ബിഗ് ബോസില്‍ ഫോണ്‍ ഉപയോഗിച്ചു! ശ്രീശാന്തിനെതിരെ വ്യാപക ആരോപണം, വിവാദ നായകനുള്ള പട്ടം ഉറപ്പാണ്

Recommended Video

ബിഗ് ബോസില്‍ ശ്രീശാന്തിനെതിരെ ആരോപണം | filmibeat Malayalam

കേരളത്തില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റിലേക്കെത്തിയ താരമെന്ന ബഹുമതി നേടിയ ശ്രീശാന്ത് ഒരുകാലത്ത് കേരളക്കരയുടെ അഭിമാനമായിരുന്നു. ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ കളിച്ച ആദ്യ മലയാളി താരം കൂടിയായിരുന്നു ശ്രീശാന്ത്. എന്നാല്‍ വാതുവെപ്പ് കേസില്‍ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്‌തോടെ ശ്രീശാന്തിന്റെ ക്രിക്കറ്റ് ജീവിതം അവസാനിച്ചിരുന്നു. ശേഷം സിനിമയിലേക്ക് ചുവടുമാറിയ ശ്രീ ബിഗ് ബോസ് ഹിന്ദിയിലെ മത്സരാര്‍ത്ഥിയായി എത്തിയതോടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

ബിഗ് ബോസിലെത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ ശ്രീശാന്ത് വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. പുറത്ത് പോവണമെന്ന് ഭീക്ഷണി വരെ ശ്രീ ഉണ്ടാക്കിയിരുന്നു. ഇപ്പോള്‍ ബിഗ് ബോസ് ഹൗസിലെ വലിയൊരു നിയമലംഘനം ശ്രീശാന്ത് നടത്തിയെന്ന് കണ്ടെത്തിയിരിക്കുകയാണ്. ക്യാമറ കണ്ണുകളിലാണ് ശ്രീയുടെ കള്ളത്തരം പ്രേക്ഷകര്‍ കണ്ടെത്തിയത്.

ബിഗ് ബോസ് നിയമങ്ങള്‍

ബിഗ് ബോസ് നിയമങ്ങള്‍

ബിഗ് ബോസിലെത്തിയാല്‍ നൂറ് ദിവസം പുറംലോകവുമായി യാതൊരു ബന്ധമുണ്ടാവില്ല. മൊബൈല്‍, ഇന്റര്‍നെറ്റ്, പത്രം തുടങ്ങിയ മാധ്യമങ്ങളൊന്നും ഹൗസിലുണ്ടാവുകയില്ല. അതുപോലെ പുറത്ത് നിന്നും ആരെയും കാണാനോ പുറത്ത് പോവാനോ മത്സരാര്‍ത്ഥികള്‍ക്ക് അനുവാദം ഉണ്ടായിരിക്കുകയുമില്ല. എന്നാല്‍ ബിഗ് ബോസിലെത്തിയ ശ്രീശാന്തിന്റെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെന്നാണ് ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇതോടെ സംഭവം വിവാദമായി മാറിയിരിക്കുകയാണ്.

വൈറലായ ദൃശ്യങ്ങള്‍

വൈറലായ ദൃശ്യങ്ങള്‍

ബിഗ് ബോസ് ഹൗസില്‍ മൊബൈല്‍ ഫോണുകള്‍ കര്‍ശനമായി നിരോധിച്ചതാണ്. എന്നാല്‍ ലൈറ്റ് ഓഫ് ആക്കിയതിന് ശേഷം പുതപ്പിനടിയില്‍ ആരും കാണാതെ ശ്രീശാന്ത് മൊബൈല്‍ ഉപയോഗിച്ചതായി ക്യാമറക്കണ്ണുകളില്‍ നിന്നും വ്യക്തമാണ്. ഈ ദൃശ്യങ്ങളായിരുന്നു പുറത്തെത്തിയത്. എന്നാല്‍ ഫോണ്‍ തന്നെയാണോ എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. അതേ സമയം വിരലുകള്‍ കൊണ്ട് ശ്രീ എന്തോ കാണിക്കുന്നത് വീഡിയോയിലുണ്ട്.

സത്യമിതാണ്..

സത്യമിതാണ്..

എന്നാല്‍ ശ്രീശാന്ത് ഉപയോഗിക്കുന്നത് മൊബൈല്‍ അല്ലെന്ന് പറഞ്ഞ് ഒരു കൂട്ടം ആളുകള്‍ എത്തിയിരിക്കുകയാണ്. ശ്രീശാന്ത് കാലിന്റെ തള്ളവിരല്‍ അമര്‍ത്തിയതാണെന്നും അത് ഫോണ്‍ ഉപയോഗിക്കുന്നതായി മറ്റുള്ളവര്‍ക്ക് തോന്നിയതായിരിക്കുമെന്നുമാണ് ശ്രീശാന്തിന്റെ ആരാധകര്‍ പറയുന്നത്. ബിഗ് ബോസിലെത്തിയത് മുതൽ ശ്രീശാന്തിന് പുറത്ത് വലിയ ആരാധകരുടെ പിന്തുണയാണുള്ളത്. പല കാര്യങ്ങളിലും താരത്തിനെ സപ്പോർട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ ആരാധകർ സജീവമായി എത്താറുണ്ട്.

ശ്രീശാന്തിനെ ട്രോളി മത്സരാര്‍ത്ഥികള്‍

ശ്രീശാന്തിനെ ട്രോളി മത്സരാര്‍ത്ഥികള്‍

അവസരം കിട്ടുമ്പോഴെല്ലാം ബിഗ് ബോസ് ഹൗസിലുള്ളവരെല്ലാം ശ്രീശാന്തിനെ ട്രോളാന്‍ മറക്കാറില്ല. ക്യാമറയില്‍ പെടുന്നതിന് മുമ്പ് മത്സരാര്‍ത്ഥികളും ശ്രീശാന്ത് ഫോണ്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തിരുന്നു. ബാത്ത് റൂമിലും മറ്റും രഹസ്യമായി ശ്രീശാന്ത് ഫോണ്‍ ഉപയോഗിക്കുന്നതായിട്ടാണ് ചിലര്‍ പറയുന്നത്. മൊബൈല്‍ മാത്രമല്ല ബിഗ് ബോസിലെത്തിയത് മുതല്‍ ശ്രീശാന്ത് കുഴപ്പങ്ങളിലാണ് ചാടി കൊണ്ടിരിക്കുന്നത്.

 പ്രശ്‌നങ്ങള്‍ ഒരുപാട്

പ്രശ്‌നങ്ങള്‍ ഒരുപാട്

ബിഗ് ബോസിലെ ആദ്യ ടാസ്‌ക് തന്നെ ശ്രീശാന്ത് കാരണം റദ്ദാക്കിയിരുന്നു. ടാസ്‌കിന്റെ ഭാഗമായി നല്‍കിയ സംവാദത്തില്‍ ഒട്ടും താല്‍പ്പര്യമില്ലാതെ പെരുമാറിയെ ശ്രീശാന്തിനെ പ്രോത്സാഹിപ്പിക്കാന്‍ മറ്റ് മത്സരാര്‍ത്ഥികള്‍ ശ്രമിച്ചിരുന്നെങ്കിലും ശ്രീ പിന്മാറുകയായിരുന്നു. ഇതോടെ ടാസ്‌ക് റദ്ദാക്കിയതായി ബിഗ് ബോസ് അറിയിച്ചു. ശ്രീശാന്ത് കാരണം ആദ്യ ടാസ്‌ക് ചെയ്യാന്‍ പറ്റാത്തതിന്റെ നിരാശയും ദേഷ്യവും എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ഉണ്ടായിരുന്നു. സബ, സോമി സഹോദരിമാര്‍ ഈ വിഷയത്തിന്റെ പേരില്‍ ശ്രീയുമായി കയര്‍ത്ത് സംസാരിച്ചിരുന്നു. എല്ലാവരും കൂടി അസ്വസ്ഥരാക്കിയതോടെ പുറത്ത് പോവണമെന്ന ആവശ്യവുമായി ശ്രീശാന്ത് ഹൗസില്‍ വലിയ ബഹളമായിരുന്നു ഉണ്ടാക്കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X