സൽമാന്റെ ബിഗ്ബോസിലേയ്ക്ക് കേരളത്തിൽ നിന്ന് മറ്റൊരാളും!!ഗോളടിച്ചത് ശ്രീയ്ക്ക്... ഇനിയാണ് യഥാർഥ കളി

ശ്രീയ്ക്കൊപ്പം ഒരാള് കൂടി കേരളത്തിൽ നിന്ന് ബിഗ്ബോസ് ഹൗസിൽ എത്തുകയാണത്രേ.

വ്യത്യസ്തമായ പ്രമേയമാണ് ബിഗ്ബോസിനെ മറ്റുള്ള റിയാലിറ്റി ഷോകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇന്ത്യയിൽ ഇത്തരത്തിലുള്ള പ്രമേയത്തിലുളള ഷോകൾ അധികം കണ്ടു വരാറില്ല. അതിനാൽ തന്നെ ഒരുപാട് ചോദ്യങ്ങളുമായിട്ടാണ് ബിഗ്ബോസ് ആരംഭിച്ചത്. മലയാളത്തിൽ ഏറെ പ്രേക്ഷക സ്വീകാര്യത ബിഗ്ബോസിനു ലഭിച്ചിരുന്നു. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, കന്നട എന്നീ ഭാഷകളിൽ ബിഗ്ബോസ് ഷോ നടക്കുന്നുണ്ട്. മലയാളത്തിന്റെ രണ്ടാംഭാഗത്തിനായി പ്രേക്ഷകർ കട്ട വെയിറ്റിങ്ങാണ്. ഇങ്ങനെയാക്കെയാണെങ്കിൽ ഏറ്റവും ജനപ്രീതി ലഭിച്ച ബിഗ്ബോസ് ഷോ സൽമാൻ ഖാനവ്‍ അവതരിപ്പിക്കുന്ന ഹിന്ദി പതിപ്പാണ്. എല്ലാ ഭാഷക്കാരും സല്ലിവിന്റെ ബിഗ്ബോസ് ഹൗസിന്റെ ആരാധകരാണ്.

നമ്മൾ മലയാളികളികൾക്കും സൽമാൻഖാന്റെ ബിഗ്ബോസ് ഏറെ പ്രിയപ്പെട്ടതാണ്. അതിനുളള കാരണം മലയാളത്തിന്റെ സ്വന്തം ശ്രീയാണ്. ഹിന്ദി ബിഗ്ബോസിൽ പങ്കെടുക്കുന്ന ഓരേയൊരു മലയാളി താരമാണ് ശ്രീ. മലയാളം ബിഗ്ബോസ് ഷോയും ഹിന്ദി ബിഗ്ബോസ് ഷോയും തമ്മിൽ പ്രമേയത്തിന്റെ കാര്യത്തിൽ ചില വ്യത്യാസങ്ങളുണ്ട്. ഷോയുടെ ഘടനരീതി ഒരുപോലെയാണെങ്കിലും ടാസ്ക്കുകൾ മലയാളത്തിനെ പോലെ അത്ര എളുപ്പമില്ല ഹിന്ദിയിൽ. മലയാളികൾക്ക് വീണ്ടും സന്തോഷിക്കാനുളള ഒരു വക ലഭിച്ചിരിക്കുകയാണ്. ശ്രീയ്ക്കൊപ്പം ഒരാള് കൂടി കേരളത്തിൽ നിന്ന് ബിഗ്ബോസ് ഹൗസിൽ എത്തുകയാണത്രേ.

ശ്രീക്കൊപ്പം ഭാര്യയും

ശ്രീക്കൊപ്പം ഭാര്യയും

സൽമാൻഖാന്റെ ബിഗ്ബോസിലേയ്ക്കുളള ശ്രീശാന്തിന്റെ പ്രവേശനം മലയാളി പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. മികച്ച പിന്തുണയാണ് ശ്രീയ്ക്ക ലഭിക്കുന്നത്. ഏറ്റവും കൂടുതൽ വേട്ട് ലഭിക്കുന്ന ബിഗ്ബോസിലെ ഒരു മത്സരാർഥിയാണ്. ഇപ്പോഴിത ശ്രീയ്ക്ക് പിന്നാലെ ഭാര്യ ഭുവനേശ്വരിയും ബിഗ്ബോസിലേയ്ക്ക് പോകുകയാണ്. ബിഗ്ബോസിൽ അംഗമല്ലെങ്കിൽ പോലും ഭുവനേശ്വരി വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

 ദീപികയുടെ ഭർത്താവും

ദീപികയുടെ ഭർത്താവും

ഹിന്ദി ബിഗ്ബാസിൽ ഏറെ ചർച്ച വിഷയമാകുന്ന രണ്ടു വ്യക്തികളാണ് ദീപിക കക്കറും ശ്രീശാന്തും. ഭുവനേശ്വരിയ്ക്കൊപ്പം ദീപികയുടെ ഭർത്താവ് ശുഐബ് ഇബ്രാഹിമും ബിഗ്ബോസിൽ എത്തുന്നുണ്ട്. ബിഗ്ബോസ് ഹൗസിലും പ്രേക്ഷകരുടെ ഇടയിലും ഇവർ ചർച്ച വിഷയമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇവരുടെ ജീവിത പങ്കാളികളേയും ബിഗ്ബോസ് ഹൗസിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യൻ എക്സപ്രസാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  ഇവരുടെ വരവിന് മറ്റൊരു  ഉദ്ദേശം

ഇവരുടെ വരവിന് മറ്റൊരു ഉദ്ദേശം

ദേഷ്യത്തിന്റെ കാര്യത്തിൽ ശ്രീ എങ്ങനെയാണെന്ന് എല്ലാവർക്കും അറിയാം. പല തവണയും മറ്റ് അംഗങ്ങളോട് പൊട്ടിത്തെറിക്കുന്നത് കാണാറുമുണ്ട്.ദീപികയും അതു പോലെ തന്നെയാണ്. ഇവർ രണ്ടാളുടേയും ജീവിത പങ്കാളികൾ കൂടി ഷോയിൽ എത്തുന്നതോടെ ചില നല്ലമാറ്റങ്ങൾ ഇവരിൽ ഉണ്ടാകുമെന്ന് ഷോയുമായി ചേർന്ന് നിൽക്കുന്ന അടുത്ത വൃത്തങ്ങൾ പറയുന്നുണ്ട്. മറ്റൊരു മത്സരാർഥിയായ സൃഷ്ടിയുടെ കാമുകൻ മനീഷ് നാഗ്ദേവും ചിലപ്പോൾ ഷോയുടെ ഭാഗമായേക്കും.

ദീപികയും ശ്രീയും തമ്മിൽ അടി

ദീപികയും ശ്രീയും തമ്മിൽ അടി

ബിഗ്ബോസ് ഹൗസിൽ ഇരു ചേരിയിൽ നിൽക്കുന്ന മത്സരാർഥികളാണ് ശ്രീയും ദീപികയും. പല തവണയും ഇവർ തമ്മിൽ വഴക്കുകൾ ഉണ്ടായിട്ടുണ്ട്. ദീപികയുടെ പല പ്രവർത്തികളും ശ്രീയെ ചൊടിപ്പിച്ചിരുന്നു. ദീപികയോട് ഇനി ഒരിക്കലും മിണ്ടില്ലെന്നും ശ്രീ പരസ്യമായി തന്നെ വെളിപ്പെടുത്തിയിരുന്നു.

ശ്രീയെ  നോമിനേറ്റ് ചെയ്തു

ശ്രീയെ നോമിനേറ്റ് ചെയ്തു

എവിക്ഷനിൽ ദീപിക ശ്രീശാന്തിന്റെ പേരായിരുന്നു നിർദ്ദേശിച്ചത്. ഇത് ശ്രീയെ വളരെയധികം സങ്കടപ്പെടുത്തിയിരുന്നു. ബിഗ്ബോസ് ഹൗസ് വിട്ട് പോകാൻവരെ തയ്യാറായിരുന്നു. പിന്നീട് ശ്രീയെ ബിഗ്ബോസ് സീക്രട്ട് റൂമിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു. ഈ ആഴ്ച മറ്റുള്ള മത്സരാർഥികൾ ദീപികയിൽ കുറ്റബോധം വളർത്താൻ ശ്രമിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X