മുഖത്ത് വരെ മാറ്റങ്ങള്‍! കാണാനേ തോന്നുന്നില്ല! മൂന്നാം ഹണിമൂണ്‍ വീഡിയോ പങ്കിട്ട ശ്രീവിദ്യയ്ക്ക് വിമര്‍ശനം
വ്‌ളോഗിലൂടെയായി എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുണ്ട് ശ്രീവിദ്യ മുല്ലച്ചേരിയും രാഹുല്‍ രാമചന്ദ്രനും. മൂന്നാമത്തെ ഹണിമൂണ്‍ വിശേഷങ്ങളായിരുന്നു പുതിയ വ്‌ളോഗിലൂടെ കാണിച്ചത്. തുര്‍ക്കിയിലെ കപ്പടോക്കിയയിലേക്കായിരുന്നു ഇത്തവണ പോയത്. കാലങ്ങളായി ആഗ്രഹിച്ചതായിരുന്നു ഈ യാത്ര. സഹിക്കാന്‍ പറ്റാത്തത്ര തണുപ്പാണ്. രണ്ട് ജാക്കറ്റ് ഇട്ടിട്ടും തണുത്ത് വിറയ്ക്കുകയായിരുന്നു.
പറഞ്ഞറിയിക്കാന്‍ പറ്റില്ല. അത്രയും മനോഹരമായിരുന്നു ബലൂണിനകത്തെ യാത്ര. പെയിന്റിംഗ് പോലെയാണ് താഴെ നോക്കുമ്പോള്‍ തോന്നുന്നത്. ഫ്‌ളൈറ്റില്‍ പോലും ഈയൊരു വ്യൂ കിട്ടുമോയെന്നറിയില്ല. 2025 അവസാനമായിരുന്നു ഈയൊരു ആഗ്രഹം സഫലീകരിച്ചത്. ഞങ്ങള്‍ കണ്ടതിന്റെ പകുതി കാര്യങ്ങളേ വീഡിയോയിലൂടെ കാണിക്കാന്‍ പറ്റൂ. ഞങ്ങള്‍ മാത്രമല്ല നിങ്ങളും ഇതൊക്കെ അനുഭവിച്ച് തന്നെ അറിയണം. കംപ്ലീറ്റ് വീഡിയോ അല്ലാതെ, എക്‌സൈറ്റഡായിട്ടുള്ള കാര്യങ്ങള്‍ എല്ലാവരെയും കാണിക്കാമെന്നാണ് കരുതുന്നത്.

വീഡിയോയിലൂടെയായി കണ്ട് ഒട്ടുമിക്കവരും പോവണമെന്നാഗ്രഹിച്ച സ്ഥലത്തേക്കാണ് ഇനി ഞങ്ങള്‍ പോവുന്നത്. നയന്‍താരയും വിശാലും ഒന്നിച്ചുള്ള എന്‍ അന്‍പേ എന്ന പാട്ട് ചിത്രീകരിച്ച ബബുക്കേല എന്ന സ്ഥലത്തേക്കാണ് പോവുന്നത്. ഇന്ന് ആ പാട്ടിന് ചുവടുവെക്കുന്നത് ശ്രീവിദ്യയും രാഹുലുമാണ്. അവിടെയും ഭയങ്കര തണുപ്പാണ്. ഒരുപാട് പേരുള്ളത് കൊണ്ട് ട്രാവലറിലാണ് അങ്ങോട്ടേക്ക് പോവുന്നത്. രണ്ട് മണിക്കൂറിനടത്ത് യാത്രയുണ്ട്. പോവുന്നതിനിടയില്‍ അവിടത്തെ പ്രത്യേകതകളെക്കുറിച്ച് ഗൈഡ് വിവരിക്കുന്നതും ശ്രീവിദ്യ കാണിച്ചിരുന്നു. കാശി, രാമേശ്വരം പോലെ പണ്ടത്തെ ആളുകള്‍ വന്നിരുന്ന സ്ഥലമാണ് ഇത്. ഇതൊരു സേക്രഡ് സ്ഥലമായാണ് അവര്‍ കാണുന്നത്. ഇവിടെ വന്ന് മരിച്ചാല്‍ സ്വര്‍ഗം കിട്ടുമെന്നാണ് വിശ്വാസം.
തണുപ്പ് എന്നൊക്കെ പറഞ്ഞുകഴിഞ്ഞാല്‍ വിവരിക്കാനാവില്ല. പലപ്പോഴും സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ആദ്യം തണുപ്പ് മാത്രമായിരുന്നു, ഇപ്പോള്‍ കാറ്റും കൂടിയായി. അവിടെയുള്ളൊരാള്‍ക്ക് രാഹുല്‍ ഫോട്ടോയെടുക്കാന്‍ പോയതും ശ്രീവിദ്യ കാണിച്ചിരുന്നു. എനിക്കറിയാം, എന്നെക്കൊണ്ട് എന്തൊക്കെയോ പറയുകയായിരിക്കുമെന്ന്. നിനക്ക് ഫോട്ടോ എടുത്ത് തരാന്‍ ഞാനുണ്ട്. അവര്‍ക്കാരുമില്ലല്ലോ. അതുകൊണ്ടാണ് ഫോട്ടോ എടുത്തത്. പുണ്യപ്രവര്‍ത്തിയല്ലേ ചെയ്തുകൊടുത്തതെന്നും രാഹുല്‍ ചോദിച്ചിരുന്നു. ലോകം എത്ര മനോഹരമാണെന്ന് നോക്കൂ, ഇനിയുള്ള വീഡിയോകളിലൂടെയായി ബാക്കി കാഴ്ചകളും കാണിക്കാമെന്നും ഇരുവരും പറഞ്ഞിരുന്നു.
നിങ്ങളിലൂടെയായി ഇതൊക്കെ കാണാന്‍ ഞങ്ങള്‍ക്കും ഭാഗ്യമുണ്ടായല്ലോ. ഈ വീഡിയോയില്‍ മുഖം കാണാന്‍ അത്ര രസമില്ല, ഇന്നത്തെ വ്‌ളോഗ് ഇഷ്ടമായില്ല. എപ്പോഴും കാണുന്ന പോലെയല്ല, മുഖത്ത് വരെ മാറ്റങ്ങളാണ്. എന്തോ കാണാന്‍ സുഖം തോന്നിയില്ലെന്ന് പറഞ്ഞവരുമുണ്ടായിരുന്നു. നാളിത്രയായിട്ടും വിശേഷമൊന്നും ആയില്ലേയെന്ന് ചോദിച്ചവരുമുണ്ടായിരുന്നു. നിരവധി പേരാണ് വീഡിയോയുടെ താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. റീല്‍സിലൂടെയായി രാഹുലും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അടുത്തിടെയായിരുന്നു രാഹുലും യൂട്യൂബില്‍ സജീവമായത്.


Click it and Unblock the Notifications











