ഇനി ക്യാമറയെ അഭിമുഖീകരിക്കാൻ പറ്റില്ല! ബാത്ത് റൂമിൽ കയറി വാതിൽ അടച്ച് ശ്രീ!! പ്രശ്നം ക്രിക്കറ്റ്

ഇന്ത്യയിലെ ഏറ്റവും വലുതും പോപ്പുലറുമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.

Recommended Video

ബിഗ്ഗ്‌ബോസിൽ നിന്ന പുറത്തു പോകണമെന്ന് ശ്രീശാന്ത് | filmibeat Malayalam

ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും പോപ്പുലറുമായ റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. ഇന്റർനാഷണൽ ഷോയായ ബിഗ് ബ്രദറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബിഗ് ബോസ് ഷോ ആരംഭിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി എന്നീ ഭാഷകളിലും ബിഗ്ബോസ് റിയാലിറ്റി ഷോ നടക്കുന്നുണ്ട്. സൂപ്പർ താരങ്ങളാണ് ഷോയുടെ അവതാരകരായി എത്തുന്നത്. മലയാളത്തിൽ മോഹൻലാലായിരുന്നു ബിഗ്ബോസിന്റെ ആദ്യ സീസൺ അവതരിപ്പിച്ചത്. സാബു ആയിരുന്നു ആ സീസണിലെ വിജയ്. സെപ്റ്റബർ 30 ന് ഷോ അവസാനിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലുതും പോപ്പുലറുമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്റർനാഷണൽ ഷോയായ ബിഗ് ബ്രദറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബിഗ് ബോസ് ആരംഭിച്ചത്. ഇന്ത്യയിൽ ഇത്തരത്തിലുളള പ്രമേയമുളള റിയാലിറ്റി ഷോ അധികം പ്രചാരത്തിലില്ല. പുതിയ പ്രമേയങ്ങളും പുതിയ ഷോകൾക്കും മികച്ച പിന്തുണയാണ് പ്രേക്ഷകർ നൽകുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി എന്നീ ഭാഷകളിലും ബിഗ്ബോസ് റിയാലിറ്റി ഷോ നടക്കുന്നുണ്ട്. സൂപ്പർ താരങ്ങളാണ് ഷോയുടെ അവതാരകരായി എത്തുന്നത്.

 ബിഗ് ബോസ് സീസൺ 12

ബിഗ് ബോസ് സീസൺ 12

ഹിന്ദിയിലെ ഏറ്റവും പോപ്പുലർ റിയാലിറ്റി ഷോയാണ് ബിഗ്ബോസ് . ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻഖാൻ അവതാരകനായി എത്തുന്ന ബിബിയുടെ 12ാം സീസണാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണുകളിൽ മികച്ച സ്വീകാര്യതയാണ് ഷോയ്ക്ക് ലഭിച്ചത് . സോഷ്യൽ മീഡിയയുമായി ബന്ധമില്ലാതെ നൂറ് ദിവസം ഒരു വീട്ടിൽ താമസിക്കുക ഇതു തന്നെയാണ് ഷോയുടെ ഫോർമാറ്റ്. സീസൺ കൂടുന്തോറും ഷോയുടെ ഫോർമാറ്റിൽ വ്യത്യാസം വരുന്നില്ല. രാജ്യത്തിലെ വിവധ മേഖലയിൽ താമസിക്കുന്നവരാണ് ബിബി 12 ൽ എത്തിയിരിക്കുന്നത്. അതിനാൽ തന്നെ അതിന്റേതായ പ്രശ്നങ്ങളും ഷോയിൽ ദിനം പ്രതി ഉണ്ടാകാറുണ്ട്.

 മലയാളത്തിലെ ശ്രീ

മലയാളത്തിലെ ശ്രീ

കേരളത്തിൽ നിന്ന് ആദ്യമായിട്ടാണ് ഒരാൾ ഹിന്ദി ബിഗ്ബോസിൽ എത്തുന്നത്. ആ ബിബി റെക്കോഡിന്റെ അവകാശി ശ്രീശാന്താണ്. ബിഗ്ബോസ് ഹൗസിലെ ജീവിതം ശ്രീശാന്തിന്അത്ര സുഖകരമല്ല. വന്ന ആദ്യം ദിവസങ്ങളിൽ തന്നെ തന്റെ അഭിപ്രായ വ്യത്യാസങ്ങൾ ശ്രീ തുറന്നു പറ‍ഞ്ഞിരുന്നു. അത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ബിഗ്ബോസിലെ പല ടാസ്ക്കുകളെ ചൊല്ലിയായിരുന്നു തർക്കം. തനിയ്ക്ക് ടാസ്ക്ക് ചെയ്യാൻ കഴിയില്ലെന്ന് വരെ ശ്രീ തുറന്നടിച്ചിരുന്നു. ഇതക് ബിഗ്ബോസിൽ വലിയ വിവാദങ്ങൾക്ക് വേദിയാക്കിയിരുന്നു.

 കടുത്ത ടാസ്ക്കുകൾ

കടുത്ത ടാസ്ക്കുകൾ

മലയാളത്തിൽ നൽകുന്നതു പോലെ അത്ര എളുപ്പമുള്ള ടാസ്ക്കുകളല്ല ഹിന്ദി ബിബിയിൽ. കടുത്ത ടാസ്ക്കുകളാണ് ബിഗ്ബോസ് അംഗങ്ങൾക്ക് നൽകുന്നത്. പല ടാസ്ക്കുകളും നമ്മളിൽ പേടി ജനിപ്പിക്കാറുണ്ട്. അത്രയ്ക്ക് ടഫ് ടാസ്ക്കുകളാണ് .ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും എല്ലാവരും ചർച്ച ചെയ്യുന്നതും ബിബിയിലെ ക്യാപ്റ്റൻസി ടാസ്ക്കിനെ കുറിച്ചാണ്. പോലീസിനെ കണ്ണ് വെട്ടിച്ചുള്ള തടവ് ചാടുകയാണ് ടാസ്ക്ക്. പോലീസും തടവു പുളളിയുമായി രണ്ട് ഗ്രൂപ്പുകൾ തിരിഞ്ഞായിരുന്നു ടാസ്ക്ക്

ക്രിക്കറ്റ് കളി

ക്രിക്കറ്റ് കളി

ബിഗ്ബോസിലെ മത്സരാർഥികൾ എല്ലാം ചേർന്ന് ഒരു ക്രിക്കറ്റ് കളി സംഘടിപ്പിച്ചും. മടുപ്പ് നിറ‍ഞ്ഞ നിമിഷത്തിലായിരുന്നു ഇവരുടെ ക്രിക്കറ്റ് കളി. ശ്രീശാന്തും കളിയിൽ പങ്കെടുത്തിരുന്നു. ഈ സമയത്തായിരുന്നു ശ്രീയ്ക്ക് കൺഫഷൻ റൂമിലേയ്ക്ക് വിളി വന്നത്. അംഗങ്ങളിൽ നിന്ന് സാധനങ്ങൾ ഹോൾഡ് ചെയ്യാനായിരുന്നു ബിഗ്ബോസ് അറിയിച്ചത്. ഇതു പോലെ ശ്രീ ചെയ്യുകയും ചെയ്തു. ഇത് മറ്റൊരു പ്രശ്നത്തിന് വഴിവെച്ചു.

 ബാത്ത് റൂമിൽ കയറി

ബാത്ത് റൂമിൽ കയറി

തർക്കം വഷളായപ്പോൾ ശ്രീബാതത് റൂമിൽ കയറി വാതിലടച്ചു. ബാക്കി അംഗങ്ങൾ പുറത്തേയ്ക്ക് വരനാ‍ വിളിച്ചെങ്കിലും പുറത്തു വരാൻ കൂട്ടാക്കിയില്ല. തനിയ്ക്ക് ക്യാമറയെ അഭിമുഖീകരിക്കാൻ കഴിയില്ലെന്നും തനിയ്ക്ക് പുറത്തു പോകണമെന്നും ശ്രീ പറഞ്ഞു. ബിഗ്ബോസ് ഹൗസിലെ ഏറ്റവും പ്രധാനപ്പെട്ട നിയമങ്ങളിൽ ഒന്നാണ് മാതൃഭാഷയിൽ സംസാരിക്കുക എന്നത്. ഹിന്ദിഷോ ആയതുകെണ്ട് ഹിന്ദി മാത്രമാണ് ബിബിയിൽ അനുവദിച്ചിരിക്കുന്ന ഭാഷ. എന്നാൽ ആ നിമയമം തനിയ്ക്ക് പാലിക്കാനാകില്ലെന്നും ശ്രീ പറ‍ഞ്ഞു. താൻ വീട്ടിൽ ഇംഗ്ലീഷ് മാത്രമേ സംസാരിക്കുകയുളളൂവെന്നും ശ്രീ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X