കുടുംബക്കാരിൽ നിന്ന് ചോദ്യം വന്നിട്ടില്ല, നാട്ടുകാർ ചോദിച്ച് തുടങ്ങി, ദൈവം കണ്ടറിഞ്ഞ് തരണം; ശ്രീവിദ്യ-രാഹുൽ
വിവാഹം കഴിഞ്ഞ് ഒരു മാസം കഴിയുമ്പോൾ മുതൽ നവദമ്പതികൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യമാണ് വിശേഷമുണ്ടോയെന്നത്. മലയാളികളാണ് ആ ചോദ്യം ഏറ്റവും കൂടുതൽ ചോദിക്കുന്നവർ. പലരേയും നിരന്തരമായുള്ള ഇത്തരം ചോദ്യങ്ങൾ വിഷമിപ്പിക്കാറുണ്ട്. നവദമ്പതികളായ ശ്രീവിദ്യ മുല്ലേച്ചരിയും രാഹുൽ രാമചന്ദ്രനും ഈ ചോദ്യം അടുത്തിടെയായി നിരന്തരം കേൾക്കാൻ തുടങ്ങിയിട്ടുണ്ട്.
ഇപ്പോഴിതാ അത്തരം ചോദ്യങ്ങൾ ചോദിക്കുന്നവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രീവിദ്യയും രാഹുലും പുതിയ വീഡിയോയിലൂടെ. കുടുംബക്കാരിൽ നിന്നും വിശേഷമായോയെന്ന ചോദ്യം കേൾക്കേണ്ടി വന്നിട്ടില്ലെന്നും പക്ഷെ നാട്ടുകാർ ആ ചോദ്യം ചോദിച്ച് തുടങ്ങിയെന്നും ഇരുവരും പറയുന്നു. സുഹൃത്തുക്കളും കുടുംബക്കാരുമൊന്നും ബേബി പ്ലാനിങ്ങിനെ കുറിച്ച് ചോദിച്ചില്ല.

നാട്ടുകാരിൽ ചിലർ ചോദിച്ചപ്പോൾ അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അറിയിക്കാമെന്നാണ് ഞാൻ പറഞ്ഞതെന്ന് ശ്രീവിദ്യ പറയുന്നു. അതുപോല സുഹൃത്തിന്റെ അമ്മ ഇതേ ചോദ്യവുമായി വന്നിരുന്നു. കല്യാണം കഴിഞ്ഞിട്ട് ഏഴ് മാസമല്ലേയായുള്ളു. ഞാൻ പെട്ടന്ന് ഗർഭിണിയായാൽ നിങ്ങളൊക്കെ പറയില്ലേ ഇത് കല്യാണത്തിന് മുമ്പുള്ളതാണെന്ന്.
അപ്പോൾ അത് മോശമാകില്ലേയെന്നാണ് ഞാൻ തിരിച്ച് ചോദിച്ചത്. അതോടെ ചോദിച്ച് പോയല്ലോ എന്നതുപോലെയായി അവർക്ക്. മാത്രമല്ല ഒരു കുട്ടിയെ ജീവിതത്തിലേക്ക് നമ്മൾ കൊണ്ടുവരുമ്പോൾ പണ്ട് എന്റെ വീട്ടിൽ എന്റെ അമ്മയാണ് ഞങ്ങൾക്ക് വേണ്ടി ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചൊരാൾ. അതുപോലെ ഞങ്ങൾക്കിടയിലേക്ക് ഒരു കുട്ടി വരുമ്പോൾ അവർക്ക് വേണ്ടി നമ്മൾ ഒരുപാട് സാക്രിഫൈസുകൾ ചെയ്യണം. അവർക്ക് വേണ്ടി സമയം കണ്ടെത്തണം.
കാരണം പുതിയൊരാളെയാണ് നമ്മൾക്കിടയിലേക്ക് വരാൻ പോകുന്നത്. അതൊരു സീരിയസ് കാര്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളതെന്നും ശ്രീവിദ്യ പറഞ്ഞു. പ്രേമിച്ചിരുന്ന കാലത്ത് എല്ലാവരും ചോദിച്ചിരുന്നത് എന്നാണ് എൻഗേജ്മെന്റ് എന്നാണ്. അത് കഴിഞ്ഞ് കഴിയുമ്പോൾ എല്ലാവരും ചോദിക്കും എന്നാണ് കല്യാണമെന്ന്. അതിനുശേഷം കേൾക്കുന്ന പ്രധാന ചോദ്യം കൊച്ചായോ എന്നുള്ളതാണ്. കുട്ടിയായില്ലെങ്കിൽ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് ചോദിക്കും.
അല്ലെങ്കിൽ ഭാര്യയ്ക്കാണോ ഭർത്താവിനാണോ പ്രശ്നമെന്ന് ചോദിക്കും. ബേബി പ്ലാനിങ്ങിനെ കുറിച്ച് ഞങ്ങൾ സീരിയസായി ആലോചിച്ച് തുടങ്ങിയിട്ടില്ലെന്ന് രാഹുലും കൂട്ടിചേർത്തു. ഞങ്ങൾക്ക് ശ്രീവിദ്യ ബേബിയെ നോക്കാൻ തന്നെ സമയമില്ല. അപ്പോഴാണ് അടുത്തൊരു ബേബി. എന്തായാലും അടുത്തൊന്നും കുഞ്ഞുണ്ടാവില്ല.

പിന്നെ മുകളിൽ ഇരിക്കുന്ന ദൈവമെന്നയാൾ കണ്ടറിഞ്ഞ് തരേണ്ട കാര്യമാണെന്നും രാഹുൽ പറഞ്ഞു. വിവാഹശേഷം വന്ന പ്രധാന മാറ്റത്തെ കുറിച്ച് ചോദിച്ചപ്പോൾ എട്ട് മാസത്തിൽ എനിക്ക് പീസ് ഫുള്ളായി കുറച്ച് കൂടി വർക്ക് ചെയ്യാൻ പറ്റി. വർക്ക് ചെയ്യാൻ സ്പേസ് കിട്ടി എന്നായിരുന്നു ശ്രീവിദ്യയുടെ മറുപടി. വിവാഹശേഷം എനിക്ക് ബാധ്യതകൾ കൂടി. അതായത് എല്ലാം ചിന്തിച്ച് ചെയ്യേണ്ടതായി വരുന്നു.
ഉത്തരവാദിത്വം വന്ന് തുടങ്ങി. പുതിയ ഒരുപാട് ആളുകൾ എന്റെ ജീവിതത്തിലേക്ക് വന്നു. കുടുംബനാഥൻ ഫീലുണ്ടിപ്പോൾ. ഈ ലൈഫ് ഞാൻ എഞ്ചോയ് ചെയ്യുന്നു. നമുക്ക് വേണ്ടി ഒരാളുണ്ടെന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ചിന്നുവിന് പക്വത വരേണ്ട കാര്യമില്ല. അവൾ അവളായി തന്നെ ഇരുന്നാൽ മതിയെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഏഴ് വർഷത്തോളം നീണ്ട പ്രണയമായിരുന്നു ഇരുവരുടേയും ശ്രീവിദ്യ കാസർഗോഡ് സ്വദേശിനിയും രാഹുൽ തിരുവനന്തപുരംകാരനുമാണ്. രണ്ടുപേരെയും അടുപ്പിച്ചത് സിനിമ തന്നെയാണ്. ഇരുവരും ഇപ്പോൾ സെക്കന്റ് ഹണിമൂൺ ബാലിയിൽ ആഘോഷിക്കുന്ന തിരക്കിലാണ്.


Click it and Unblock the Notifications











