പേളി ഇനി ശ്രീനീഷിന് സ്വന്തം!! വിവാഹനിശ്ചയചിത്രം പുറത്ത് കാണൂ
പേളി മാണിയുടേയും ശ്രീനീഷ് അരവിന്ദിന്റേയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്.
Recommended Video

മിനിസ്ക്രീൻ പ്രേക്ഷരുടെ പ്രിയപ്പെട്ട താരങ്ങാളാണ് പേളിമാണിയും ശ്രീനീഷ് അരവിന്ദും. മോഹൻലാൽ അവതാരകനായി എത്തിയ മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിവൂടെയാണ് താരങ്ങൾ പ്രണയത്തിലാകുന്നത്. മത്സരം വിജയിക്കാനുളള ഒരു ഗെയിം മാത്രമാണ് താരങ്ങളുടെ പ്രണയമെന്നു തരത്തിലുളള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഷോ കഴിഞ്ഞതോടെ പ്രചരിക്കുന്ന വാർത്തകൾക്ക് അർഥമില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.

ഇപ്പോഴിത പേളി മാണിയുടേയും ശ്രീനീഷ് അരവിന്ദിന്റേയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. പേളി തന്നെയാണ് വിവാഹ നിശ്ചയ വാർത്ത ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നത്. തന്റെ ഔദ്യോഗിത ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിവാഹ നിശ്ചയിത്രം പുറത്തു വിട്ടിരിക്കുന്നത്. മോതിരത്തിന്റെ ചിത്രങ്ങളാണ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ശ്രീനീഷിനെ ടാഗം ചെയ്തിട്ടുമുണ്ട്.
ഈ വർഷം മാർച്ച്- ഏപ്രിലോട് കൂടി വിവാഹം ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എല്ലാവരുടേയും സൗകര്യം നോക്കിയാണ് അവധിക്കാലതത് വിവാഹം നിശ്ചയിച്ചിരിക്കുന്നതെന്ന് ശ്രീനീഷ് പറയുന്നു. ജനുവരിയോടെ വിവാഹ നിശ്ചയമുണ്ടാകുമെന്ന് നേരത്തെ തന്നെ ശ്രീനീഷ് പറഞ്ഞിരുന്നു. 100 ദിവസം ബിഗ്ബോസ് ജീവിതം പൂർത്തികരിച്ചാണ് ഇരു താരങ്ങളും പുറത്തു വന്നത്.


Click it and Unblock the Notifications