പേളിക്ക് ധൈര്യം നല്‍കി ശ്രിനിഷ്! പ്രണയിതാക്കള്‍ ഗാഢമായ, ചൂടുപിടിച്ച ചര്‍ച്ചയിലാണ്, വീഡിയോ വൈറല്‍!!!

Recommended Video

ശ്രീനിഷിന്റെ ആനവാൽ മോതിരം പേർളിയുടെ കൈകളിൽ | filmibeat Malayalam

വഴക്കും വാഗ്വാദവും മാത്രമല്ല ബിഗ് ബോസില്‍ അരങ്ങേറുന്നത്. 16 മത്സരാര്‍ത്ഥികളുമായിത്തുടങ്ങിയ പരിപാടി ഇപ്പോള്‍ അടുത്ത ലെവലിലേക്ക് കടന്നിരിക്കുകയാണ്. വാശിയേറിയ പോരാട്ടത്തില്‍ കാലിടറുന്നവര്‍ക്ക് പുറത്തേക്കുള്ള വഴിയും ബിഗ് ബോസ് തുറന്നുനല്‍കുന്നുണ്ട്. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മത്സരാര്‍ത്ഥികളെല്ലാം പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരാണ്. ശ്രീലക്ഷ്മിക്ക് പിന്നാലെയാണ് ദീപന്‍ പുറത്തേക്ക് പോയത്. ഈയാഴ്ചയില്‍ ഇനിയാരെങ്കിലും പുറത്തുപോവുമെയെന്നുള്ള ചര്‍ച്ചകളും അരങ്ങുതകര്‍ക്കുന്നുണ്ട്.

അതിനിടയിലാണ് ബിഗ് ബോസില്‍ പ്രണയം മൊട്ടിട്ടുണ്ടെന്ന കാര്യത്തെക്കുറിച്ച് മത്സരാര്‍ത്ഥികള്‍ തന്നെ സംസാരിക്കാന്‍ തുടങ്ങിയത്. ഷിയാസിനേയും അതിഥിയേയുമായിരുന്നു തുടക്കത്തില്‍ സംശയിച്ചത്. എന്നാല്‍ പിന്നീടത് പേളിയിലേക്കും ശ്രിനിഷിലേക്കുമായി മാറുകയായിരുന്നു. തമിഴ് കലര്‍ന്ന മലയാളത്തില്‍ സംസാരിക്കുന്ന ശ്രിനിഷും പേലിയും തമ്മില്‍ പ്രണയത്തിലാണെന്ന് മറ്റുള്ളവരുടെ അടക്കം പറച്ചില്‍ ശ്രീലക്ഷ്മിയാവട്ടെ ഇതേക്കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ശ്രിനിഷിന്റെ ആനവാല്‍ മോതിരം പേളിയുടെ കൈയ്യില്‍ കണ്ടതായിരുന്നു സംശയത്തിന് ആക്കം കൂട്ടിയത്.

പുതിയ ക്യാപ്റ്റനായി പേളി മാണി

പുതിയ ക്യാപ്റ്റനായി പേളി മാണി

പരിപാടിയിലെത്തിയപ്പോള്‍ മുതല്‍ പേളിയാകെ സൈലന്റായിരുന്നു. ഏത് സമയവും എനര്‍ജറ്റിക്കായി നില്‍ക്കുന്ന താരത്തിന്റെ ഇപ്പോഴത്തെ പെരുമാറ്റത്തില്‍ ആരാധകര്‍ മാത്രമല്ല കൂടെയുള്ളവരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതിനിടയിലാണ് ക്യാപ്റ്റനാവാനുള്ള മത്സരത്തില്‍ താരം പങ്കെടുത്തത്. അര്‍ച്ചനയെ വെട്ടിച്ച് ഗെയിം ജയിച്ചതോടെയാണ് ഈ ദൗത്യം പേളിയിലേക്കെത്തിയത്. മോഹന്‍ലാലും മറ്റ് മത്സരാര്‍ത്തികളും താരത്തെ അഭിനന്ദിച്ചിരുന്നു. പേളിക്ക് നന്നായി നയിക്കാന്‍ കഴിയുമെന്നുള്ള പ്രത്യാശയായിരുന്നു പലരും പ്രകടിപ്പിച്ചത്.

മാനസികമായ തളര്‍ച്ചയില്‍ നിന്നും മുക്തി

മാനസികമായ തളര്‍ച്ചയില്‍ നിന്നും മുക്തി

പരിപാടിയില്‍ തുടരണോ വേണ്ടയോ എന്ന തരത്തിലുള്ള കാര്യം വരെ താരത്തെ അലട്ടിയിരുന്നു. എന്നാല്‍ കരുത്തരായ മത്സരാര്‍ത്ഥികളിലൊരാളായ പേളി ഇത് അഭിനയിക്കുകയാണെന്നും മറ്റുള്ളവര്‍ക്ക് മുന്നില്‍ നല്ല കുട്ടി ഇമേജിനും വേണ്ടി ശ്രമിക്കുകയാണെന്നുമായിരുന്നു മറ്റുള്ളവര്‍ ആരോപിച്ചത്. തളര്‍ച്ചയും സമ്മര്‍ദ്ദവുമൊക്കെ മാറ്റി വെച്ച് പൂര്‍വ്വാധികം ശക്തിയോടെ പൊരുതാനാണ് തന്റെ തീരുമാനമെന്നാണ് കഴിഞ്ഞ ദിവസം പേളി വ്യക്തമാക്കിയത്. മാനസികമായി തളര്‍ത്തുകയാണ് ഗെയിമിന്റെ ലക്ഷ്യമെന്നും അതേക്കുറിച്ച് താന്‍ കൃത്യമായി മനസ്സിലാക്കിയെന്നും താരം വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാലിന്റെ ചോദ്യം

മോഹന്‍ലാലിന്റെ ചോദ്യം

മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള യുവനടന്‍മാരിലൊരാളാണ് ശ്രിനിഷ് അരവിന്ദ്. വിവിധ ഛാനലുകളിലായി പ്രക്ഷേപണം ചെയ്ത പരമ്പരകളിലൂടെയാണ് ഈ താരം പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയത്. ശ്രിനിഷിന്റെ ആനവാല്‍ മോതിരം പേളി വാങ്ങിയിരുന്നു. ഇതേക്കുറിച്ച് മോഹന്‍ലാലും താരത്തോട് ചോദിച്ചിരുന്നു. ഇതിന്റെ പേരിലായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് മറ്റുള്ളവര്‍ വിധിയെഴുതിയത്.

ധൈര്യം കിട്ടാനായി ചെയ്തത്

ധൈര്യം കിട്ടാനായി ചെയ്തത്

ധൈര്യം കിട്ടാന്‍ വേണ്ടിയാണ് താന്‍ ശ്രിനിഷില്‍ നിന്നും ആ മോതിരം വാങ്ങിയതെന്നായിരുന്നു പേളി പറഞ്ഞത്. ശ്രിനിഷ് മറന്നുവെച്ച മോതിരം നേരത്തെ ശ്രീലക്ഷ്മി എടുത്തുനല്‍കിയിരുന്നു. പിന്നീട് ഇത് പേളിയുടെ കൈയ്യില്‍ കണ്ടതോടെയാണ് എല്ലാവരും ഇവരെ സംശയിച്ചത്. ശ്രിനിഷാണെങ്കില്‍ മറ്റൊന്നിനോടും താല്‍പര്യമില്ലാതെ റൊമാന്റികായി ചടഞ്ഞുകൂടിയിരിക്കുകയുമാണെന്നായിരുന്നു മറ്റുള്ളവരുടെ കണ്ടെത്തല്‍. പരസ്യമായും രഹസ്യമായും പലരും ഇതേക്കുറിച്ചാണ് സംസാരിക്കുന്നത്.

ശ്രിനിഷെത്തിയപ്പോള്‍

ശ്രിനിഷെത്തിയപ്പോള്‍

പേളി മാണിയെ നന്നായി പിന്തുണയ്ക്കുന്നവരിലൊരാളാണ് അരിസ്റ്റോ സുരേഷ്. രഞ്ജിനിയുമായി വഴക്കുണ്ടായപ്പോഴും മറ്റ് സംഭവങ്ങളുണ്ടായപ്പോഴും അദ്ദേഹം പേളിക്കൊപ്പമുണ്ടായിരുന്നു. എല്ലാവരും ഉറങ്ങുന്നതിനിടയില്‍ പേളി തന്റെ വിഷമങ്ങളൊക്കെ സുരേഷിനോട് പങ്കുവെക്കുന്നതിനിടയിലാണ് ശ്രിനിഷ് ഇവര്‍ക്കരികിലേക്കെത്തിയത്. ശ്രിനിഷ് എത്തിയതോടെയാണ് താന്‍ ഇവിടെ നിന്ന് മാറണമോയെന്ന് അരിസ്‌റ്റോ സുരേഷ് ചോദിച്ചത്. പേളിക്ക് ധൈര്യം നല്‍കാനായി നടത്തിയ ശ്രമം വര്‍ക്കൗട്ടായെന്നാണ് ശ്രിനിഷ് പറയുന്നത്. ധൈര്യം കിട്ടി, സൈക്കിളും അടിച്ചുപൊട്ടിച്ചു. തന്റെ പവറാണ് തന്നതെന്നും താരം പറയുന്നു

വീഡിയോ കാണാം

ശ്രിനിഷും പേളിയും അരിസ്റ്റോ സുരേഷും തമ്മിലുള്ള രഹസ്യ ചര്‍ച്ച, വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X