റിമി ടോമിയുടെ സര്‍പ്രൈസില്‍ കണ്ണുതള്ളി ശ്രിനിഷ്! പെട്ടിയിലുള്ളത് പേളിയോ അതോ? പ്രമോ വൈറല്‍! കാണൂ!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഒന്നും ഒന്നും മൂന്ന്. ആലാപനം മാത്രമല്ല അവതരണവും തന്നില്‍ ഭദ്രമാണെന്ന് റിമി ടോമി ഇതിനോടകം തന്നെ തെളിയിച്ചിരുന്നു. സിനിമാരംഗത്തുള്ളവര്‍ മാത്രമല്ല മറ്റ് മേഖലകളിലെ പ്രമുഖരും ഈ പരിപാടിയില്‍ അതിഥികളായെത്തിയിരുന്നു. പ്രേക്ഷകര്‍ അറിയാനാഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് റിമി ടോമി ചോദിക്കാറുള്ളത്. വര്‍ഷങ്ങള്‍ക്ക് ശേശം ഋഷ്യശ്രൃംഗനെ കേരളത്തിലേക്കെത്തിച്ചത് ഈ പരിപാടിയിലൂടെയായിരുന്നു. സഞ്ജയ് മിത്ര, കൃഷ്ണചന്ദ്രന്‍, കെപിസി ലളിത തുടങ്ങിയവര്‍ പങ്കെടുത്ത വൈശാലി സ്‌പെഷല്‍ എപ്പിസോഡിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈയാഴ്ചയിലെ പ്രമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിട്ടുണ്ട്.

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ മനീഷ് കൃഷ്ണ, ശ്രിനിഷ് അരവിന്ദ്, ഗൗരി ജി കിഷന്‍ തുടങ്ങിയവരാണ് അതിഥികളായെത്തുന്നത്. ബിഗ് ബോസിലൂടെ പൂവിട്ട പേളി മാണി- ശ്രിനിഷ് അരവിന്ദ് പ്രണയം വിവാഹത്തില്‍ കലാശിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ ബിഗ് ബോസിനും താരങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. തുടക്കം മുതലേ തന്നെ പേളിയും ശ്രീനിയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. മത്സരാര്‍ത്ഥികളും പ്രേക്ഷകരും ഒരുപോലെ സംശയിച്ച കാര്യമായിരുന്നുഇത്. പിന്നീട് അവതാരകനായ മോഹന്‍ലാലും ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

 ശ്രിനിഷിന്റെ ജീവിതം മാറിമറിഞ്ഞത് ബിഗ് ബോസിലൂടെ

ശ്രിനിഷിന്റെ ജീവിതം മാറിമറിഞ്ഞത്

പ്രണയമെന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രണയനായകനായി മാറിയ താരമാണ് ശ്രിനിഷ് അരവിന്ദ്. മികച്ച സ്വീകാര്യതയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. മഴവില്‍ മനോരമയിലെ അമ്മുവിന്റെ അമ്മയിലായിരുന്നു പിന്നീട് താരം അഭിനയിച്ചത്. മനുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരുന്നതിനിടയിലായിരുന്നു താരം ബിഗ് ബോസിലേക്കെത്തിയത്. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുക്കാനായി മിനിസ്‌ക്രീനിലെ പ്രിയതാരങ്ങള്‍ ശ്രമം തുടങ്ങിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയ്ക്ക് മലയാള പതിപ്പൊരുങ്ങിയപ്പോള്‍ മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്.

റിമി ടോമിയുടെ അതിഥി

റിമി ടോമിയുടെ അതിഥി

വേറിട്ട ആലാപനത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ റിമി ടോമി അവതരിപ്പിക്കുന്ന പരിപാടിയായ ഒന്നും ഒന്നും മൂന്നില്‍ ഇത്തവണ ശ്രിനിഷ് അരവിന്ദും എത്തുന്നുണ്ട്. 96 എന്ന ചിത്രത്തില്‍ കുട്ടി ജാനുവിനെ അവതരിപ്പിച്ച ഗൗരിയും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളായ മനീഷ് കൃഷ്ണയും ഇത്തവണ എത്തുന്നുണ്ട്. പരിപാടിയുടെ ലേറ്റസ്റ്റ് പ്രമോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിട്ടുണ്ട്. തമാശയും കുസൃതിയുമൊക്കെയായി ഇവര്‍ പ്രേക്ഷകരെ ത്രസിപ്പിക്കുമെന്ന കാര്യത്തില്‍ പ്രത്യേകം സംശയിക്കേണ്ടതില്ല.

പേളിയുമായുള്ള പ്രണയം

പേളിയുമായുള്ള പ്രണയം

പേളിയുമായി പ്രണയം തോന്നിയത് എങ്ങനെയാണെന്ന ചോദ്യം ശ്രീനിക്ക് മുന്നിലെത്തുന്നത് ഇതാദ്യമായല്ല, ബിഗ് ബോസിലെ സഹമത്സരാര്‍ത്ഥികളും താരത്തോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു. നല്ലൊരു ക്യാരക്ടര്‍, നല്ല ഹാപ്പിയായി നടക്കുന്ന കുട്ടി ഇതാണ് തന്നെ ആകര്‍ഷിച്ചതെന്ന് താരം പറയുന്നു. ബിഗ് ബോസില്‍ മറ്റുള്ളവരുമായി വഴക്കിട്ടപ്പോഴൊക്കെ അങ്ങോട്ട് പോയി മിണ്ടിയിട്ടുണ്ട് പേളി. പേളിക്കൊപ്പമാവുമ്പോള്‍ തന്റെ ജീവിതം സന്തോഷമാവുമെന്നുറപ്പുണ്ടെന്നുമായിരുന്നു താരം നേരത്തെ പറഞ്ഞത്.

ലവ് സ്റ്റോറി കണ്ടിട്ടില്ല

ഇങ്ങനെയൊരു ലവ് സ്റ്റോറി കണ്ടിട്ടില്ല

തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ ഏറ്റെടുത്ത ചിത്രമാണ് 96. ചിത്രത്തിലെ ഗാനങ്ങളും പ്രണയവുമൊക്കെ ഇപ്പോഴും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. നൊസ്റ്റാള്‍ജിയ പകരുന്ന നിരവധി മുഹൂര്‍ത്തങ്ങളുണ്ടായിരുന്നു ഈ ചിത്രത്തില്‍. തൃഷയും വിജയ് സേതുപതിയും നായികാനായകന്‍മാരായെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈ ചിത്രത്തില്‍ കുട്ടിജാനുവിനെ അവതരിപ്പിച്ച ഗൗരിയും പരിപാടിയിലെത്തുന്നുണ്ട്. സിനിമ കണ്ടവര്‍ ഒന്നടങ്കം ചോദിച്ചിരുന്നു ആരാണ് കുട്ടിജാനുവെന്ന്. വൈക്കംകാരിയായ ഗൗരി കിഷനാണ് കുട്ടി ജാനുവായെത്തിയത്. വിശേഷങ്ങളുമായി കുട്ടി ജാനുവും ശ്രീനിക്കൊപ്പമെത്തുന്നുണ്ട്.

ശ്രീനി എന്താണ് ആഗ്രഹിക്കുന്നത്?

ശ്രീനി എന്താണ് ആഗ്രഹിക്കുന്നത്?

പരിപാടിക്കിടയിലാണ് ശ്രിനിഷിനോട് റിമി ടോമി ഇത് ചോദിച്ചത്. പേളിയെ മിസ്സ് ചെയ്യുന്നുണ്ടെന്നും ഒപ്പമില്ലാത്തതില്‍ സങ്കടമുണ്ടെന്നും താരം പറഞ്ഞു. അതിന് പിന്നാലെയായാണ് ശ്രീനിക്ക് മുന്നിലൊരു സര്‍പ്രൈസെത്തിയത്. അതെന്താണെന്നറിയാനായുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഞായറാഴ്ചയാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. ഒന്നും ഒന്നും മൂന്നില്‍ താനെത്തുന്നുണ്ടെന്നും പരിപാടി മറക്കാതെ കാണണമെന്നുമാവശ്യപ്പെട്ട് ശ്രീനിയും പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

പെട്ടിയില്‍ ആരാണ്?

പെട്ടിയില്‍ ആരാണ്?

വളര മനോഹരമായി അലങ്കരിച്ച ഒരു പെട്ടിയാണ് ശ്രീനിക്ക് മുന്നിലെത്തിയത്. റിമി ടോമി തള്ളിക്കൊണ്ടുവന്ന പെട്ടിയിലെന്താണ്, പേളിയായിരിക്കുമോ അതില്‍ തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകര്‍ ഉന്നയിച്ചിട്ടുള്ളത്. പേളിയെക്കുറിച്ച് ശ്രീനി എന്ത് പറയുമെന്നറിയാനായുള്ള ആകാംക്ഷയും മര്‌റുചിലര്‍ പങ്കുവെച്ചിട്ടുണ്ട്. റിമിക്കൊപ്പം ശ്രീനി നൃത്തം ചെയ്യുമൊയെന്നാണ് മറ്റ് ചിലരുടെ ചോദ്യം. പ്രമോ വീഡിയോ വൈറലായതിന് പിന്നാലെയായാണ് സംശയങ്ങളുമായി ആരാധകരെത്തിയത്.

പ്രമോ കാണാം

സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പ്രമോ വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X