For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആശ്വാസത്തിനായി ആ നെഞ്ചിലേക്ക് വീണു! ശ്രീനിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് പേളി! പ്രണയ നിമിഷങ്ങള്‍

  By Nimisha
  |
  ശ്രീനിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് പേളി | filmibeat Malayalam

  സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളുമായാണ് ബിഗ് ബോസ് മലയാളം ആരംഭിച്ചത്. അപരിചിതരായ ആ 16 പേരും ബിഗ് ഹൗസില്‍ താമസം തുടങ്ങിയതോടെ പ്രേക്ഷകര്‍ക്ക് അതൊരു കാഴ്ചയായി മാറുകയായിരുന്നു. ബിഗ് ബോസിന്റെ നിബന്ധനകളും രസകരമായ ടാസ്‌ക്കും അപ്രതീക്ഷിത ട്വിസ്റ്റുമൊക്കെയായി പരിപാടി മുന്നേറുകയാണ്. വ്യത്യസ്ത സ്വഭാവക്കാരായതിനാല്‍ത്തന്നെ അവരുടെ നിലപാടുകളും ഇഷ്ടാനിഷ്ടങ്ങളുമെല്ലാം വിഭിന്നമാണ്. അസ്വാരസ്യങ്ങളും പരാതികളും പരിഭവവുമൊക്കെയായി മുന്നേറുന്നതിനിടയിലാണ് മത്സരാര്‍ത്തികള്‍ക്കിടയില്‍ പ്രണയവും മൊട്ടിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളെത്തിയത്.

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായ ശ്രിനിഷും അവതാരകയും അഭിനേത്രിയുമായ പേളി മാണിയും ഹൃദയം കൈമാറിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇവരുടെ സംസാരവും നോട്ടവുമൊക്കെ ഈ സംശയത്തിന് ആക്കം കൂട്ടുകയും ചെയ്തു. അരിസ്‌റ്റോ സുരേഷും പേളിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുടക്കം മുതല്‍ മത്സരാര്‍ത്ഥികള്‍ സംസാരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അമിത സ്‌നേഹം പേളിക്ക് വിനയായിത്തീരുമെന്നായിരുന്നു വിലയിരുത്തലുകള്‍. അദ്ദേഹത്തില്‍ നിന്നും ഒഴിഞ്ഞുമാറി നടക്കുന്ന താരത്തെയും കഴിഞ്ഞ ദിവസം കണ്ടിരുന്നു. അതിനിടയില്‍ ഇവരുടെ ബന്ധം വീണ്ടും ചര്‍ച്ചയായി അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  സുരേഷിനെതിരെ പരാതിപ്പെട്ടു

  സുരേഷിനെതിരെ പരാതിപ്പെട്ടു

  ആക്ഷന്‍ ഹീറോ ബിജുവിലൂടെ ശ്രദ്ധേയനായ അരിസ്‌റ്റോ സുരേഷ് നല്ലൊരു ഗായകന്‍ കൂടിയാണ്. ബിഗ് ബോസിലെ ആസ്ഥാന ഗായകന്‍ കൂടിയായ അദ്ദേഹത്തോട് എല്ലാവരും വളരെയധികം ബഹുമാനത്തോടെയാണ് പെരുമാറുന്നത്. എന്നാല്‍ ഇടയ്ക്ക് പലരും അദ്ദേഹവുമായി വഴക്കിട്ടിരുന്നു. തുടക്കം മുതല്‍ത്തന്നെ പേളിയും സുരേഷുമായുള്ള അടുപ്പത്തെക്കുറിച്ച് പലരും സംശയം ഉന്നയിച്ചിരുന്നു. പേളിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം അദ്ദേഹം ഇടപെട്ടിരുന്നു. ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ അസ്വസ്ഥരായിരുന്നു. അദ്ദേഹത്തിന്റെ അടുപ്പം ഇപ്പോള്‍ തനിക്ക് തന്നെ വിനയായിരിക്കുകയാണെന്ന് പേളിയും പറയുന്നു. കഴിഞ്ഞ ദിവസം താരം ബിഗ് ബോസിനോട് പരാതിപ്പെട്ടിരുന്നു.

  അവസരം മുതലെടുത്ത് രഞ്ജിനി

  അവസരം മുതലെടുത്ത് രഞ്ജിനി

  പേളിയും സുരേഷും തമ്മിലുള്ള പിണക്കത്തെക്കുറിച്ച് അറിയാവുന്നയാളാണ് രഞ്ജിനി ഹരിദാസ്. ഇവരുടെ അടുപ്പം തുടക്കം മുതല്‍ത്തന്നെ ചര്‍ച്ചാവിഷയമായിരുന്നു. പേളിയുമായി അടുത്ത സൗഹൃദത്തിലായിരുന്ന റഞ്ജിനി ഇടക്കാലത്താണ് ശത്രുപാളയത്തിലേക്ക് കാല് മാറിയത്. പേളിയെ താഴ്ത്താനായി കിട്ടുന്ന ഒരവസരവും താരം പാഴാക്കാറില്ല. ഇപ്പോഴത്തെ സംഭവവും താരം മുതലെടുക്കുകയാണെന്ന് അനൂപും സാബുവും ചൂണ്ടിക്കാണിച്ചിരുന്നു. ഇതേക്കുറിച്ച് മനസ്സിലാക്കിയ പേളിയും വിഷയം വഷളാക്കരുതെന്ന് താരത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.

  ശ്രിനിഷിന്റെ ഇടപെടലുകള്‍

  ശ്രിനിഷിന്റെ ഇടപെടലുകള്‍

  പേളിയുടെ പ്രേമഭാജനമായി കണക്കാക്കപ്പെടുന്ന ശ്രിനിഷും ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇടയ്ക്ക് വെച്ച് മത്സരത്തില്‍ നിന്നും പിന്‍വാങ്ങാനിരുന്ന പേളിയെ തിരികെ ട്രാക്കിലേക്കെത്തിച്ചത് ശ്രിനിഷിന്റെ ഇടപെടലുകളായിരുന്നു. ധൈര്യം ലഭിക്കുന്നതിനായി ആനവാല്‍ മോതിരം നല്‍കിയ സംഭവം മറ്റുള്ളവരെല്ലാം വന്‍വിവാദമാക്കിയിരുന്നു.സുരേഷേട്ടന്റെ അമിത അടുപ്പത്തില്‍ പേളഇ എത്രത്തോളം അസ്വസ്ഥയാണെന്ന കാര്യത്തെക്കുറിച്ച് അദ്ദേഹത്തോട് താരം പറഞ്ഞിരുന്നു. എന്നാല്‍ താനല്ല പേളിയാണ് അമിത അടുപ്പം കാണിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

  ശ്രീനിയേയും സുരേഷിനെയും വട്ടം കറക്കുന്നു

  ശ്രീനിയേയും സുരേഷിനെയും വട്ടം കറക്കുന്നു

  പേളിയുടെ കുട്ടിക്കളി പോലും ഗെയിമിന്റെ ഭാഗമാണെന്നും സുരേഷിനേയും ശ്രിനിഷിനെയും കരുവാക്കിയാണ് താരം മുന്നേറുന്നതെന്നും രഞ്ജിനി തുറന്നടിച്ചിരുന്നു. പേലിയുടെ വ്യക്തിത്വത്തില്‍ സംശയം പ്രകടിപ്പിച്ച് മറ്റുള്ളവര്‍ നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. രാത്രിയിലെ മീറ്റിങ്ങില്‍ പേളിയെക്കുറിച്ച് പരാതിയുണ്ടെന്ന് പറഞ്ഞപ്പോള്‍ സുരേഷ് അവിടെ നിന്നും മാറാന്‍ ശ്രമിച്ചപ്പോഴും രഞ്ജിനി ഇടപെട്ടിരുന്നു. ഇതിനിടയില്‍പേളിയും രഞ്ജിനിയും തമ്മില്‍ വാക്കേറ്റമായി.

  ഇഷ്ടമാണെന്ന് തോന്നിയിട്ടുണ്ട്

  ഇഷ്ടമാണെന്ന് തോന്നിയിട്ടുണ്ട്

  പേളിക്ക് തന്നോട് ഇഷ്ടമുള്ളതായി തോന്നിയിട്ടുണ്ടെന്നും അതേക്കുറിച്ച് മനസ്സിലാക്കിയപ്പോഴാണ് താന്‍ ഗെയിമില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചതെന്നും സുരേഷ് പറഞ്ഞിരുന്നു. എന്നാല്‍ അത്തരത്തിലൊരു തോന്നലും ഇന്നേവരെ തന്നിലുണ്ടായിട്ടില്ല. ഇക്കാര്യത്തെക്കുറിച്ച് മനസ്സിലായപ്പോഴാണ് താന്‍ പുറത്തേക്ക് പോവാനായി ശ്രമിച്ചതെന്നും സുരേഷ് പറഞ്ഞതോടെ അത് മറ്റൊരു വഴക്കിന് കാരണമാവുകയായിരുന്നു.

   അവഗണിക്കാനാവില്ലെന്ന് പേളി

  അവഗണിക്കാനാവില്ലെന്ന് പേളി

  സുരേഷിനോട് തനിക്ക് പ്രണയമോ സ്‌നേഹമോ അത്തരത്തില്‍ ഒന്നും തോന്നിയിട്ടില്ലെന്നായിരുന്നു പേളി പറഞ്ഞത്. അച്ഛന്റെ സ്ഥാനത്താണ് പേളി സുരേഷേട്ടനെ കാണുന്നതെന്ന് ശ്രിനിഷും പറഞ്ഞിരുന്നു. എല്ലാവരും ഇടപെട്ട് തന്നെ മോശക്കാരിയാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സുരേഷിന് തന്നോട് പ്രണയമുണ്ടെങ്കില്‍ അദ്ദേഹം തന്നെ പ്രണയിച്ചോട്ടെ, അദ്ദേഹത്തോ അവഗണിക്കാന്‍ തനിക്കാവില്ലെന്നും പേളി വ്യക്തമാക്കിയിട്ടുണ്ട്.

  ശ്രീനിയെ കെട്ടിപ്പിടിച്ചു

  ശ്രീനിയെ കെട്ടിപ്പിടിച്ചു

  സുരേഷുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞ് പലരും പ്രകോപിപ്പിക്കുമ്പോഴും അത് വന്‍വിഷയമാക്കി മാറ്റിയപ്പോഴും പേളി വല്ലാതെ അസ്വസ്ഥയായിരുന്നു. ഇടയ്ക്ക് വെച്ച് ശ്രിനിഷിനോട് സംസാരിച്ചുവെങ്കിലും കൃത്യമായൊന്നും പറയാതെ പോവുകയായിരുന്നു. പ്രശ്‌നങ്ങളും ചര്‍ച്ചകളും തുടരുന്നതിനിടയില്‍ സ്രീനിയെ മുന്നില്‍ക്കണ്ട പേളി ആ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരയുന്ന രംഗവും കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലുണ്ടായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചിരുന്നുവെങ്കിലും ഒന്നും മിണ്ടാതെ പോവുകയായിരുന്നു പേളി.

  English summary
  Srinish Aravind and Pearle's Romantic oments in Bigboss
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X