നിങ്ങള്‍ വിചാരിക്കുന്നത്ര വിഷയമൊന്നും എനിക്കില്ല! ഹോം ടൂറിന് പിന്നാലെ ശ്രീവിദ്യയുടെ മറുപടി

അടുത്തിടെയായിരുന്നു രാഹുല്‍ രാമചന്ദ്രനും ശ്രീവിദ്യ മുല്ലച്ചേരിയും പുതിയ വീട്ടിലേക്ക് മാറിയത്. 'കഥ' എന്നായിരുന്നു വീടിന് പേരിട്ടത്. ഇവിടേക്ക് വാങ്ങിയതില്‍ എനിക്കേറെ പ്രിയപ്പെട്ടത് ഈ നെയിംബോര്‍ഡാണ്. ഞാന്‍ പറഞ്ഞ് ചെയ്യിപ്പിച്ചതാണ് ഇത്. ആദ്യം ആളുകള്‍ കാണുന്നത് ഇതാണ്, കണ്ടവരെല്ലാം നന്നായിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. ഞാനായിട്ട് സെലക്ട് ചെയ്തതാണ്. മാര്‍ബിള്‍ ഗോള്‍ഡ് പ്ലേറ്റിലാണ് കഥ എന്നെഴുതിയിട്ടുള്ളത്. നന്ദു ചേട്ടനും ഇതൊരു സര്‍പ്രൈസായിരുന്നു. ഞങ്ങള്‍ രണ്ടാളും കീ മറുന്നപോവുന്ന ആള്‍ക്കാരാണ്. അതുകൊണ്ട് ഇവിടെ ഡിജിറ്റല്‍ ലോക്ക് വെച്ചത്. കൃത്യമായി തംപ് വെച്ചാലേ തുറക്കുള്ളൂ. 1500 സ്‌ക്വയര്‍ഫീറ്റിലുള്ള ഫ്‌ളാറ്റാണ്. ഫ്‌ളാറ്റ് മേടിക്കണം എന്ന് നേരത്തെ ആഗ്രഹിച്ചിരുന്നു. തിരുവനന്തപുരത്ത് സ്വന്തമായിട്ട് വീടുണ്ടല്ലോ, പിന്നെന്തിനാണ് കൊച്ചിയില്‍ ഫ്‌ളാറ്റ് എന്നൊക്കെ ചോദിച്ചവരുണ്ടായിരുന്നു. കൊച്ചിയില്‍ സ്വന്തമായൊരു ഫ്‌ളാറ്റ് ഞങ്ങള്‍ ആഗ്രഹിച്ചതായിരുന്നു.

പെട്ടെന്നായിരുന്നു ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്. സാമ്പത്തികമായി പ്രതിസന്ധിയിലാവില്ലേ എന്നൊക്കെയുണ്ടായിരുന്നു. വേണോ എന്ന് ഞാന്‍ ചോദിച്ചിരുന്നു. എന്നോട് അധികംപോലെ ചോദിക്കാതെയാണ് ചേട്ടന്‍ തീരുമാനം എടുത്തത്. കഥയില്ലാത്ത എന്റെ ഭാര്യയ്ക്ക് കൊടുത്ത കഥയാണ് ഈ വീട് എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ഞങ്ങളുടെ സുഹൃത്തുക്കളുടെ ഫ്‌ളാറ്റിലെ കാര്യങ്ങളെല്ലാം ചെയ്ത ആളെയാണ് എല്ലാം ഏല്‍പ്പിച്ചത്. ഷൂട്ടും യാത്രകളൊക്കെയായി നല്ല തിരക്കിലാണ്. വര്‍ക്കൊക്കെ നോക്കാനായി ആളുകളൊക്കെ വരുമ്പോള്‍ ഞങ്ങള്‍ ഇവിടെയില്ലായിരുന്നു. കലാപരമായുള്ള കഴിവുകളെല്ലാം ചിന്നുവിന്റെയാണ്. കണ്ടാല്‍ കൊള്ളാം എന്നല്ലാതെ എനിക്ക് അധികം കാര്യങ്ങളൊന്നും അറിയില്ലെന്നും രാഹുല്‍ പറയുന്നുണ്ടായിരുന്നു.

Sreevidya Mullachery  shared a new video
Photo Credit: Sreevidya Mullachery / Facebook

ഒരുപാട് ഫോട്ടോസും, വീഡിയോകളുമൊക്കെ കണ്ടാണ് ഞാന്‍ ഓരോന്നും തീരുമാനിച്ചത്. കൊളാബായല്ല ഞാന്‍ വീഡിയോ ചെയ്യുന്നത്. അവര്‍ ചോദിച്ച പൈസ കൊടുത്താണ് വര്‍ക്ക് ചെയ്യിപ്പിച്ചിട്ടുള്ളത്. കര്‍ട്ടന്‍ ക്ലോസ് ചെയ്താല്‍ രാവാണോ, പകലാണോ എന്നറിയരുത് എന്നുണ്ടായിരുന്നു. ലൈറ്റുകളെല്ലാം വേണ്ടവിധത്തല്‍ തന്നെ വെച്ചിട്ടുണ്ട്. ബാല്‍ക്കണിയിലെ കാഴ്ച വളരെ മനോഹരമാണ്. നന്ദു ചേട്ടന്റെ വീഡിയോകളിലെല്ലാം നിങ്ങളിത് കണ്ടിട്ടുണ്ടാവും. ഓരോ രാജ്യത്ത് പോവുമ്പോഴും, അവിടത്തെ എന്തെങ്കിലും ഞങ്ങള്‍ വാങ്ങിക്കാറുണ്ട്. അതൊക്കെ ബാല്‍ക്കണിയിലാണ് അറേഞ്ച് ചെയ്തത്.

ഐലന്റ് കിച്ചണായിരുന്നു എനിക്ക് വേണ്ടത്. കാര്യമായ ഐഡിയയൊന്നുമുണ്ടായിരുന്നില്ല. എല്ലാം അവള്‍ പറയുന്നത് പോലെ സെറ്റാക്കി കൊടുക്കാനായിരുന്നു ചേട്ടന്‍ പറഞ്ഞത്. 35,000 രൂപയ്ക്കാണ് ഐലന്റ് ചിമ്മിനിയുടെ വില തുടങ്ങുന്നത്. അദാനി ഗ്യാസ് ഐലന്റിലേക്ക് കണക്റ്റ് ചെയ്യാന്‍ കുറച്ച് പ്രയാസമാണ്. എനിക്കോ പറ്റിയത് പറ്റി, നിങ്ങള്‍ക്ക് പറ്റാതിരിക്കട്ടെ. ആദ്യമായി വീട് വെക്കുന്നവര്‍ക്ക് ഇത് ഉപകാരപ്രദമാവും.
വീട്ടിനകത്തൊരു മിനിബാറും സെറ്റാക്കിയിരുന്നു ഇവര്‍. യാത്രകളില്‍ ഞങ്ങള്‍ എപ്പോഴും ഒരു കുപ്പി വാങ്ങി വരാറുണ്ട്. അതൊക്കെയാണ് ഇവിടെ അറേഞ്ച് ചെയ്തത്. കുട്ടികളൊക്കെ കാണുകയാണെങ്കില്‍ ഇത് വെറുതെ ഷോകേസില്‍ വെച്ചതാണെന്ന് കരുതുക. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.

എന്തൊക്കെയുണ്ടായിട്ടും ജീവിതം പൂര്‍ണമായില്ല, സന്തോഷമില്ല എന്നൊക്കെ പറയുമ്പോള്‍ ഇത്രയും ഇല്ലെങ്കിലും വാടക വീട്ടില്‍ ഇരിക്കുന്ന ഞാന്‍ പറയുന്നു ശരീരത്തിന് ആരോഗ്യമുള്ളിടത്തോളം കാലം ഹാപ്പിയാണെന്ന് എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. നിങ്ങൾ ഈ ചർച്ച ചെയ്യുന്ന അത്രേം വിഷയം ഒന്നും എനിക്കില്ലട്ടോ. സന്തോഷം ആസപ്റ്റ് ചെയ്യാൻ പറ്റാത്ത സിറ്റുവേഷൻ എല്ലാവർക്കും സാധാരണ ഉണ്ടാവാറുണ്ട്. അത് അഡ്രെസ്സ് ചെയ്തു എന്നേയുള്ളു. ദൈവം എനിക്ക് തന്ന സൗഭാഗ്യങ്ങൾ നല്ലവണ്ണം അറിയുന്ന അതിനു നന്ദി എന്നും ദൈവത്തോടും പറയുന്ന ഒരാള് തന്നെയാണ് ഞാൻ എന്നായിരുന്നു ശ്രീവിദ്യയുടെ മറുപടി.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X