ക് ക്യാന്‍സലാക്കിയിരുന്നു. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് നിരാശയുണ്ടെന്നറിയിച്ച് മറ്റുള്ളവര്‍ താരത്തെ കുറ്റപ്പെടുത്തിയിരുന്നു. തന്റെ തീരുമാനത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു താരം. മിഡ് വീക്ക് എവിക്ഷനിലൂടെ സീക്രട്ട് റൂമിലേക്കെത്തിയ താരം അടുത്തിടെയാണ് ബിഗ് ഹൗസിലേക്ക് തിരിച്ചെത്തിയത്. ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

ശ്രീശാന്തിന്റെ എന്‍ട്രി

ശ്രീശാന്തിന്റെ എന്‍ട്രി

മലയാളികള്‍ക്ക് പ്രത്യേക ിഷ്ടമുണ്ട് ശ്രീശാന്തിനോട്. ഇന്ത്യന്‍ ക്രിക്കറ്റില്‍ താരത്തിനെ സെലക്റ്റ് ചെയ്തപ്പോള്‍ മലയാളികള്‍ ഒന്നടങ്കം ഈ താരത്തിനൊപ്പമുണ്ടായിരുന്നു. അപ്രതീക്ഷിതമായുള്ള ജയപരാജയത്തില്‍ താരത്തെ വിമര്‍ശിച്ചവര്‍ തന്നെ പിന്നീട് അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു. ഐപിഎല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് താരത്തിന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ ആരാധകര്‍ ഒന്നടങ്കം നടുങ്ങിയിരുന്നു. താരത്തില്‍ നിന്നും അത്തരത്തിലൊരു പ്രവര്‍ത്തിയോ എന്ന സംശയമായിരുന്നു പലരും അന്ന് ഉന്നയിച്ചത്. കളിക്കളത്തില്‍ വിലക്ക് നേരിടുന്നതിനിടയിലാണ് താരം മിനിസ്‌ക്രീനിലേക്കെത്തിയത്.

ബിഗ് ഹൗസിലെ പെരുമാറ്റം

ബിഗ് ഹൗസിലെ പെരുമാറ്റം

ബിഗ് ഹൗസില്‍ എത്തിയത് മുതലുള്ള താരത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് വിഭിന്ന അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. താരത്തെ ശിക്ഷിച്ചപ്പോള്‍ ആ സമീപനം ശരിയായില്ലെന്നും കരിവാരിത്തക്കുകയെന്ന കാര്യമായിരുന്നു അന്ന് ശരിക്കും സംഭവിച്ചതെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. മറ്റുള്ളവരുടെ പെരുമാറ്റത്തിലും ടാസ്‌ക്കുകളിലെ പ്കടനത്തെക്കുറിച്ചുമൊക്കെ താരം അഭിപ്രായം പറയാറുണ്ട്.

മറ്റുള്ളവരുമായുള്ള വഴക്ക്

മറ്റുള്ളവരുമായുള്ള വഴക്ക്

പതിവ് പോലെ തന്നെ ഇത്തവണയും ബിഗ് ബോസില്‍ വഴക്കുകളും വാക്ക് തര്‍ക്കവും അരങ്ങേറുന്നുണ്ട്. മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള വിയോജിപ്പുകളാണ് മുട്ടന്‍വഴക്കില്‍ കലാശിക്കുന്നത്. ശ്രീശാന്തും ഇക്കാര്യത്തില്‍ ഒട്ടും മോശക്കാരനല്ല. തന്റെ കാര്യത്തെക്കുറിച്ച് മാത്രമല്ല സുഹൃത്തുക്കളുടെ കാകര്യത്തിലും അദ്ദേഹം ഇടപെടാറുണ്ട്. സബ സോമി സഹോദരിമാരുമായി താരം വഴക്കുണ്ടാക്കിയിരുന്നു. നേഹയ്ക്ക് വേണ്ടിയായിരുന്നു അന്ന് താരം വാദിച്ചത്.

 പ്രതിഫലത്തെക്കുറിച്ച് പറഞ്ഞോ?

പ്രതിഫലത്തെക്കുറിച്ച് പറഞ്ഞോ?

ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയാണ്. സല്‍മാന്‍ ഖാനാണ് പ്രതിഫലത്തിന്റെ കാര്യത്തില്‍ മുന്നിലെന്നും തൊട്ടുപിന്നാലെയാണ് ശ്രീയുടെ സ്ഥാനമെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു പ്രചരിച്ചിരുന്നത്. 5 കോടിയാണ് തനിക്ക് ലഭിക്കുന്നതെന്ന തരത്തില്‍ ശ്രീ പറഞ്ഞുവെന്നോയെന്ന് കഴിഞ്ഞ ദിവസം സല്‍മാന്‍ ഖാന്‍ ചോദിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രസ്താവനകളില്‍ നിന്നും മാറി നില്‍ക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

സുര്‍ബിയെക്കുറിച്ച് പറഞ്ഞത്?

സുര്‍ബിയെക്കുറിച്ച് പറഞ്ഞത്?

സഹമത്സരാര്‍ത്ഥികളിലൊരാളായ സുര്‍ബി സിഗരറ്റ് വലിച്ചിരുന്നുവെന്ന് ശ്രീശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാഷ്‌റൂമില്‍ വെച്ചാണ് താരം പുകവലിച്ചതെന്നായിരുന്നു ശ്രീ പറഞ്ഞത്. ശ്രീയുടെ ആരോപണത്തില്‍ മറ്റുള്ളവരും ഞെട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സുര്‍ബിയെ ജയിലിലേക്കയച്ചത്. പുറത്തുനിന്നായിരുന്നു ആ ഗന്ധം വന്നതെന്നും സുര്‍ബി സിഗരറ്റ് വലിച്ചില്ലെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞതോടെയാണ് ശ്രീയുടെ ആരോപണത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം പുറത്തുവന്നത്.

സിഗരറ്റ് വലിച്ചില്ലെന്ന് താരം

സിഗരറ്റ് വലിച്ചില്ലെന്ന് താരം

നിറകണ്ണുകളോടെയായിരുന്നു സുര്‍ബി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ഇന്നുവരെ താനത് ചെയ്തിട്ടില്ലെന്നും ചെയ്യാനുദ്ദേശിക്കുന്നില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. തന്റെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും താരം പറഞ്ഞിരുന്നു. ശ്രീയുടെ ആരോപണത്തില്‍ വാസ്തവമുണ്ടോയെന്നറിയാനായി മറ്റുള്ളവരും കാത്തിരുന്നിരുന്നു. സല്‍മാന്‍ ഖാന്‍ തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

ടാസ്‌ക്ക് ചെയ്യാന്‍ മടി

ടാസ്‌ക്ക് ചെയ്യാന്‍ മടി

പല ടാസ്‌ക്കുകളില്‍ നിന്നും ശ്രീ മാറി നില്‍ക്കുന്നുണ്ടെന്നും പൊതുവെ ടാസ്‌ക്ക് ചെയ്യാന്‍ മടിയാണെന്നുമാണ് മറ്റുള്ളവര്‍ പറയുന്നത്. എന്നാല്‍ ശാരീരികമായി അത്ര നല്ല അവസ്ഥയിലല്ലാത്തതിനാലാണ് താന്‍ മാറി നില്‍ക്കുന്നതെന്നാണ് താരത്തിന്റെ മറുപടി. ശ്രീയുടെ നിലപാടില്‍ ആരാധകരും ആശങ്കയിലാണ്. എതിര്‍ത്തും അനുകൂലിച്ചുമുള്ള പ്രതികരണങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

 സല്‍മാന്‍ ഖാന്റെ വിശദീകരണം

സല്‍മാന്‍ ഖാന്റെ വിശദീകരണം

സുര്‍ബിയല്ല സിഗരറ്റ് വലിച്ചതല്ലെന്ന് സല്‍മാന്‍ ഖാന്‍ വിശദീകരിച്ചതോടെയാണ് ശ്രീശാന്തിന്റെ നീക്കത്തെക്കുറിച്ച് മറ്റുള്ളവര്‍ക്ക് മനസ്സിലായത്. താരത്തെ ജയിലിലേക്ക് അയയ്ക്കുന്നതിന് വേണ്ടിയാണ് താരം അത്തരത്തിലൊരു ശ്രമം നടത്തിയതെന്നാണ് ചിലര്‍ പറയുന്നത്. ശ്രീയുടെ നടപടി ശരിയായില്ലെന്ന വിമര്‍ശനവും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പരിപാടിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ തകൃതിയായി നടക്കുകയാണ്.

 ഭുവനേശ്വരി എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ഭുവനേശ്വരി എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ട്വിസ്റ്റുകളും സര്‍പ്രൈസുകളും നല്‍കുന്ന കാര്യത്തില്‍ ബിഗ് ബോസിന് പ്രത്യേക വൈഭവമാണ്. ശ്രീശാന്തിനെ കാണാനായി ഭുവനേശ്വരിയും ഹൗസിലേക്കെത്തുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ദേശീയ മാധ്യമങ്ങളായിരുന്നു ഇക്കാര്യത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. 7 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് തങ്ങള്‍ വിവാഹിതരായതെന്ന് താരം പറഞ്ഞിരുന്നു.

ഭാര്യയെ കണ്ടപ്പോള്‍ വികാരധീനനായി

ഭാര്യയെ കണ്ടപ്പോള്‍ വികാരധീനനായി

ബിഗ് ഹൗസില്‍ കഴിയുന്നതിനിടയില്‍ അപ്രതീക്ഷിതമായി ഭാര്യയെ കണ്ടപ്പോള്‍ ശ്രീ വികാരധീനനായിരുന്നു. ഭാര്യയേയും മക്കളേയും മിസ്സ് ചെയ്യുന്നുണ്ടെന്നും തനിക്ക് വീട്ടിലേക്ക് പോണമെന്നും പറഞ്ഞായിരുന്നു താരത്തിന്റെ കരച്ചില്‍. ഭുവനേശ്വരി മാത്രമല്ല മറ്റൊരു മത്സരാര്‍ത്ഥിയായ ദീപിക കക്കറിന്റെ ഭര്‍ത്താവായ ഇബ്രാഹിമും ബിഗ് ബോസിലേക്കെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവിന് പൂര്‍ണ്ണ പിന്തുണ നല്‍കി മത്സരത്തിലേക്ക് തിരികെക്കൊണ്ടുവരാനായി ഭുവനേശ്വരിക്ക് കഴിയുമെന്നാണ് വിലയിരുത്തലുകള്‍.

ട്വിറ്ററില്‍ സമ്മിശ്ര പ്രതികരണം

ട്വിറ്ററില്‍ സമ്മിശ്ര പ്രതികരണം

മര്യാദയില്ലാത്ത ആളാണ്

മറ്റൊരു പ്രതികരണം, കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X