മുഖ്യമന്ത്രി ഇനിയെന്ത് പറഞ്ഞാലും അനുസരിക്കില്ല! പരിഭവപ്പെട്ട് ശ്രീവിദ്യ! വൈറലാവാന്‍ ഓരോ അഭ്യാസമെന്ന് വിമര്‍ശനം

മിനിസ്‌ക്രീനിലും, ബിഗ് സ്‌ക്രീനിലുമായി സജീവമാണ് ശ്രീവിദ്യ മുല്ലച്ചേരി. ഇന്‍സ്റ്റഗ്രാമിലും, യൂട്യൂബ് ചാനലിലൂടെയുമായും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അടുത്തിടെയായിരുന്നു സ്വന്തമായൊരു വീട് എന്ന ആഗ്രഹം സഫലീകരിച്ചത്. കഥ എന്ന് പേരിട്ടിരിക്കുന്ന ഫ്‌ളാറ്റിലെ വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെയായി പങ്കുവെക്കാറുണ്ട്. കൂളിംഗ് ഗ്ലാസ് വെച്ച് പുറത്തുപോയപ്പോള്‍ താന്‍ കേട്ട രസകരമായ കമന്റുകളെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വകതിരിവ് വട്ടപ്പൂജ്യം! ഉയരത്തിലെ വീഴ്ച താങ്ങില്ല! വിവാദമായതോടെ മാപ്പ് പറഞ്ഞ് നന്ദഗോവിന്ദം ടീം
വകതിരിവ് വട്ടപ്പൂജ്യം! ഉയരത്തിലെ വീഴ്ച താങ്ങില്ല! വിവാദമായതോടെ മാപ്പ് പറഞ്ഞ് നന്ദഗോവിന്ദം ടീം

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ സാര്‍, എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്. നിങ്ങളോട് ഭയങ്കര ബഹുമാനമാണ്. പക്ഷേ, ഇന്നുമുതല്‍ നിങ്ങള്‍ പറഞ്ഞ ഒരു കാര്യവും ഞാന്‍ അനുസരിക്കില്ല. കാരണം കഴിഞ്ഞ കുറച്ച് ദിവസം മുന്നേ, നിങ്ങളൊരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നില്ലേ, അതായത് ചൂട് കൂടി വരികയാണ്. നന്നായി വെള്ളം കുടിക്കണം. രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ വെയിലത്ത് ഇറങ്ങാതിരിക്കുക. അങ്ങനെയുള്ള കാര്യങ്ങളൊക്കെയല്ലേ പറഞ്ഞ് തന്നത്. ഒരു കേരള സിവിലിയന്‍ എന്ന നിലയ്ക്ക് ഞാനത് അനുസരിക്കണം. നിങ്ങളോടുള്ള ബഹുമാനം കൊണ്ട് ഞാനത് അനുസരിച്ചു. ഞാന്‍ എന്ത് ചെയ്തു എന്ന് വെച്ചാല്‍ ഇന്നെന്റെ നാട്ടിലൊരു തെയ്യമുണ്ടായിരുന്നു. എന്റെ തറവാട്ടിലെ തെയ്യത്തിന്, ആ പോസ്റ്റില് നിങ്ങള്‍ പറഞ്ഞത് പോലെ സണ്‍ ഗ്ലാസ് വെച്ചാണ് പോയത്.

Sreevidya Mullachery shared a funny video
Photo Credit: Sreevidya Mullachery / Facebook

അങ്ങനെ പോയതിന് ശേഷം എന്നെക്കുറിച്ച് പറയുന്നതെന്താണെന്നറിയുമോ, ഓ, അവള്‍ വലിയ മമ്മൂട്ടിയായെന്നാ വിചാരം, കണ്ടോ, കുഞ്ഞമ്പുവിന്റെ പെണ്ണ് എങ്ങനെയാ നടന്നത്, ഇപ്പോള്‍ നോക്കരുതോ, അവള്‍ക്ക് ഇത് വെച്ചാലേ കാണുള്ളൂ തെയ്യത്തിനെയല്ലാം. ഇങ്ങനെയൊക്കെയാണ് അവര്‍ പറയുന്നത്. ഉച്ചക്ക് രണ്ട്് മണിക്കായിരുന്നു തെയ്യം. അപ്പോള്‍ ഞാന്‍ കൂളിംഗ് ഗ്ലാസും വെച്ച് തെയ്യത്തിനെ നല്ലോണം തൊഴാമെന്ന് വിചാരിച്ചു. അതുമല്ല മുഖ്യമന്ത്രി പറഞ്ഞിട്ടില്ലേ, നിങ്ങള്‍ ആ ഫേസ്ബുക്ക് പോസ്റ്റിടുമ്പോള്‍ അതിന്റെ താഴെ പറയണ്ടേ, കൂളിംഗ് ഗ്ലാസ് വെച്ച് വെരുന്ന പെണ്‍കുട്ടികളെ കുറ്റം പറയുന്ന നാട്ടുകാര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്ന്. അതെന്താണ് ഇടാതെയിരുന്നത്. ഞാനിപ്പോള്‍ അഹങ്കാരത്തിന് കൈയ്യും കാലും വെച്ച വിത്തായി എന്റെ നാട്ടില്‍. ഞാനുണ്ടാക്കിയ എല്ലാ സല്‍പേരും നിങ്ങള്‍ കളഞ്ഞില്ലേ എന്നുമായിരുന്നു ശ്രീവിദ്യയുടെ ചോദ്യം.

ഗംഗയുടെ കൈപിടിച്ച് കൊടുത്തത് അമ്മ! ആഗ്രഹിച്ചത് പോലെ ഗുരുവായൂരില്‍ വിവാഹം! വൈറലായി ചിത്രങ്ങള്‍
ഗംഗയുടെ കൈപിടിച്ച് കൊടുത്തത് അമ്മ! ആഗ്രഹിച്ചത് പോലെ ഗുരുവായൂരില്‍ വിവാഹം! വൈറലായി ചിത്രങ്ങള്‍

പോയപ്പോള്‍ ആര്‍ക്ക് പോയി, കുഞ്ഞമ്പു നായരുടെ മോള്‍ക്ക് പോയെന്നായിരുന്നു വീഡിയോയ്ക്ക് ശ്രീവിദ്യ നല്‍കിയ ക്യാപ്ഷന്‍. ഇനി നീ സണ്‍ഗ്ലാസ് വെച്ച് നടന്നാല്‍ മതി, കണ്ണില്‍ നിന്നും എടുക്കണ്ട എന്നായിരുന്നു അനുവിന്റെ കമന്റ്. ഒരു മിനിറ്റ് ഒന്ന് ചിരിക്കട്ടെ എന്ന് പറഞ്ഞ ആളോട് ഇവിടെ ഇരുന്ന് ചിരിക്കാന്‍ പറ്റൂലേ, പുറത്ത് നല്ല ചൂടല്ലേയെന്നായിരുന്നു ശ്രീവിദ്യയുടെ ചോദ്യം. ഇത് ആരാണ്, ഇതിന് മുന്നെ ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ എന്ന് ചോദിച്ച ആളോട് ഈ വഴി വന്ന് കാണില്ലെന്നായിരുന്നു ശ്രീവിദ്യ പറഞ്ഞത്. മോള്‍ കൂളിംഗ് ഗ്ലാസൊക്കെ വെച്ച് പോവും, പാവം കുഞ്ഞമ്പു നായര്‍ക്ക് ഇനിയും ആ നാട്ടില്‍ ജീവിക്കാനുള്ളതാണ്.

എന്തോ വലിയ കാര്യം പറഞ്ഞ് വരികയാണെന്നാണ് കരുതിയത്. പുള്ളിക്കാരി പറയുന്നതില്‍ കാര്യമുണ്ട്. സണ്‍ഗ്ലാസ് വെച്ച് ലുക്കില്‍ നമ്മള്‍ പുറത്ത് പോയാല്‍ ഓ വലിയ ഷോ, സെലിബ്രിറ്റി, എന്ത് കോലം, എന്നൊക്കെ ഡയലോഗടിക്കുന്ന നാട്ടുകാരാണ് കൂടുതലും എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ഈ കുട്ടിക്ക് തമാശ കുറച്ച് കൂടുന്നുണ്ട്. വളരുന്തോറും വിളയും എന്ന്, എന്റെ ഭാഗത്താണ് തെറ്റ്. അങ്ങനെ വിചാരിക്കാനേ പാടില്ലായിരുന്നു. സ്റ്റാര്‍ മാജിക്കിലുണ്ടായിരുന്ന കുറേ ആള്‍ക്കാരുണ്ട്. ഒരു പണിയും ഇല്ലാതെ വീട്ടിലിരുപ്പാണ് ഇപ്പോള്‍, വൈറാലാവാന്‍ ഓരോന്ന് വിളിച്ച് പറയുന്നു എന്ന് പ്രതികരണവും വീഡിയോയുടെ താഴെയുണ്ട്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X