പേളിയല്ല ബിഗ് ബോസ് ഹൗസിലെ ശ്രീനിയുടെ നായിക!! എല്ലാം കണ്ണു കൊണ്ട് നേരിൽ കണ്ടു, ചിരി വിടാതെ പേളി

ബിഗ് ബോസ് നൽകിയ ഡെയ്ലി ടാസ്ക്കായിരുന്നു സിനിമാഭിനയം

By Ankitha

Recommended Video

എല്ലാം കണ്ണു കൊണ്ട് നേരിൽ കണ്ടു, ചിരി വിടാതെ പേളി | filmibeat Malayalam

മലയാളികളുടെ സൂപ്പർ താരം മോഹൻലൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ അമ്പത് ദിവസം പിന്നിട്ടിരിക്കുകയാണ്. ചെറിയ പ്രശ്നങ്ങൾ തുടക്കത്തിൽ ഷോയുടെ ശോഭ കെടുത്തിയെങ്കിലും ഇപ്പോൾ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ബിഗ്ബോസിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന 16 പേരാണ് ബിഗ്ബോസ് ഹൗസിൽ ആദ്യം എത്തിയത്. പിന്നീട് കൊഴിഞ്ഞു പോക്കിനും കൂടിച്ചേരലിനുമെല്ലാം ബിഗ് ബോസ് ഹൗസ് വീട് വേദിയായി മാറിയിരുന്നു.

ഒരു വീട്ടിൽ നടക്കുന്ന എല്ലാ തരത്തിലുളള പ്രശ്നങ്ങൾക്കും ബിഗ്ബോസ് ഹൗസും വേദിയാകാറുണ്ട്. പിണക്കങ്ങളും ഇണക്കങ്ങളു മാത്രമല്ല നർമ്മ മുഹൂർത്തങ്ങളും ഹൃദയ സ്പർശിയായ പല സന്ദർഭങ്ങൾക്കും ബിഗ്ബോസ് ഹൗസ് വേദിയാകാറുണ്ട്. അത്തരത്തിലുളള ഒരു മനോഹരമായ കാഴ്ചയ്ക്ക് ബിഗ് ബോസ് ഹൗസ് വീണ്ടും വേദിയാകുകയാണ്. ബിഗ് ബോസ മത്സരാർഥികളുടെ മികച്ച ഒരു ദിനമായിരുന്നു അത്.

  കൂടുതൽ അഭിനേതാക്കൾ

കൂടുതൽ അഭിനേതാക്കൾ

ബിഗ് ബോസ് ഹൗസിൽ ഇപ്പോൾ കൂടുതലുമുളളത് അഭിനേതാക്കളാണ്. അനൂപ്, ശ്രീനീഷ്, അരിസ്റ്റോ സുരേഷ്, അർച്ചന, അതിഥി, ഷിയാസ്, ബഷീർ എന്നിവരെല്ലാം മലയാള സിനിമ സിരിയൽ രംഗത്തെ മുൻനിര താരങ്ങളാണ്. ഇവരിൽ പലരേയും മലയാളികൾ അംഗീകരിച്ചതുമാണ്. എന്നാല‍ ബിഗ് ബോസ് ഹൗസിലും ഇവർക്ക് തങ്ങളുടെ കഴിവ് പ്രദർശിപ്പിക്കാൻ ഒരു അവസരം ലഭിച്ചിരിക്കുകയാണ്. ഒരിക്കൽ കൂടി തങ്ങളുടെ കഴിവ് ഇവർ തെളിയിച്ചിരിക്കുകയാണ്.

 സിനിമയിൽ അഭിനയിക്കാം

സിനിമയിൽ അഭിനയിക്കാം

ബിഗ് ബോസ് നൽകിയ ഡെയ്ലി ടാസ്ക്കായിരുന്നു ഇത്. ഒരു സിനിമ നിർമ്മിക്കുന്നതിനു വേണ്ടിയുള്ള കഥാപാത്രങ്ങളെ അംഗങ്ങളിൽ നിന്ന് കണ്ടെത്തുക എന്നതായിരുന്നു ടാസ്ക്ക്. രഞ്ജിനിയും സാബുവുമായിരുന്നു നിർമ്മാതാവും സംവിധായകനുമായി എത്തിയത് . ബാക്കിയുളള മത്സരാർഥികളിൽ നിന്നും വേണം സിനിമയ്ക്ക് ആവശ്യമായ താരങ്ങളെ കണ്ടെത്താൻ.

 കഥാപാത്രങ്ങൾ

കഥാപാത്രങ്ങൾ

നടൻ, നടി, വില്ലൻ, . വില്ലത്തി, എന്നിങ്ങനെയുള്ള കഥാപാത്രങ്ങളായിരുന്നു രഞ്ജിനി നിർമ്മിക്കുന്ന സിനിമയിലെ കഥാപാത്രങ്ങൾ. ഒരു കാല്യാണ വീടിനെ കേന്ദ്രീകരിച്ച് നടക്കുന്ന കഥയായിരുന്നു. പ്രണയത്തിനും ഫൈറ്റിങ്ങിനും തുല്യ പ്രധാന്യമുള്ള കഥായായിരുന്നു ഇവർ തയ്യാറാക്കിയത്.

  ആദ്യ ചാൻസ് പേളി

ആദ്യ ചാൻസ് പേളി

ആദ്യ ചാൻസ് പേളിയ്ക്കായിരുന്നു. നായികയായിട്ടായിരുന്നു പേളിയെ ഇവർ ആദ്യം തീരുമാനിച്ചത്. പേളിയ്ക്ക് ആഭിനയിച്ചു കാണിക്കാൻ ഒരു രംഗം കൊടുക്കുകയായിരുന്നു. ഒരു ബസിനുളളിലെ റൊമാന്റിക് സീനായിരുന്നു പേളിയ്ക്ക് ലഭിച്ചത്. ബസിലെ കണ്ടക്ടറിനോട് തന്നോടുള്ള പ്രണയം അറിയിക്കുക എന്നതായിരുന്നു രംഗം. കണ്ടക്ടറായി ശ്രീനിയെയായിരുന്നു പേളി തിരഞ്ഞെടുത്തത്. മികച്ചൊരു റൊമാറ്റിക് പ്രകടമാനമായിരുന്നു ഇവർ കാഴ്ച വെച്ചത്.

 വില്ലനും വില്ലത്തിയും

വില്ലനും വില്ലത്തിയും

മികച്ച വില്ലനും വില്ലത്തിയുമായി തിര‍ഞ്ഞെടുത്തത് അർച്ചനേയും ബഷീറിനേയും ഹിമയേയുമായിരുന്നു. അർച്ചന ഈ രംഗം ഭംഗിയായി ചെയ്യുമെന്ന് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമായിരുന്നു. ബഷിയും വില്ലൻ രംഗം കലക്കിയിരുന്നു. ഏറ്റവും രസകരം ഹിമയും സാബുവും തമ്മിലുളള സീനായിരുന്നു. ഹിമ ആ രംഗത്തിൽ തിളങ്ങുക തന്നെ ചെയ്തു. കാമുകനാൽ പറ്റിക്കപ്പെട്ട പെൺകുട്ടിയെയാണ് അവതരിപ്പിച്ചത്. കാമുകനായി എത്തിയത് സാബുവും . ഇവർ തമ്മിലുള്ള പ്രശ്നം ഈ സീൻ കൊഴിപ്പിച്ചിരുന്നു.

 കാമുകി അതിഥി

കാമുകി അതിഥി

ഏറ്റവും മികച്ച പ്രകടനമായിരുന്നു അതിഥിയും കാഴ്ചവെച്ചത്. കാമുകനെ കള്ളു കുടിക്കരുതെന്ന് ഉപദേശിക്കുന്ന കാമുകിയെയാണ് അതിഥി അവതരിപ്പിച്ചത്. കാമുകനായത് സാബുവും. അതിഥി ശരിയ്ക്കും ആ കഥാപാതരമായി തിളങ്ങുകയായിരുന്നു. അതിഥിയുടെ പ്രകടനത്തിന് എല്ലാവരും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

 ശ്രീനീഷിന്റെ നായിക

ശ്രീനീഷിന്റെ നായിക

ഏറ്റവും ഒടുവിൽ സിനിമയിലേയ്ക്കുള്ള നായകനായി ശ്രീനീഷിനേയും നായികയായി അതിഥിയേയുമായണ് തിരഞ്ഞെടുത്തത്. ഇവരുടെ റൊമാന്റിക് പെപ്‍ഫോമൻസായിരുന്നു ഹൗലൈറ്റ്. പേളിയായിരുന്നു അവരുടെ പ്രണയ രംഗത്തിനായി പാട്ടു പാടിയത്. ശരിയ്ക്കും ഇവർ തകർക്കുകയായിരുന്നു. രഞ്ജിനിയുടെ സിനിമയിലെ നടനായി ശ്രീനീഷിനേയും നടിയായി അതിഥിയേയും തിരഞ്ഞെചടുക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X