For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ഹൗസിലെ പ്രണയിതാക്കള്‍ പണി തുടങ്ങി, റൊമാന്‍സിനിടയിലെ കോഡ് ഭാഷയും ചിരിയും, കാണൂ!

  |
  ബിഗ് ഹൗസിലെ പ്രണയം, സംഭവം ഇങ്ങനെ | filmibeat Malayalam

  സിനിമയിലും സീരിയലിലുമായി പ്രേക്ഷകര്‍ക്ക് സുപരിചിതരായ 16 പേരുമായാണ് ബിഗ് ബോസ് മലയാള പതിപ്പ് തുടങ്ങിയത്. അവസാന നിമിഷമാണ് പരിപാടിയിലെ മത്സരാര്‍ത്ഥികളുടെ അന്തിമ ലിസ്റ്റ് പുറത്തുവന്നത്. രസകരമായ ടാസ്‌ക്കുകളും അപ്രതീക്ഷിതമായ ട്വിസ്റ്റും എലിമിനേഷനുമൊക്കെയായി പരിപാടി വിജയകരമായി മുന്നേറുകയാണ്. അതിനിടയില്‍ വഴക്കുകളും പോരാട്ടങ്ങളും കരച്ചിലുമെല്ലാമുണ്ടായിരുന്നു. ഇത് മാത്രമല്ല പ്രണയവും പൂത്തിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രണയത്തെക്കുറിച്ച് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ മാത്രമല്ല മത്സരാര്‍ത്ഥികളും ആരൊക്കെയാണ് ആ ജോഡികളെന്ന് കണ്ടെത്താനുള്ള നീക്കത്തിലായിരുന്നു.

  ലേലം 2 ല്‍ ചാക്കോച്ചിക്ക് കൂട്ടായി ജോസഫ് അലക്‌സും? മമ്മൂട്ടിയും സുരേഷ് ഗോപിക്കൊപ്പം എത്തുമോ?

  അതിഥിയും ഷിയാസും തമ്മില്‍ പ്രണയത്തിലാണെന്നാണ് ഒരുകൂട്ടരുട വാദം. അടുത്തിടെ പരിപാടിയിലേക്കെത്തിയ ഷിയാസ് വളരെ പെട്ടെന്നാണ് മറ്റുള്ളവരുമായി ഇഴുകിച്ചേര്‍ന്നത്. എന്നാല്‍ പേളിയും ശ്രിനിഷും തമ്മിലാണ് പ്രണയമെന്നാണ് മറ്റൊരു കണ്ടെത്തല്‍. ശ്രിനിഷാവട്ടെ റൊമാന്റിക് മൂഡിലുമാണ്. താരത്തിന്റെ മനസ്സ് മറ്റെങ്ങോയാണെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളായിരുന്നു അടുത്തിടെ അരങ്ങേറിയത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  പ്രണവിനെ വെട്ടി മമ്മൂട്ടി! ആദിയുടെ റെക്കോര്‍ഡും മറികടന്ന് അബ്രഹാം കുതിക്കുന്നു, കാണാം!

  ബിഗ് ഹൗസിലെ പ്രണയിതാക്കള്‍

  ബിഗ് ഹൗസിലെ പ്രണയിതാക്കള്‍

  ബിഗ് ബോസിന്റെ നിര്‍ബന്ധനകളെല്ലാം പാലിച്ചാണ് എല്ലാവരും ബിഗ് ഹൗസില്‍ തുടരുന്നത്. കുടുംബത്തെയും സുഹൃത്തുക്കളെയും ആരാധകരെയുമൊക്കെ മിസ്സ് ചെയ്യുന്നുണ്ടെങ്കിലും അവരവര്‍ക്ക് ലഭിക്കുന്ന ജോലികളും ടാസ്‌ക്കും വിജയകരമായി പൂര്‍ത്തികരിക്കാനുള്ള ശ്രമത്തിലാണഅ എല്ലാവരും. അതിനിടയിലാണ് ബിഗ് ബോസില്‍ പ്രണയം പൂവിട്ടുവെന്നുള്ള കണ്ടെത്തലുകളുണ്ടായത്. സംശയകരമായ സാഹചര്യത്തില്‍ പലരെയും കാണുകയും അവരുടെ പ്രവര്‍ത്തികള്‍ ഇതിനെ ഊട്ടിയുറപ്പിക്കുന്ന തരത്തിലാവുകയും ചെയ്തതോടെയാണ് ഫലരും ഇത് സ്ഥിരീകരിച്ചത്. ഇനി ഇതും ബിഗ് ബോസിന്റെ ടാസ്‌ക്കോ ട്വിസ്‌റ്റോ ആവുമെന്നുള്ളത് പിന്നീടറിയാം.

  ശ്രദ്ധ തിരിക്കാനായി ആരോപണം

  ശ്രദ്ധ തിരിക്കാനായി ആരോപണം

  തന്റെ കാര്യത്തില്‍ നിന്നും മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് പേളി അതിഥിയും ഷിയാസും തമ്മില്‍ പ്രണയത്തിലാണെന്ന് പറയുന്നതെന്നാണ് മറ്റുള്ളവരുടെ വിലയിരുത്തല്‍. ഇരുവരേയും ചേര്‍ത്ത് പറയാന്‍ പേളി ശ്രമിക്കുന്നുണ്ടെന്ന് രഞ്ജിനിയും പറഞ്ഞിരുന്നു. ഇതോടെയാണ് ആ പ്രണയിനി പേളി തന്നെയാണെന്ന് പലരും ഉറപ്പിച്ചത്. ഇതാവട്ടെ കൂടുതല്‍ പേരും സംശയത്തോടെ വീക്ഷിക്കുകയുമാണ്. ശ്രീലക്ഷ്മിയും അതിഥിയും രഞ്ജിനിയുമൊക്കെ ഇതേക്കുറിച്ച് സംസാരിച്ചത് കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനിടയില്‍ കാണിച്ചിരുന്നു.

  പേളിയും ശ്രിനിഷും

  പേളിയും ശ്രിനിഷും

  മിനിസ്‌ക്രീനിലെ പ്രണയനായകനായ ശ്രിനിഷ് അരവിന്ദനും അഭിനേത്രിയും അവതാരകയുമായ പേളി മാണിയും തമ്മില്‍ പ്രണയത്തിലാണെന്നാണ് മറ്റ് മത്സരാര്‍ത്ഥികളുടെ കണ്ടെത്തല്‍. ഇരുവരുടേയും പ്രവര്‍ത്തികളെ സംശയത്തോടെയാണ് പലരും വീക്ഷിക്കുന്നത്. തമിഴ് കലര്‍ന്ന മലയാളത്തില്‍ സംസാരിക്കുന്ന ശ്രിനിഷാവട്ടെ ഇക്കാര്യത്തെക്കുറിച്ച് മനസ്സിലാക്കിയോ എന്ന് പോലും സംശയമുണ്ട്. തനിക്ക് ലഭിക്കുന്ന ജോലികള്‍ മനോഹരമായി ചെയ്താണ് ഈ താരം മുന്നേറുന്നത്. വിയോജിപ്പുകള്‍ കൃത്യമായി തുറന്നുപറയാന്‍ താരം മടി കാണിക്കാറില്ല. പേളിയും ശ്രിനിഷുമായുള്ള സംസാരവും നോട്ടവുമൊക്കെയാണ് സംശയം ഊട്ടിയുറപ്പിക്കുന്നത്.

  ശ്രിനിഷ് മറ്റൊരു ലോകത്തിലാണ്

  ശ്രിനിഷ് മറ്റൊരു ലോകത്തിലാണ്

  ശ്രിനിഷിനോട് പറയുന്ന ജോലികള്‍ കൃത്യമായി ചെയ്യുന്നില്ലെന്ന പരാതി ഉന്നയിച്ച് ചിലര്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. പാത്രം കഴുകിയപ്പോള്‍ വൃത്തിയായില്ലെന്നായിരുന്നു ശ്വേതയുടെ പരാതി. പിന്നീട് താന്‍ ഷിയാസിനെക്കൊണ്ടാണ് അത് ചെയ്യിപ്പിച്ചതെന്ന് താരം പറഞ്ഞപ്പോള്‍ തന്നെ വിളിച്ചൂടായിരുന്നോയെന്നായിരുന്നു ശ്രിനിഷ് ചോദിച്ചത്. ശ്രിനിഷ് ഇപ്പോള്‍ മറ്റേതോ ലോകത്തിലൂടെ സഞ്ചരിക്കുകയാണെന്നും മനസ്സ് ഇവിടയല്ലെന്നുമാണ് ചിലര്‍ പറയുന്നത്.

  മോതിരം പേളിയുടെ കൈയ്യില്‍

  മോതിരം പേളിയുടെ കൈയ്യില്‍

  ശ്രിനിഷിന്റെ കൈയ്യിലുണ്ടായിരുന്ന ആനവാല്‍ മോതിരം ഇപ്പോള്‍ പേളിയുടെ കൈയ്യിലാണെന്നും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. ശ്രിനിഷ് അത് മറന്നുവെച്ചപ്പോള്‍ ഒരിക്കല്‍ താന്‍ എടുത്ത് നല്‍കിയിരുന്നു. ഇന്നലെ അത് പേളിയുടെ കൈയ്യില്‍ കണ്ടു. ഇതും ഇവരുടെ സംശയം വര്‍ധിപ്പിക്കുന്നു. ശ്രീലക്ഷ്മിയുടേയും അതിഥിയുടേയും രഞ്ജിനിയുടേയും കണ്ടെത്തലിന് സാധുതയുണ്ടോയെന്നറിയാനായാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. വഴക്കും കുറ്റപ്പെടുത്തലുകളുമായി മുന്നേരുന്നതിനിടയിലാണ് പ്രണയത്തിലേക്ക് വഴി മാറിയത്. കോഡ് ഭാഷയിലാണ് ഇരുവരും സംസാരിക്കുന്നത്, പരസ്പരം നോക്കി ഇടയ്ക്ക് ചിരിക്കാറുമുണ്ട്.

  പുതിയ ക്യാപ്റ്റനായി പേളി

  പുതിയ ക്യാപ്റ്റനായി പേളി

  ബിഗ് ബോസില്‍ പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതിനായി ടാസ്‌ക്ക് നടത്തിയിരുന്നു. പേളിയും അര്‍ച്ചനയും ഒരേ പോയിന്റെ നേടിയപ്പോള്‍ ഇവര്‍ക്കായി വീണ്ടും മത്സരം സംഘടിപ്പിക്കുകയും അതില്‍ പേളി വിജയിക്കുകയും ചെയ്തതോടെ ക്യാപ്റ്റനായി താരത്തെ ഉറപ്പിക്കുകയായിരുന്നു. ക്യാപ്റ്റനാവുന്നതിന് മുന്‍പ് തന്നെ താരം തന്നെ പണി തുടങ്ങിയെന്നായിരുന്നു ദീപന്റെ കമന്റ്. പേളി ക്യാപ്റ്റനായെത്തിയതിന്റെ എതിര്‍പ്പ് അര്‍ച്ചനയും പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.

  റൊമാന്റിക്കായ ശ്രിനിഷിനെ കാണാം

  ബിഗ് ബോസിലെ ആ കാമുകന്‍ ശ്രിനിഷല്ലെന്ന് പറയാന്‍ പറ്റുമോ? ഇത് കാണൂ!

  English summary
  Srinish Aravind's video getting viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X