ശ്രീ അത്ര ശാന്തനല്ല! ഇവള്‍ എന്‍റെ കൈയ്യില്‍ നിന്ന് തല്ലുവാങ്ങും! സബയ്ക്കെതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്!

സല്‍മാന്‍ ഖാന്‍ നയിക്കുന്ന ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിലേക്ക് ശ്രീശാന്ത് എത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആഘോഷത്തിലായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും അവസാന നിമിഷമാണ് താരം പരിപാടിയില്‍ എത്തുന്ന കാര്യം സ്ഥിരീകരിച്ചത്. മലയാളി പ്രേക്ഷകര്‍ക്ക് കാഴ്ചയുടെ പുത്തന്‍ അനുഭവം സമ്മാനിച്ച് മുന്നേറുന്ന ബിഗ് ബോസ് മലയാളം സെപ്റ്റംബര്‍ 30ന് അവസാനിക്കുകയാണ്. ഏഴ് പേരാണ് ഇപ്പോള്‍ മത്സരത്തില്‍ അവശേഷിക്കുന്നത്. ടാസ്‌ക്കുകളും ട്വിസ്റ്റുമൊക്കെയായി മുന്നേറുന്നതിനിടയില്‍ ഫിനാലെയില്‍ എന്തൊക്കെ അരങ്ങേറുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. മലയാളികളുടെ സ്വന്തം താരമായ ശ്രീശാന്ത് ബിഗ് ബോസിലേക്കെത്തിയതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചൊക്കെ പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്.

പതിവ് പോലെ തന്നെ ബിഗ് ബോസിലേക്കെത്തിയപ്പോഴും ശ്രീയെ കാത്തിരുന്നത് വിവാദങ്ങളായിരുന്നു. ആദ്യദിനത്തിലെ തര്‍ക്കത്തിന് പിന്നാലെയും പ്രശ്‌നങ്ങളും വഴക്കുകളുമാണ് താരത്തെ കാത്തിരുന്നത്. രണ്ടാം ദിനത്തില്‍ പരിപാടിയില്‍ നിന്നും പുറത്തേക്ക് പോവുകയാണെന്ന് താരം പ്രഖ്യാപിച്ചിരുന്നു. ടാസ്‌ക്കുകളിലെ നിലവാരത്തകര്‍ച്ചയും സഹമത്സരാര്‍ത്ഥികളുടെ പെരുമാറ്റത്തിലെ വിയോജിപ്പുകളുമായിരുന്നു താരത്തെ അലട്ടിയത്. ഇത്തരത്തിലാണ് പരിപാടിയുടെ പോക്കെങ്കില്‍ താനെങ്ങനെ ഈ പരിപാടിയില്‍ തുടരുമെന്ന ആശങ്ക താരത്തെ അലട്ടിയിരുന്നു. ശ്രീ കരണം ടാസ്‌ക്ക് റദ്ദാക്കിയതോടെ താരത്തെ വിമര്‍ശിച്ചും പരിഹസിച്ചും സഹതാരങ്ങളും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ടാസ്‌ക്ക് പരാജയപ്പെട്ടപ്പോള്‍ ശിക്ഷ ഏറ്റുവാങ്ങാനായി മുന്നിട്ടിറങ്ങിയതും ശ്രീയായിരുന്നു. അതിന് പിന്നാലെയെത്തിയ എപ്പിസോഡിലും അത്ര നല്ല കാര്യങ്ങളല്ല അരങ്ങേറിയത്.

സഹതാരത്തെ തല്ലുമെന്ന് ഭീഷണി

സഹതാരത്തെ തല്ലുമെന്ന് ഭീഷണി

അന്യോന്യം പ്രകോപിപ്പിച്ചും വഴക്കടിച്ചും സഹതാപ തരംഗം സൃഷ്ടിച്ചുമൊക്കെയാണ് മത്സരാര്‍ത്ഥികള്‍ നീങ്ങുന്നത്. പ്രേക്ഷക പിന്തുണയ്ക്കായി ഏതറ്റം വരെയും പോകുന്നവരെയും കാണാവുന്നതാണ്. പൊതുവെ ചൂടന്‍ സ്വഭാവക്കാരനായ ശ്രീ ഗ്രൗണ്ടില്‍ മാത്രമല്ല ബിഗ് ഹൗസിലും ചൂടന്‍ സ്വഭാവം പുറത്തെടുത്തിരുന്നു. നേരത്തെ താരത്തിനോട് പലരും വഴക്കിട്ടിരുന്നു. അപ്പോഴൊന്നും ശ്രീ പരിധി വിട്ട്് പെരുമാറിയിരുന്നില്ല. സഹമത്സരാര്‍ത്ഥികളിലൊരാളെ തല്ലുമെന്ന് പരസ്യമായി വിളിച്ചുപറയുകയായിരുന്നു കഴിഞ്ഞ ദിവസം. ഇവളെ ഞാന്‍ അടിക്കുമെന്നായിരുന്നു താരത്തിന്റെ ഡയലോഗ്.

ടാസ്‌ക്കില്‍ പങ്കെടുത്തില്ല

ടാസ്‌ക്കില്‍ പങ്കെടുത്തില്ല

ശാരീരികപരമായ അസ്വസ്ഥത കാരണം ശ്രീ ടാസ്‌ക്കില്‍ പങ്കെടുത്തിരുന്നില്ല. മറ്റുള്ളവരുടെ പ്രകടനം കാണുന്നതിനിടയിലാണ് താരം സഹതാരത്തിന് നേരെ ചൂടായത്. ലക്ഷ്വറി ടാസ്‌ക്കായിരുന്നു ബിഗ് ബോസ് നല്‍കിയത്. മലയാളികളുടെ സ്വന്തം താരത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. വനിതാ താരത്തോടുള്ള താരത്തിന്റെ പെരുമാറ്റം ശരിയായില്ലെന്നും മറ്റൊരാളെ ഭീഷണിപ്പെടുത്തുന്ന രീതി അംഗീകരിക്കാനാവില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. പരിപാടി തുടങ്ങിയപ്പോള്‍ തന്നെ വിവാദ നായകനായി നിറഞ്ഞുനില്‍ക്കുകയായിരുന്നു ഈ താരം.

നേഹയോടുള്ള പെരുമാറ്റം  കണ്ടപ്പോള്‍ സഹിക്കാനായില്ല

നേഹയോടുള്ള പെരുമാറ്റം

സിംഗിളായും ജോഡികളായുമാണ് മത്സരം നടന്നത്. ടാസ്‌ക്കില്‍ നേഹയെ തോല്‍പ്പിക്കാനായി സബയും സോമിയും പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. ടാസ്‌ക്കിനിടയില്‍ ഇവര്‍ നേഹയോട് പെരുമാറുന്ന രീതി കണ്ടപ്പോഴാണ് ശ്രീയുടെ നിയന്ത്രണം വിട്ടത്. ഇത്രയ്ക്ക് ക്രൂരമായി പെരുമാറാന്‍ പാടില്ലെന്നായിരുന്നു താരത്തിന്റെ നിലപാട്. ഇവരുടെ പ്രകടനം കണ്ടപ്പോഴാണ് ഇങ്ങനെ പോയാല്‍ സബ തന്റെ കൈയ്യില്‍ നിന്ന് അടി വാങ്ങുമെന്ന് താരം പറഞ്ഞത്.

മാപ്പ് പറയണമെന്ന് സബ സോമി സഹോദരിമാര്‍

മാപ്പ് പറയണമെന്ന് സബ സോമി സഹോദരിമാര്‍

ശ്രീശാന്തിന്റെ ഭീഷണിയെത്തുടര്‍ന്ന് താരം തന്നോട് മാപ്പ് പറയണമെന്ന് സബ ആവശ്യപ്പെട്ടിട്ടുണ്ട്. സഹോദരിക്ക് പിന്തുണ പ്രഖ്യാപിച്ച് സോമിയും ഒപ്പം ചേര്‍ന്നിട്ടുണ്ട്. മുന്‍പും ഈ സഹോദരിമാര്‍ ശ്രീക്കെതിരെ തിരിഞ്ഞിരുന്നു. നേരത്തെ വഴക്കിട്ടപ്പോഴും ശ്രീ മാപ്പ് പറയണമെന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നു. അന്ന് മാപ്പ് പറയാതെ രക്ഷപ്പെട്ടിരുന്നുവെങ്കിലും ഇത്തവണ ശ്രീ രക്ഷപ്പെടുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ദേഷ്യം വന്നാല്‍ കൈവിട്ടുപോകും

ദേഷ്യം വന്നാല്‍ കൈവിട്ടുപോകും

ദേഷ്യം വന്നാല്‍ മുന്നിലുള്ളവരെയോ സന്ദര്‍ഭമോ ഒന്നും നോക്കാതെ പ്രതികരിക്കുന്ന സ്വഭാവമാണ് ശ്രീയുടേത്. ഇതിന്റെ പേരില്‍ താരത്തെ തേടി നിരവധി വിവാദങ്ങളും എത്തിയിരുന്നു. സഹതാരങ്ങളോടുള്ള താരത്തിന്റെ പെരുമാറ്റം ശരിയല്ലെന്ന വാദമാണ് ഇത്തവണയും ഉയര്‍ന്നുവന്നിട്ടുള്ളത്. ഹിന്ദി ബിഗ് ബോസിന്റെ ആരാധകര്‍ താരത്തിന്റെ പെരുമാറ്റത്തില്‍ അതൃപ്തരാണ്. ദേഷ്യം വന്നാല്‍ മുന്നും പിന്നും നോക്കാതെയുള്ള പെരുമാറ്റത്തിന് ബിഗ് ബോസും സല്‍മാന്‍ ഖാനും എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്.

ബിഗ് ബോസിന്റെ തീരുമാനം

ബിഗ് ബോസിന്റെ തീരുമാനം

ശ്രീയുടെ പെരുമാറ്റത്തെക്കുറിച്ച് സഹോദരിമാരുടെ പരാതിയും ആരാധകര്‍ അതൃപ്തിയും പ്രകടിപ്പിച്ച സാഹചര്യത്തില്‍ ബിഗ് ബോസ് എന്ത് നടപടിയായിരിക്കും സ്വീകരിക്കുന്നതെന്നറിയാനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. നേരത്തെ പുറത്തേക്ക് പോവുകയാണ് താനെന്ന് ശ്രീശാന്ത് അറിയിച്ചിരുന്നുവെങ്കിലും ബിഗ് ബോസ് ഇതിന് വേണ്ടത്ര പ്രാധാന്യം നല്‍കിയിരുന്നില്ല. വരുംദിനത്തില്‍ എന്തൊക്കെയായിരിക്കും അരങ്ങേറുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

ശക്തമായ ആരാധകപിന്തുണ

ശക്തമായ ആരാധകപിന്തുണ

രൂക്ഷവിമര്‍ശനവും വിവാദവുമൊക്കെയാണെങ്കിലും ശക്തമായ ആരാധപിന്തുണയാണ് ശ്രീശാന്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റെ മുഖത്ത് കരിവാരിത്തേക്കുന്ന ശിക്ഷ നല്‍കിയപ്പോള്‍ ആരാധകര്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. മലയാളികളുടെയും ഇന്ത്യന്‍ ക്രിക്കറ്റിന്റേയും അഭിമാനമായ ശ്രീശാന്തിനെ അപമാനിക്കുന്ന തരത്തിലുള്ള നടപടികളെ അംഗീകരിക്കാനാവില്ലെന്ന് ആരാധകര്‍ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X