പാറ്റകൾക്കൊപ്പം ശ്രീശാന്തിന്റെ അഭ്യാസം!! ഒടുവിൽ താരത്തിന്റെ നിയന്ത്രണം വിട്ടു , കാണൂ
സാഹസികമായി സ്റ്റണ്ട് രംഗങ്ങളാണ് ഈ റിയാലിറ്റിഷോയുടെ പ്രമേയം
സൽമാൻഖാന്റെ ബിഗ് ബോസിൽ അംഗമായതോട് കൂടി ശ്രീശാന്തിന് ആരാധകരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. മലയാളികൾ മാത്രമല്ല ബോളിവുഡിലും ശ്രീയ്ക്ക് ആരാധകരുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായിരിക്കുകയാണ്. ബിഗ് ബോസ് റിയാലിറ്റി ഷോ അവസാനിച്ചതോടെ മറ്റു ഷോയുടെ ഭാഗമായിരിക്കുകയാണ് താരം. സാഹസിക റിയാലിറ്റി ഷോയായ ഖത്രോൻ ഖൈ ഖിലാഡിയിലാണ് ശ്രീ ഭാഗമായിരിക്കുന്നത്. സംഘട്ടനം പ്രമേയമാക്കിയുളള ഷോയാണിത്.

സാഹസികമായി സ്റ്റണ്ട് രംഗങ്ങളാണ് ഈ റിയാലിറ്റിഷോയുടെ പ്രമേയം. ഇതിന്റെ ഒരു ടാസ്ക്ക് രംഗമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കട്ടിലിൽ പാറ്റകളോടൊപ്പം കിട്ടന്ന് ഇവയെ ഒരു ബോക്സിലേയ്ക്ക് മാറ്റുകയാണ് ടാസ്ക്ക്. ശരീരം കട്ടിലുമായി ബന്ധിക്കും. ടാസ്ക്ക് തുടങ്ങിയപ്പോൾ വളരെ ശാന്തനായിരുന്നു ശ്രീ. എന്നൽ ടാസ്ക്കിന്റെ അവസാനം ശാന്തതയൊക്കെ കൈ വിട്ട് പോയി.
ബിഗ്ബാസിൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഒരു മത്സരാർഥിയായിരുന്നു ശ്രീശാന്ത്. വിവാദ നായകൻ എന്നായിരുന്നു ശ്രീയെ അറിയപ്പെട്ടിരുന്നത്. എന്നാൽ അവസന ഘട്ടത്തിൽ ശ്രീയുടെ സ്വഭാവം അടിമുറി മാറിയിരുന്നു. സംവിധായകൻ രോഹിത് ഷെട്ടിയാണ് ഈ റിയാലിറ്റി ഷോ അവതാരകൻ. അതേസമയം രണ്ടാമത്തെ ടാസ്കിൽ പരാജയപ്പെട്ടതോടെ ശ്രീശാന്ത് പരിപാടിയിൽ നിന്നും പുറത്തായെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.


Click it and Unblock the Notifications











