മിഡ് വീക്ക് എവിക്ഷനിലൂടെ സീക്രട്ട് റൂമിലേത്തിയ ശ്രീശാന്ത് പുറത്തേക്കോ? രോഷാകുലരായി ആരാധകര്‍! കാണൂ!
സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് ഹിന്ദി പതിപ്പ് വിജയകരമായി മുന്നേറുകയാണ്. ക്രിക്കറ്റിന് പുറമെ സിനിമയിലും നൃത്തത്തിലും മികവ് തെളിയിച്ച ശ്രീശാന്തും ഈ പരിപാടിയില്‍ മത്സരിക്കാനായി എത്തിയിട്ടുണ്ട്. തുടക്കം മുതല്‍ത്തന്നെ വിവാദ നായകനായി നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. മികച്ച പ്രേക്ഷക പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. പരിപാടിയിലെത്തി ദിവസങ്ങള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ തനിക്ക് പുറത്തേക്ക് പോണമെന്ന് ഈ താരം ആവശ്യപ്പെട്ടിരുന്നു. മറ്റുള്ളവരുടെ പെരുമാറ്റത്തിലും ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കിലും താന്‍ അതൃപ്തനാണെന്നും പുറത്തേക്ക് പോവുമെന്നുമായിരുന്നു അന്ന് താരം പറഞ്ഞത്. ശ്രീയുടെ ആവശ്യത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മറ്റുള്ളവരും ഞെട്ടിയിരുന്നു. തുടക്കത്തിലെ ഞെട്ടിപ്പിക്കലിന് ശേഷവും താരം പരിപാടിയില്‍ തുടരുന്നുണ്ട്.
കളിക്കളത്തിലെപ്പോലെ തന്നെ തന്റെ ചൂടന്‍ സ്വഭാവവുമായാണ് ഇത്തവണയും ശ്രീ എത്തിയത്. സഹമത്സരാര്‍ത്ഥികളുമായുള്ള വഴക്കുകള്‍ ഇവിടെയും ആവര്‍ത്തിച്ചിരുന്നു. ടാസ്‌ക്കിന് ശേഷം ബിഗ് ബോസ് ശിക്ഷ നല്‍കുമെന്ന് പറഞ്ഞപ്പോള്‍ അതേറ്റെടുക്കാനായി മുന്നോട്ട് വന്ന ശ്രീയേയും നമ്മള്‍ കണ്ടിരുന്നു. അതാത് ആഴ്ചയിലെ ടാസ്‌ക്കുകളിലെ പ്രകടനവും പ്രേക്ഷകരുടെ പിന്തുണയും നിര്‍ണ്ണായക ഘടകമാണ് എലിമിനേഷനില്‍. ഇത്തവണ ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ആരാധകര്‍ ഉന്നയിച്ചിരുന്നത്. പതിവിന് വിപരീതമായി ഇത്തവണ മിഡ് വീക്ക് എവിക്ഷനും അരങ്ങേറിയിരുന്നു. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്തേക്കോ?
മിഡ് വീക്ക് എവിക്ഷനിലൂടെ ഇത്തവണ പുറത്തേക്ക് പോവുന്നത് ആരൊക്കെയായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. അപ്രതീക്ഷതമായ കാര്യങ്ങളുമായാണ് ബിഗ് ബോസ് മുന്നേറുന്നത്. അനൂപ് ജലോട്ടയും ശ്രീശാന്തുമായിരുന്നു എവിക്ഷന്‍ നോമിനേഷനിലുണ്ടായിരുന്നത്. ആക്റ്റിവിറ്റി ഏരിയയിലേക്ക് മത്സരാര്‍ത്ഥികളെ വിളിപ്പിച്ചതിന് ശേഷമായിരുന്നു നോമിനേഷനെക്കുറിച്ച് ബിഗ് ബോസ് വ്യക്തമാക്കിയത്. ഇതിന് ശേഷമാണ് ശ്രീശാന്തിനോട് പുറത്തേക്ക് പോവാന്‍ ആവശ്യപ്പെട്ടത്. ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍ മത്സരാര്‍ത്ഥികള്‍ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു.

ശ്രീശാന്ത് എലിമിനേറ്റാവുമോ?
പുറത്തേക്ക് പോവാന്‍ ആവശ്യപ്പെട്ടുവെങ്കിലും ശ്രീശാന്ത് എങ്ങോട്ടേക്കാണ് പോയതെന്നതിനെക്കുറിച്ച് മറ്റുള്ളവര്‍ക്ക് ഇതുവരെയും മനസ്സിലായിട്ടില്ല. സീക്രട്ട് റൂമില്‍ അനൂപിനൊപ്പമാണ് ശ്രീയും എത്തിയത്. നേരത്തെ അനൂപ് ജലോട്ട ഇവിടെയായിരുന്നു. രണ്ട് ദിവസം മുന്‍പാണ് ശ്രീ ഇവിടേക്കെത്തിയത്. എല്ലാവിധ സുഖസൗകര്യങ്ങളുമുള്ള റൂമിലാണ് ഇവര്‍ കഴിയുന്നത്. ബിഗ് ഹൗസില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഇവര്‍ക്കും കൃത്യമായി കാണാന്‍ കഴിയുന്നുണ്ട്.

സീക്രട്ട് റൂമില്‍ നിന്നും അകത്തേക്ക്?
സീക്രട്ട് റൂമില്‍ കഴിയുന്നവര്‍ എലിമിനേറ്റാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇവരെക്കുറിച്ച് ഇടയ്ക്കിടയ്ക്ക് സംസാരിക്കുന്നുണ്ടെങ്കിലും ഇരുവരും എവിടെപ്പോയെന്നതിനെക്കുറിച്ച് മത്സരാര്‍ത്ഥികള്‍ക്ക് കൃത്യമായ അറിവില്ല. അപ്രതീക്ഷിതമായി ഇരുവരും ബിഗ് ഹൗസിലേക്ക് തിരിച്ചെത്തുമ്പോള്‍ എന്തായിരിക്കും സംഭവിക്കുകയെന്നുള്ള ചര്‍ച്ചകളും സജീവമാണ്.

നേഹയ്ക്ക് വേണ്ടിയാണ് അത് ചെയ്തത്
ശ്രീയുടെ കാര്യത്തെക്കുറിച്ച് ആരാധകര്‍ക്ക് മാത്രമല്ല മത്സരാര്‍ത്ഥികളില്‍ ചിലര്‍ക്കും നിരാശയുണ്ട്. ശ്രീയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായ ദിപിക കഗറാണ് താരത്തിനെതിരെ വോട്ട് ചെയ്തത്. നേഹയെ രക്ഷിക്കുന്നതിന് വേണ്ടിയാണ് താന്‍ ശ്രീശാന്തിനെ നോമിനേറ്റ് ചെയ്തതെന്നായിരുന്നു താരം മറ്റുള്ളവരോട് പറഞ്ഞത്. അടുത്ത സുഹൃത്തായ നേഹ മത്സരത്തില്‍ തുടരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു. എവിക്ഷന് ശേഷമായിരുന്നു ഈ തുറന്നുപറച്ചിലെന്നത് ശ്രദ്ധേയമാണ്.

ആരാധകര്‍ക്ക് നിരാശ
ശ്രീശാന്തിന്റെ ബിഗ് ബോസ് ജീവിതത്തെക്കുറിച്ച് ആരാധകരും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അടുത്തിടെ ബിഗ് ബോസ് നല്‍കിയ ശിക്ഷ കടുത്തുപോയെന്നും താരത്തെ മനപ്പൂര്‍വ്വം അവഹേളിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു കാര്യം ചെയ്തതെന്ന് ആരാധകര്‍ കുറ്റപ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മികച്ച പിന്തുണ ലഭിക്കുന്ന മത്സരാര്‍ത്ഥികളിലൊരാള്‍ കൂടിയാണ് ശ്രീ. അതിനിടയിലാണ് മ്ഡ് വീക്ക് എവിക്ഷനിലും താരം പെട്ടത്.

നോമിനേറ്റ് ചെയ്തതില്‍ കുറ്റബോധം
ശ്രീശാന്തിന് വീട്ടില്‍ പോവണമെന്ന ആഗ്രഹമുണ്ടെന്നും ഹോം സിക്കായതിനാല്‍ അദ്ദേഹത്തിന് വോട്ട് ചെയ്തുവെന്നുമായിരുന്നു നേരത്തെ ദീപിക പറഞ്ഞത്. എവിക്ഷന് ശേഷമാണ് യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് ഇവര്‍ തുറന്നുപറഞ്ഞത്. സീക്രട്ട് റൂമിലുള്ള ശ്രീയും ഇക്കാരണത്തെക്കുറിച്ച് അറിഞ്ഞിരുന്നു. പതിവ് പോലെ തന്നെ രോഷാകുലനായാണ് താരം പ്രതികരിച്ചത്. ദിപികയുടെ വ്യക്തിത്വം നല്ലതാണെന്നായിരുന്നു കരുതിയതെന്നും ഇപ്പോഴാണ് യഥാര്‍ത്ഥ രൂപം വ്യക്തമായതെന്നുമായിരുന്നു താരം പറഞ്ഞത്.

ശ്രീയുടെ നിലപാട്
മത്സരാര്‍ത്ഥികളുടെ നിലപാടിനെക്കുറിച്ചും ബിഗ് ബോസ് നല്‍കുന്ന ടാസ്‌ക്കുകളെക്കുറിച്ചും കൃത്യമായ അഭിപ്രായം രേഖപ്പെടുത്താറുണ്ട് ശ്രീശാന്ത്. ബിഗ് ഹൗസിലേക്ക് തിരികയെത്തിയാല്‍ താരം മറ്റുള്ളവരുടെ ഇരട്ടത്താപ്പിനെക്കുറിച്ച് തുറന്നടിക്കുമെന്നുറുപ്പാണ്. ശ്രീയുടെ ചോദ്യത്തില്‍ ദിപിക പതറുമോയെന്നും അപ്രതീക്ഷിതമായുള്ള ആ എന്‍ട്രിയെ മറ്റുള്ളവര്‍ എങ്ങനെ സ്വീകരിക്കുമെന്നുമൊക്കെയുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

ഭുവനേശ്വരിയുമായുള്ള പ്രണയം
7 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് താന്‍ ഭുവനേശ്വരിയെ വിവാഹം ചെയ്തതെന്നായിരുന്നു ശ്രീശാന്ത് പറഞ്ഞത്. ബിഗ് ബോസില്‍ കഴിയുന്നതിനിടയില്‍ അപ്രതീക്ഷിതമായി ഭാര്യയുടെ സന്ദേശമെത്തിയപ്പോള്‍ താരം വികാരധീനനായിരുന്നു. 7 വര്‍ഷം പ്രണയിച്ചുവെങ്കില്‍ തനിക്കൊപ്പം കഴിഞ്ഞിരുന്ന ഒരു വര്‍ഷമോ എന്ന ചോദ്യവുമായി നികേഷ പട്ടേല്‍ രംഗത്തെത്തിയിരുന്നു. ശ്രീയുടെ പ്രണയത്തെക്കുറിച്ചുള്ള രഹസ്യവും കഴിഞ്ഞ ദിവസമാണ് പരസ്യമായത്.


Click it and Unblock the Notifications