വേദിയില്‍ പൊട്ടിക്കരഞ്ഞ ഭാര്യയെ ചേര്‍ത്തുപിടിച്ച് ശ്രീശാന്ത്! ബിഗ് ബോസിലെ നാടകീയ നിമിഷങ്ങള്‍ ഇങ്ങനെ!

Recommended Video

ബിഗ് ബോസിലെ നാടകീയ നിമിഷങ്ങള്‍ ഇങ്ങനെ! | filmibeat Malayalam

ബിഗ് ബോസ് മലയാളം ആദ്യ പതിപ്പ് അവസാനിക്കാന്‍ നാളുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. ലോകത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന് അടുത്തിടെയാണ് മലയാള പതിപ്പൊരുങ്ങിയത്. പ്രിയതാരമായ മോഹന്‍ലാലാണ് അവതാരകനായി എത്തിയത്. ഹിന്ദി പതിപ്പ് 12ാം സീസണിലേക്കെത്തിയിരിക്കുകയാണ്. 12ം പതിപ്പിലെ മത്സരാര്‍ത്ഥികളിലൊരാളാണ് ശ്രീശാന്ത്. നേരത്തെയും ഇത്തരത്തിലുള്ള ഷോയില്‍ താരം പങ്കെടുത്തിരുന്നു. സല്‍മാന്‍ ഖാന്‍ നയിക്കുന്ന പരിപാടിയിലേക്കെത്തിയ താരത്തിന് അത്ര നല്ല അനുഭവങ്ങളെല്ല ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പരിപാടിയില്‍ നിന്നും പുറത്തേക്ക് വരികയാണെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് അടുത്തിടെയായി പ്രചരിച്ചത്.

ഷോ തുടങ്ങി മൂന്നാം നാളിലേക്കെത്തുന്നതിനിടയിലാ് ശ്രീ പുറത്തേക്ക് വരാനൊരുങ്ങുന്നത്. നേരത്തെയും ഇത്തരത്തിലുള്ള ഇറങ്ങിപ്പോക്കുകള്‍ താരം നടത്തിയിരുന്നു. നാല് വര്‍ഷം മുന്‍പ് ഡാന്‍സ് പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ അണിയറപ്രവര്‍ത്തകരുമുണ്ടായ അതൃപ്തിയെത്തുടര്‍ന്നാണ് അന്ന് താരം പിന്‍വാങ്ങിയത്. ഹിന്ദി പതിപ്പില്‍ മാറ്റുരയ്ക്കുന്ന മലയാള താരമെന്ന നിലയില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന ശ്രീശാന്ത്. പരിപാടിയിലേക്ക് ശ്രീ എത്തിയപ്പോള്‍ ഭാര്യയും ഒപ്പമുണ്ടായിരുന്നു. ഗംഭീര സ്വീകരണമായിരുന്നു ഈ താരദമ്പതികള്‍ക്ക് ലഭിച്ചത്.

Sreesanth

നൃത്തച്ചുവടുകളുമായാണ് ശ്രീ വേദിയിലേക്കെത്തിയത്. അഭിനയം മാത്രമല്ല നൃത്തത്തോടും തനിക്കും താല്‍പര്യമുണ്ടെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സും സല്‍മാന്‍ ഖാനും താരത്തെ സ്വാഗതം ചെയ്തത്. ഭാര്യയ്ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സല്ലുവെന്ന് താരം പറഞ്ഞിരുന്നു. പത്ത് വയസ്സത്തിന്റെ വ്യാത്യാസമുണ്ട താനും ഭാര്യയും തമ്മിലെന്നും താരം പറഞ്ഞിരുന്നു. ഭുവനേശ്വരി കുമാരിയെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ താരം വികാരധീനനായിരുന്നു. കോഴ വിവാദവുമായി ബന്ധപ്പെട്ട് എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയപ്പോള്‍ ശക്തമായ പിന്തുണയുമായി ഭാര്യ ഒപ്പമുണ്ടായിരുന്നു. തന്നെക്കുറിച്ച് ശ്രീ പറയുന്നത് കേട്ടപ്പോള്‍ ഭുവനേശ്വരിയും കരയുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് സല്‍മാന്‍ ഖാന്‍ ഇരുവരേയും ആശ്വസിപ്പിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X