ഞാന്‍ ചെന്ന് കെട്ടിപ്പിടിക്കുന്നത് വരെ ഉണ്ടാവും! 5 മിനുറ്റിൽ താഴെയേ പേളിയോട് പിണങ്ങാന്‍ പറ്റുകയുള്ളു; ശ്രീനിഷ്

ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കുന്നതിനിടെ പ്രണയത്തിലായി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ തങ്ങളുടെ ജീവിതം കാണിച്ച താര ദമ്പതിമാരാണ് ശ്രീനിഷ് അരവിന്ദും പേളി മാണിയും. തുടക്കത്തില്‍ ഗെയിമിന്റെ ഭാഗമായി തമാശയ്ക്ക് തുടങ്ങിയതാണെങ്കിലും പിന്നീട് ഇരുവരും സീരിയസായി റിലേഷന്‍ഷിപ്പിനെ കാണുകയായിരുന്നു.

ഇന്ന് രണ്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കൂടിയാണെങ്കിലും താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഈ ദിവസങ്ങളില്‍ നടി മെറീന മൈക്കിളുമായി ഉണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ പേളിയെ വിമര്‍ശിക്കുകയാണ് ചിലര്‍. ഒപ്പം ഭര്‍ത്താവായ ശ്രീനിഷിനുമുണ്ട് പരിഹാസങ്ങള്‍.

pearle-srinish

എന്നാല്‍ സന്തോഷത്തോടെ ജീവിക്കുന്ന ഇവര്‍ക്കെതിരെ ചിലര്‍ മനപ്പൂര്‍വ്വം ചമയ്ക്കുന്ന കെട്ടുകഥകളാണ് ഇതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം പേളിയും ശ്രീനിഷും അവരുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളൊക്കെ വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ പേളിയെ കുറിച്ച് ശ്രീനിഷ് തുറന്നു സംസാരിച്ചിരുന്നു.

പേളിയുമായി വഴക്ക് കൂടിയാല്‍ എത്രനേരം ആ ദേഷ്യം പിടിച്ചു വെക്കുമെന്നാണ് അവതാരക നടനോട് ചോദിച്ചത്. '5 മിനിറ്റില്‍ താഴെ മാത്രമേ തനിക്ക് അങ്ങനെ ഒരു പിണക്കം ഉണ്ടാവാറുള്ളൂ. പെട്ടെന്ന് ഞാന്‍ ഒക്കെയാവും. നേരെ തിരിച്ച് പേളി ദേഷ്യം പിടിച്ചാല്‍ ഞാന്‍ ദേഷ്യം മാറി ചെന്ന് അവളെ കെട്ടിപ്പിടിക്കുന്നത് വരെ ആ പിണക്കം ഉണ്ടാകും.' എന്നും ശ്രീനിഷ് പറയുന്നു.

അവളുടെ കുട്ടിക്കളി ആണ് എനിക്ക് ഒട്ടും ഇഷ്ടമില്ലാത്തത്. പക്ഷേ പേളി ഭയങ്കര ഹൈപ്പര്‍ ആണ്. ഞാന്‍ വളരെ കാം ആണ്. ഒപ്പം ഞാന്‍ മടിയനുമാണെന്നും ശ്രീനിഷ് പറഞ്ഞു.

ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണിലാണ് ശ്രീനിഷ് അരവിന്ദും പേളി മാണിയും ഒരുമിച്ച് മത്സരിച്ചത്. ഷോയിലേക്ക് വന്നതിനുശേഷമാണ് ഇരുവരും പരിചയപ്പെടുന്നത്. വളരെ പെട്ടെന്ന് ഇരുവര്‍ക്കുമുള്ളിലെ കെമിസ്ട്രി വര്‍ക്കായി. ഇടയ്ക്ക് ശ്രീനിഷ് പേളിയെ പ്രൊപ്പോസ് ചെയ്യുകയും ഇരുവരും അടുപ്പത്തിലായ നിമിഷങ്ങളുമൊക്കെ പുറത്തുവന്നു.

pearle-srinish

എന്നാല്‍ ഇത് ഗെയിമിന് വേണ്ടിയുള്ള വെറും നാടകം മാത്രമാണെന്നായിരുന്നു സഹ മത്സരാര്‍ത്ഥികളും പുറത്തുനിന്ന് പ്രേക്ഷകരും പറഞ്ഞത്. ഒടുവില്‍ ഷോയില്‍നിന്ന് പുറത്തിറങ്ങിയശേഷം ഇരുവരും വീട്ടുകാരുടെ സമ്മതം വാങ്ങുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 2018 മെയ് മാസത്തിലായിരുന്നു ശ്രീനിഷ്-പേളി വിവാഹം. തൊട്ടടുത്ത വര്‍ഷം ദമ്പതിമാര്‍ക്ക് ഒരു മകള്‍ ജനിച്ചു.

മുന്‍പ് സീരിയലില്‍ അഭിനയിച്ചിരുന്ന ശ്രീനിഷ് പേളിമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് അഭിനയ ജീവിതത്തില്‍ നിന്ന് മാറിനിന്നത്. പിന്നീട് ഇരുവരും ചേര്‍ന്ന് യൂട്യൂബ് ചാനലില്‍ സജീവമാവുകയും പേളി മാണി ഷോ എന്നപേരില്‍ ഒരു പരിപാടി നടത്തിക്കൊണ്ട് പോവുകയും ചെയ്യുകയാണ്.

പ്രമുഖ താരങ്ങളുമായിട്ടുള്ള ചാറ്റ് ഷോ ഏറെ ശ്രദ്ധേയമായി. ഇക്കഴിഞ്ഞ ജനുവരിയിലാണ് താരങ്ങള്‍ രണ്ടാമതൊരു പെണ്‍കുഞ്ഞിന് കൂടി ജന്മം കൊടുക്കുന്നത്. ഇപ്പോള്‍ രണ്ടു മക്കള്‍ക്കൊഒപ്പം സന്തുഷ്ടരായി ജീവിക്കുകയാണ്. ഇതിനിടയില്‍ വിവാദങ്ങള്‍ ഉയര്‍ന്നു വന്നാലും അതൊന്നും തങ്ങളെ ബാധിക്കുന്നില്ലെന്ന് നിലപാടിലൂടെയാണ് ഇരുവരും മുന്നോട്ടുപോകുന്നത്.

Read more about: srinish aravind
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X