For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭുവനേശ്വരി ബിഗ് ബോസിനോട് നന്ദി പറഞ്ഞു! ശ്രീശാന്തിന്റെ മനസ്സിലെ കറുത്ത ദിനം! ട്വീറ്റ് വൈറലാവുന്നു!

  |

  കളിക്കളത്തിലെ ആവേശപ്പോരാട്ടത്തിനിടയ്ക്കാണ് ശ്രീശാന്തിന് കാലിടറിയത്. അപ്രതീക്ഷിതമായി ചില ആരോപണങ്ങള്‍ താരത്തിന് നേരെ ഉയര്‍ന്നുവരികയും ക്രിക്കറ്റില്‍ നിന്നും താല്‍ക്കാലികമായി മാറി നില്‍ക്കുകയുമായിരുന്നു താരം. താരത്തിന്റെ ശക്തമായ തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകര്‍. ക്രിക്കറ്റില്‍ മാത്രമല്ല നൃത്തത്തിലും അഭിനയത്തിലുമൊക്കെ താരം മികവ് തെളിയിച്ചിരുന്നു. വില്ലാനായുള്ള തുടക്കത്തിന് സ്വീകാര്യത കുറവായിരുന്നു. കളിയുമായി മുന്നേറുന്നതിനിടയില്‍ത്തന്നെ കാലരംഗത്തോടുള്ള താല്‍പര്യത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. സിനിമയിലെ സുഹൃത്തുക്കളോട് അദ്ദേഹം തന്റെ മനസ്സിലെ ആഗ്രഹത്തെക്കുറിച്ചും വിശദീകരിച്ചിരുന്നു. ഇടയ്ക്ക് നൃത്തവുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോയില്‍ താരമെത്തിയിരുന്നു.

  ആസിഫ് അലിയും സമയും മൂകാംബികയില്‍ പോയതിന് പിന്നിലെ കാരണം ഇതായിരുന്നുവെന്ന് താരദമ്പതികള്‍!

  പരിപാടി മുന്നേറുന്നതിനിടയിലാണ് താരം ഇടയ്ക്ക് വെച്ച് വഴക്കുണ്ടാക്കി ഇറങ്ങിപ്പോവുന്നത്. മുന്‍കൂട്ടി അറിയിക്കാതെ തന്റെ നൃത്തം ഷൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ടതും പെര്‍ഫോമന്‍സ് ശരിയാവാതെ വന്നപ്പോഴുമായിരുന്നു താരം പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയത്. കളിക്കളത്തില്‍ വെച്ചും പെരുമാറ്റത്തിന്റെ പേരില്‍ സഹതാരങ്ങള്‍ ശ്രീയെ വിമര്‍ശിച്ചിരുന്നു. ചൂടന്‍ പെരുമാറ്റവുമായി പലപ്പോഴും താരം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ബിഗ് ബോസിലേക്കെത്തിയപ്പോഴും സ്വഭാവത്തിന് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നാണ് വിലയിരുത്തല്‍. പരിപാടി വിജയകരമായി മുന്നേറുന്നതിനിടയിലാണ് ബിഗ് ബോസിന് നന്ദി അറിയിച്ച് ഭുവനേശ്വരി കുമാരി എത്തിയത്. അതിന് പിന്നിലെ കാരണത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  വിവാഹം കഴിഞ്ഞുള്ള 6 മാസം അപരിചിതരെപ്പോലെയാണ് ഞങ്ങള്‍ ജീവിച്ചതെന്ന് മോഹന്‍ലാലിന്റെ നായിക! കാണൂ!

  ബിഗ് ബോസിലേക്കെത്തിയപ്പോള്‍

  ബിഗ് ബോസിലേക്കെത്തിയപ്പോള്‍

  കളിക്കളത്തില്‍ നിന്നും ബിഗ് ഹൗസിലേക്കെത്തിയപ്പോഴും ശ്രീശാന്തിന്റെ സ്വഭാവത്തിന് പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല. സഹമത്സരാര്‍ത്ഥികളെല്ലാം താരത്തിന്റെ സ്വഭാവത്തില്‍ തൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. മത്സരത്തിലേക്കെത്തി ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലാണ് തനിക്ക് പുറത്തുപോവണമെന്ന് താരം പറഞ്ഞത്. താരത്തിന്റെ എതിര്‍പ്പ് കാരണം ടാസ്‌ക്ക് ക്യാന്‍സലാക്കിയ സംഭവങ്ങളും അരങ്ങേറിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. മലയാളി പ്രേക്ഷകര്‍ താരത്തിന് പിന്തുണ ്‌റിയിച്ചിരുന്നു. ഇടയ്ക്ക് കരിവാരിത്തേക്കുന്ന തരത്തിലുള്ള ശിക്ഷ നല്‍കിയപ്പോഴും അവര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു.

  മത്സരാര്‍ത്ഥികളോടുള്ള പെരുമാറ്റം

  മത്സരാര്‍ത്ഥികളോടുള്ള പെരുമാറ്റം

  സഹമത്സരാര്‍ത്ഥികളുമായുള്ള താരത്തിന്റെ പെരുമാറ്റം ശരിയല്ലെന്ന തരത്തിലുള്ള ആരോപണം തുടക്കം മുതലേ ഉയര്‍ന്നുവന്നിരുന്നു. തനിക്ക് തോന്നുന്ന കാര്യങ്ങള്‍ കൃത്യമായി താരം തുറന്നുപറഞ്ഞിരുന്നു. ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകളില്‍ പലരും അതൃപ്തരായിരുന്നു. സല്‍മാന്‍ ഖാനും ഇടയ്ക്ക് താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ബിഗ് ഹൗസിലെ നിബന്ധനകള്‍ ലംഘിച്ചാണ് താരം തുടരുന്നതെന്ന തരത്തിലുള്ള വാദങ്ങളും ഇടയ്ക്ക് ഉയര്‍ന്നുവന്നിരുന്നു. തന്റെ പ്രതിഫലത്തെക്കുറിച്ച് തുറന്നുപറഞ്ഞതും ഇക്കാര്യത്തിന്റെ പേരില്‍ സഹമത്സരാര്‍ത്ഥിയുമായി വഴക്കിട്ട സംഭവവുമൊക്കെ ഇടയ്ക്ക് അരങ്ങേറിയിരുന്നു. ഇപ്പോഴും താരത്തിന്റെ നിലപാടില്‍ മാറ്റമില്ലെന്നാണ് മറ്റുള്ളവരുടെ വിലയിരുത്തല്‍.

  പാത്രം കഴുകാന്‍ വിധിച്ചു

  പാത്രം കഴുകാന്‍ വിധിച്ചു

  ബിഗ് ബോസിന്റെ മത്സരാര്‍ത്ഥികളുടെയും മുന്നറിയിപ്പ് അവഗണിച്ചും തന്റെ സ്വഭാവത്തില്‍ ഒരു മാറ്റവും വരുത്താതെ മുന്നേറുകയായിരുന്നു ശ്രീശാന്ത്. ഇതിനിടയിലാണ് ബിഗ് ഹൗസില്‍ ക്യാപ്റ്റനായെത്തിയ കരണ്‍വിര്‍ അദ്ദേഹത്തിന് ശിക്ഷ വിധിച്ചത്. രോഹിതിനും ശ്രീശാന്തിനുമായിരുന്നു ക്യാപ്റ്റന്‍ ശിക്ഷ നല്‍കിയത്. പൊടിപിടിച്ചതും അഴുക്കുള്ളതുമായ പാത്രങ്ങള്‍ കഴുകുകയെന്നതായിരുന്നു ഇരുവര്‍ക്കും ലഭിച്ച ശിക്ഷ. പണിപ്പെട്ടാണ് ഇരുവരും പാത്രങ്ങള്‍ കഴുക്കിത്തീര്‍ത്തത്. ഇത് ചെയ്യുന്നതിനിടയില്‍ത്തന്നെ ശ്രീശാന്ത് അസ്വസ്ഥനായിരുന്നു.

  കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു

  കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു

  പാത്രം കഴുകുന്നത് മുതല്‍ താരം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തനിക്ക് മത്സരത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും പുറത്തേക്ക് പോവണമെന്നുമായിരുന്നു താരം രോഹിത്തിനോട് പറഞ്ഞത്. ഇക്കാര്യം പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു താരം. നേരത്തെയും ഇത്തരത്തില്‍ താരം വികാരഭരിതനായിരുന്നു. ഇതിന് ശേഷമാണ് താരത്തെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചത്. അവിടെ വെച്ചാണ് താരം തന്റെ കരച്ചിലിന് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

  തിഹാര്‍ ജയിലിലെ ഓര്‍മ്മകള്‍

  തിഹാര്‍ ജയിലിലെ ഓര്‍മ്മകള്‍

  ഐപിഎല്‍ വാതുവെപ്പിന് കൂട്ടുനിന്നുവെന്നാരോപിച്ച് 2013 ല്‍ ശ്രീശാന്തിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിഹാര്‍ ജയിലിലായിരുന്നു താരത്തെ പാര്‍പ്പിച്ചത്. ഈ സംഭവത്തിന് ശേഷമാണ് താരത്തിന് ബിസിസി ഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്. കോടതി താരത്തെ കുറ്റവിമുക്തനാക്കിയിരുന്നുവെങ്കിലും വിലക്ക് ഇപ്പോഴും തുടരുകയായിരുന്നു. തിഹാര്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ പാത്രം കഴുകിയിരുന്നുവെന്നും ഇപ്പോളത്തെ ശിക്ഷ ആ ദിനങ്ങളെ ഓര്‍മ്മിപ്പിച്ചുവെന്നും താരം പറഞ്ഞിരുന്നു.

  ആശ്വസിപ്പിച്ചതിന് നന്ദി

  ആശ്വസിപ്പിച്ചതിന് നന്ദി

  തിഹാര്‍ ജയിലിലെ സംഭവങ്ങളെക്കുറിച്ചോര്‍ത്ത് വികാരഭരിതനായ ശ്രീയെ ബിഗ് ബോസ് ആശ്വസിപ്പിച്ചതിന് നന്ദി അറിയിച്ച് ഭാര്യ രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഭുവനേശ്വരി കുമാരി ബിഗ് ബോസിനും സല്‍മാന്‍ ഖാനും നന്ദി അറിയിച്ചിട്ടുള്ളത്. ജീവിതത്തിലെ കറുത്ത ദിനങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ത്തന്നെ അദ്ദേഹം നിരാശനാവാറുണ്ട്. വൈകാരികമായി പ്രതികരിച്ച താരത്തെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ച് ആശ്വസിപ്പിച്ചതിനാണ് താരപത്‌നി നന്ദി അറിയിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ട്വീറ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ശ്രീക്കൊപ്പമുള്ള മനോഹരമായ ചിത്രവും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. ഈ സമയത്ത് ശ്രീയുടെ മനസ്സിലൂടെ എന്തൊക്കെ കാര്യങ്ങള്‍ കടന്നുപോയിട്ടുണ്ടാവുമെന്ന് ഊഹിക്കാവുന്നതോയുള്ളൂവെന്നും അത് മനസ്സിലാക്കി അദ്ദേഹത്തെ ആശ്വസിപ്പിച്ചതിന് നന്ദിയെന്നാണ് ട്വീറ്റ്.

  ട്വീറ്റ് കാണാം

  ഭുവനേശ്വരി കുമാരിയുടെ ട്വീറ്റ് കാണാം.

  English summary
  Sreesanth's wife gives thanks to Big Boss, do you know why?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X