For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളിയുടെ കൈയ്യില്‍ മുത്തമിടാന്‍ കൊതിച്ച് ശ്രിനിഷ്, ആഗ്രഹത്തിന് പിന്നിലൊരു കാരണമുണ്ട്! അറിയുമോ?

  |

  മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാള പതിപ്പ് വിജയകരമായി കുതിക്കുകയാണ്. വിമര്‍ശനവും വിവാദവുമൊക്കെയായി തുടരുന്ന പരിപാടിയിലെ പുതിയ കാര്യങ്ങളെക്കുറിച്ചറിയാന്‍ പ്രേക്ഷകര്‍ക്കും പ്രത്യേക താല്‍പര്യമാണ്. അതാത് ദിവസത്തെ എപ്പിസോഡിന് മുന്നോടിയായും പിന്നാലെയായുമൊക്കെയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് സുപരിചിതരായ 16 പേരുമായാണ് മത്സരം തുടങ്ങിയത്. ബിഗ് ബോസ് നല്‍കുന്ന ടാസ്‌ക്കുകളും പ്രേക്ഷകരുടെ വോട്ടിങ്ങുമൊക്കെ പരിഗണിച്ചാണ് എലിമിനേറ്റാവാനുള്ള മത്സരാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നത്.

  പോകെപ്പോകെ മത്സരത്തിന്റെ ലെവലും അപ്രതീക്ഷിത ട്വിസ്റ്റുകളും ടാസ്‌ക്കുകളുമൊക്കെയായി പരിപാടി മുന്നേറുകയാണ്. വഴക്കും വാഗ്വാദവും മാത്രമല്ല മികച്ച സൗഹൃദങ്ങളും അതിനിടയില്‍ ബിഗ് ഹൗസില്‍ രൂപപ്പെട്ടിട്ടുണ്ട്. അന്തിമ വിജയത്തിനായി ഇവരൊക്കെ എന്തൊക്കെ അടവുകള്‍ പയറ്റുമെന്നുള്ളത് ന്യായമായ സംശയം. സൗഹൃദം മാത്രമല്ല ബിഗ് ഹൗസില്‍ പ്രണയവും പൂവിട്ടിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ട് കുറച്ചധികം കാലമായി. മിനിസ്‌ക്രീനിലെ മിന്നും താരങ്ങളായ പേളി മാണിയും ശ്രിനിഷ് അരവിന്ദുമാണ് സംശയത്തിന്റെ നിഴലിലുള്ളത്. ഇവരുടെ സൗഹൃദത്തെ പ്രണയമായി തെറ്റിദ്ധരിച്ചതാണോ, മറ്റുള്ളവരെ പറ്റിക്കാനായി ഇവര്‍ നടത്തുന്ന നാടകമാണോ അതോ ശരിക്കും ഇവര്‍ പ്രണയത്തിലാണോയെന്നൊക്കെ അറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനിടയില്‍ ശ്രിനിഷിന് തോന്നിയ ആഗ്രഹത്തെക്കുറിച്ചും അതേക്കുറിച്ചറിഞ്ഞപ്പോള്‍ മറ്റുള്ളവര്‍ പ്രതികരിച്ചതിനെക്കുറിച്ചുമൊക്കെ അറിയാനൊരു ആകാംക്ഷയില്ലേ? തുടര്‍ന്നുവായിക്കൂ.

  ശ്രിനിഷിന്റെ ആഗ്രഹം

  ശ്രിനിഷിന്റെ ആഗ്രഹം

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ശ്രിനിഷ് അരവിന്ദ്. തമിഴ് കലര്‍ന്ന മലയാളത്തില്‍ സംസാരിക്കുന്ന 'പ്രണയം' നായകന്റെ പ്രണയത്തെക്കുറിച്ചാണ് ഇപ്പോള്‍ ആരാധകര്‍ക്ക് അറിയേണ്ടത്. മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ മത്സരിക്കാന്‍ താരവുമുണ്ടെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. ടാസ്‌ക്കുകളിലും മറ്റ് ജോലികളിലുമൊക്കെ സജീവമായി ഇടപെടുന്നുണ്ട് ഈ താരം. തുടക്കത്തിലെ പഴിയൊക്കെ മാറ്റിയാണ് ഇപ്പോള്‍ അദ്ദേഹം മുന്നേറുന്നത്. അതിനിടയിലാണ് താരം തന്റെ ആഗ്രഹത്തക്കുറിച്ച് തുറന്നുപറഞ്ഞത്. വ്യത്യസ്തമായ രീതിയില്‍ ഭക്ഷണം തയ്യാറാക്കി വെച്ചായിരുന്നു അടുക്കളയുടെ ചുമതലയുണ്ടായിരുന്നു പേളി എല്ലാവരെയും അമ്പരപ്പിച്ചത്. ഇത് കണ്ടപ്പോഴാണ് തന്റെ മനസ്സിലുള്ള ആഗ്രഹത്തെക്കുറിച്ച് ശ്രിനിഷ് പറഞ്ഞതും.

  പേളിയെ ഉദ്ദേശിച്ച് മാത്രമല്ല

  പേളിയെ ഉദ്ദേശിച്ച് മാത്രമല്ല

  ഈ ഭക്ഷണം ഉണ്ടാക്കിയ കൈയ്യില്‍ ഉമ്മ കൊടുക്കണമെന്നായിരുന്നു ശ്രിനിഷ് പറഞ്ഞത്. പേളിയല്ല മറിച്ച് ആരുണ്ടാക്കിയതാണേലും അവര്‍ക്ക് ഉമ്മ നല്‍കുമെന്നും താരം പറഞ്ഞിരുന്നു. സംശയത്തോടെ ഇവരെ വീക്ഷിക്കുന്നവര്‍ക്കാവട്ടെ ഇത് മറ്റൊരുവസരമായി മാറുകയായിരുന്നു. പറയുന്നതും ചെയ്യുന്നതുമൊക്കെ പ്രണയം ചേര്‍ത്താണ് കൂട്ടിവായിക്കപ്പെടുന്നതെന്ന കാര്യത്തെക്കുറിച്ച് ഇവരുവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ അതൊന്നും ഇവരുടെ സൗഹൃദത്തെ ബാധിച്ചിട്ടുമില്ല.

  പരിഹാസവുമായി ബഷീറും ഷിയാസും

  പരിഹാസവുമായി ബഷീറും ഷിയാസും

  ശ്രിനിഷിന്റെ തുറന്നുപറച്ചില്‍ കേട്ടപ്പോള്‍ അടുത്തുണ്ടായിരുന്ന ഷിയാസും ബഷീറും ശ്രിനിഷിനെ പരിഹസിക്കുകയായിരുന്നു. പ്രണയത്തിന്റെ കാര്യം പറഞ്ഞ് ഷിയാസ് നേരത്തെ പേളിയെ വട്ടം കറക്കിയിരുന്നു. ബിഗ് ബോസിലെ ഒരുമിച്ചുള്ള ദിനങ്ങള്‍ പ്രണയദിനങ്ങളാക്കി മാറ്റൂ, പേളിയുമായി പ്രണയത്തിലാണെന്ന തരത്തില്‍ ശ്രിനിഷ് തന്നോട് സംസാരിച്ചിരുന്നുവെന്നുമൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. ഷിയാസും പേളിയും സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  കഥ പറച്ചിലിനായി തിരഞ്ഞെടുത്തത്

  കഥ പറച്ചിലിനായി തിരഞ്ഞെടുത്തത്

  പ്രവചനാതീതമായ ടാസ്‌ക്കുകളും ട്വിസ്റ്റുമൊക്കെയായാണ് ബിഗ് ബോസ് എത്താറുള്ളത്. ആകര്‍ഷകമായി കഥ പറയുകയെന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ ടാസ്‌ക്ക്. ക്രമപ്രകാരം ഓരോരുത്തരും കഥ പറഞ്ഞിരുന്നു. പേളിയുടെ കഥ ശ്രിനിഷിനെക്കുറിച്ചായിരുന്നു. ശ്രിനിഷാവട്ടെ പേളിയെക്കുറിച്ചുമായിരുന്നു പറഞ്ഞത്. രഞ്ജിനി ഹരിദാസായിരുന്നു ഈ ടാസ്‌ക്കില്‍ വിജയിയായത്.

  സുഹൃത്തുക്കള്‍ മാത്രം

  സുഹൃത്തുക്കള്‍ മാത്രം

  പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുമ്പോഴും അടുത്ത സുഹൃത്തുക്കളായി തുടരുകയാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. മറ്റുള്ളവര്‍ തങ്ങളെ സംശയത്തോടെ വീക്ഷിക്കുന്നുണ്ടെന്ന് ഇരുവരും നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. അമ്മയെ വിളിക്കാന്‍ സാങ്കല്‍പ്പിക ഫോണ്‍ നല്‍കിയപ്പോള്‍ ശ്രിനിഷ് ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചിരുന്നു. താനും പേളിയും അടുത്ത സുഹൃത്തുക്കളാണെന്നും പ്രണയമൊന്നുമല്ലെന്നും താരം പറഞ്ഞിരുന്നു.

  പേളിയുടെ ശക്തമായ തിരിച്ചുവരവ്

  പേളിയുടെ ശക്തമായ തിരിച്ചുവരവ്

  ഇടയ്ക്ക് വെച്ച് മത്സരത്തില്‍ നിന്നും പിന്‍വാങ്ങാനും വീട്ടിലേക്ക് മടങ്ങിപ്പോവാനും പേളി ശ്രമിച്ചിരുന്നു. അരിസ്റ്റോ സുരേഷും ശ്രിനിഷും ശക്തമായ ഇടപെടല്‍ നടത്തിയതോടെയാണ് ഈ തീരുമാനത്തില്‍ നിന്നും താരം പിന്‍വാങ്ങിയത്. കൂടെയുള്ളവരുടെ നിലപാടുകളിലെ മാറ്റവും വഴക്കുമൊക്കെയായിരുന്നു താരത്തെ വിഷമിപ്പിച്ചത്. ഇത്തരമൊരു സാഹചര്യത്തിലായിരുന്നു പേളിക്ക് ധൈര്യം നല്‍കാനായി ശ്രിനിഷ് തന്റെ ആനവാല്‍ മോതിരം നല്‍കിയത്.

  പുറത്തുപോയാല്‍ വിഷമിക്കരുത്

  പുറത്തുപോയാല്‍ വിഷമിക്കരുത്

  ഏത് സാഹചര്യത്തിലും പിടിച്ചുനില്‍ക്കണമെന്നും മത്സരത്തില്‍ തുടരണമെന്നും ശ്രിനിഷ് പേളിയോട് പറഞ്ഞിരുന്നു. അപ്രതീക്ഷിതമായി താന്‍ പുറത്തേക്ക് പോയിക്കഴിഞ്ഞാല്‍ വിഷമിക്കരുതെന്നും താരം വ്യക്തമാക്കിയിരുന്നു. പ്രതീക്ഷിക്കാതെയാണ് തന്റെ പേര് നോമിനേഷനില്‍ വരുന്നതെന്നും സുഹൃത്തുക്കളെ നോമിനേറ്റ് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് വരെ തന്റെ പേര് ലിസ്റ്റിലേക്ക് എത്തിച്ചവരുണ്ടെന്നും താരം പറഞ്ഞിരുന്നു. വരും ദിനങ്ങളിലെ എലിമിനേഷനില്‍ ആരായിരിക്കും പുറത്തുപോവുകയെന്നത് പ്രചവനാതീതമായ കാര്യമായി മാറുകയാണ് ഇപ്പോള്‍.

  English summary
  Srinish Aravind about his wish
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X