For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേളി മാണിയും ശ്രിനിഷും ഹൃദയം കൈമാറി? 'അര്‍ധരാത്രിയിലെ ശൃംഗാരം' പ്രണയമല്ലെങ്കില്‍ പിന്നെന്താണ്? കാണൂ!

|
പേളി മാണിയും ശ്രിനിഷും ഹൃദയം കൈമാറി? സംഭവം ഇങ്ങനെ | filmibeat Malayalam

അത്യന്തം വാശിയേറിയ മത്സരങ്ങള്‍ക്കിടയില്‍ അപ്രതീക്ഷിതമായൊരു ട്വിസ്റ്റ്. മത്സരാര്‍ത്ഥികള്‍ തമ്മില്‍ പ്രണയത്തിലായാലോ, ബിഗ് ബോസില്‍ ഇത് പുതിയ സംഭവമല്ല. പക്ഷേ മലയാള പതിപ്പില്‍ ഇത് വന്‍സംഭവമാണ്. കാമുകീകാമുകന്‍മാരായി വിശേഷിപ്പിക്കപ്പെടുന്ന പേളി മാണിയേയും ശ്രിനിഷ് അരവിന്ദന്റെയും ഓരോ നീക്കങ്ങളും നിരീക്ഷിച്ചാണ് സഹതാരങ്ങള്‍ നീങ്ങുന്നത്. എഡിറ്റിങ്ങോ റീ റെക്കോര്‍ഡിങ്ങോ ഇല്ലാതെ ഇവരുടെ സംഭാഷണവും ടാസ്‌ക്കും മത്സരവുമൊക്കെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നുമുണ്ട്. അതിഥിയും ഷിയാസും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള സംശയം ഉന്നയിച്ച് പേളി മാണി നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ തങ്ങളില്‍ നിന്നും മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാനായാണ് താരം ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നാണ് മറ്റുള്ളവര്‍ പറയുന്നത്.

പേളിക്ക് ധൈര്യം നല്‍കി ശ്രിനിഷ്! പ്രണയിതാക്കള്‍ ഗാഢമായ, ചൂടുപിടിച്ച ചര്‍ച്ചയിലാണ്, വീഡിയോ വൈറല്‍!!!

ടാസ്‌ക്കുകളിലോ ജോലിയിലോ വലിയ താല്‍പര്യമില്ലാതെ മറ്റേതോ ലോകത്ത് ഒഴുകി നടക്കം പോലെയാണ് ശ്രിനിഷിന്റെ പോക്ക്. നിരവധി പേര്‍ താരത്തോട് തന്നെ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. മത്സരത്തിലെ ടാസ്‌ക്കുകളിലും മറ്റുള്ളവരുടെ വിലയിരുത്തലുകളിലും നിരാശയായ പേളിയാവട്ടെ ഒരിടയ്ക്ക് മത്സരം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് വരെ ആലോചിച്ചിരുന്നു. അതിനിടയിലാണ് ധൈര്യം നല്‍കാനായി ശ്രിനിഷ് തന്റെ മോതിരം പേളിക്ക് കൊടുത്തത്. പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുത്തതോടെ താരത്തിന് പഴയ ധൈര്യം തിരികെ ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇവരെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്നതും ബിഗ് ബോസ് ലേറ്റസ്റ്റ് എപ്പിസോഡിനിടിലെ പ്രധാന സംഭവങ്ങളെക്കുറിച്ചുമറിയാന്‍ തുടര്‍ന്നുവായിക്കു.

മമ്മൂട്ടി ഇന്ത്യന്‍ സിനിമയുടെ മുഖം! തമിഴില്‍ വേറെ ആളില്ലാഞ്ഞിട്ടല്ല പേരന്‍പ് അദ്ദേഹത്തിന് നല്‍കിയത്!

പേളിയും ശ്രിനിഷുമാണ് സംസാരവിഷയം

പേളിയും ശ്രിനിഷുമാണ് സംസാരവിഷയം

മിനിസ്‌ക്രീനിലെ യുവനായകന്‍മാരിലൊരാളായ ശ്രിനിഷ് അരവിന്ദ് പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ്. പ്രണയം, അമ്മുവിന്റെ അമ്മ തുടങ്ങിയ പരമ്പരകളിലൂടെയാണ് താരം ആസ്വാദകമനം കവര്‍ന്നെടുത്തത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനും അവതാരകയും അഭിനേത്രിയുമായ പേളി മാണിയും തമ്മില്‍ പ്രണയത്തിലാണോയെന്ന കാര്യത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക്് മാത്രമല്ല സഹമത്സരാര്‍ത്ഥികള്‍ക്കും സംശയമാണ്. ഇവരെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമായി തുടരുകയാണ്.

സുരേഷിനോട് രഞ്ജിനി പറഞ്ഞത്

സുരേഷിനോട് രഞ്ജിനി പറഞ്ഞത്

പേളി മാണിയെ നന്നായി പിന്തുണയ്ക്കുകയും വിഷമഘട്ടത്തിലെല്ലാം താരത്തിനരികില്‍ ഓടിയെത്തുകയും , വേണ്ടി വന്നപ്പോള്‍ ശാസിക്കുകയും ഉപദേശിക്കുകയും ചെയ്തയാളാണ് അരിസ്‌റ്റോ സുരേഷ്. തന്റെ വിഷമവും നിരാശയും ആശങ്കയുമൊക്കെ പേളി ഇദ്ദേഹത്തോട് തുറന്നുപറയുകയും ചെയ്യാറുണ്ട്. ഇതേക്കുറിച്ച് മറ്റുള്ളവര്‍ക്കും കൃത്യമായി അറിയാം. ഇതിനിടയിലാണ് രഞ്ജിനി സൂത്രത്തില്‍ ശ്രിനിഷ് പേളി ബന്ധത്തെക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചത്. ഇരുവരും തമ്മിലെന്തോ ഉണ്ടെന്നും ഇത് കണ്ട മൂന്ന് പേരാണ് തന്നോട് പറഞ്ഞതെന്നുമായിരുന്നു താരം പറഞ്ഞത്.

പേളിയുടെ നിലപാട്

പേളിയുടെ നിലപാട്

രാത്രിയില്‍ അരിസ്റ്റോ സുരേഷിനോട് സംസാരിക്കുന്നതിനിടയില്‍ പേളി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. തനിക്ക് അങ്ങനെയൊന്നുമില്ലെന്നും ഇതേക്കുറിച്ച് മറ്റാരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും ആരാധകരോട് പിന്നീട് ഇതേക്കുറിച്ച് സംസാരിച്ചോളാമെന്നുമായിരുന്നു പേളി പറഞ്ഞത്. ഒപ്പമുണ്ടായിരുന്ന ദിയയും താരത്തിന്റെ നിലപാടിന് പിന്തുണ അറിയിക്കുകയായിരുന്നു.

തൃപ്തനായി അരിസ്റ്റോ സുരേഷ്

തൃപ്തനായി അരിസ്റ്റോ സുരേഷ്

പേളിയെക്കുറിച്ച് പലരും പലതും പറഞ്ഞപ്പോഴൊക്കെ സുരേഷ് അതേക്കുറിച്ച് താരത്തോട് തന്നെ ചോദിക്കാറുണ്ട്. രഞ്ജിനിയുമായി വഴക്കിട്ടപ്പോഴും താരത്തെ ആശ്വസിപ്പിച്ചത് അദ്ദേഹമായിരുന്നു. ശ്രിനിഷുമായും അടുത്ത ബന്ധമുണ്ട് അദ്ദേഹത്തിന്. ശ്രിനിഷിനോട് സംസാരിക്കുമ്പോഴാണ് താന്‍ തമിഴ് സംസാരിക്കുന്നതെന്ന് അദ്ദേഹം മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. ശ്രിനിഷുമായിച്ചേര്‍ത്ത് പേളിയുടെ പേര് കേട്ടപ്പോഴും അതിന് ശേഷം താരം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുകയും ചെയ്തതോടെയാണ് അദ്ദേഹത്തിന് സമാധാനമായത്.

പ്രചാരണത്തിന് തടയിടണമെന്ന് ദിയ

പ്രചാരണത്തിന് തടയിടണമെന്ന് ദിയ

ബിഗ് ബോസിലെ പ്രണയിതാക്കളാണ് പേളിയും ശ്രിനിഷ് അരവിന്ദുമെന്ന ചര്‍ച്ചയ്ക്ക് അവസാനമിടണമെന്നായിരുന്നു ദിയ പറഞ്ഞത്. മത്സരത്തില്‍ നിലനില്‍ക്കുന്നതിനായി പേളി മെനഞ്ഞ കഥയാണ് ഇതെന്നും ശ്രിനിഷ് ഇതില്‍ വീണതായിരിക്കാമെന്നുമാണ് വേണമെങ്കില്‍ എല്ലാ കാര്യവും താന്‍ പൊളിച്ചടുക്കാമെന്നുമായിരുന്നു സാബു പറഞ്ഞത്.

 ശ്രിനിഷ് അസ്വസ്ഥനാണ്

ശ്രിനിഷ് അസ്വസ്ഥനാണ്

താനുമായി ചേര്‍ത്ത് പേളിയുടെ പേര് പറയുന്നതില്‍ അസ്വസ്ഥനാണ് ശ്രിനിഷ് അരവിന്ദ്. ദിയയും അനൂപും ശ്വേതയും രഞ്ജിനിയും ഷിയാസും അതിഥിയുമൊക്കെ ഇപ്പോഴും ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതേക്കുറിച്ച് താരത്തിനും കൃത്യമായി അറിയാം. അതിഥിയുമായി താരം ഇക്കാര്യം സംസാരിച്ചിരുന്നു. ഇത്തരത്തിലൊരു പ്രചാരണത്തില്‍ താന്‍ അസ്വസ്ഥനാണെന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

മോതിരക്കഥ ഇപ്പോഴും വിഷയം തന്നെ

മോതിരക്കഥ ഇപ്പോഴും വിഷയം തന്നെ

പേളിയുടെ കൈയ്യില്‍ ശ്രിനിഷിന്റെ മോതിരം കണ്ട സംഭവത്തോടെയാണ് ഇവര്‍ക്കെതിരെയുള്ള സംശയത്തിന് ആക്കം കൂടിയത്. നേരത്തെ ശ്രിനിഷ് അത് മറന്നുവെച്ചപ്പോള്‍ താന്‍ അത് എടുത്ത് നല്‍കിയിരുന്നുവെന്നും അതെങ്ങനെ പേളിയുടെ കൈയ്യിലെത്തി എന്നുമായിരുന്നു ശ്രീലക്ഷ്മിയുടെ സംശയം. ഇതേക്കുറിച്ച് പരസ്യമായും രഹസ്യമായും ചര്‍ച്ചകള്‍ നടന്നിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനിടയിലും ഈ കഥ പൊങ്ങി വന്നിരുന്നു.

പേളിയും ശ്രിനിഷും തമ്മിലുള്ള ചര്‍ച്ച

പേളിയും ശ്രിനിഷും തമ്മിലുള്ള ചര്‍ച്ച

തങ്ങളെക്കുറിച്ച് പ്രചരിക്കുന്ന കഥകളെക്കുറിച്ച് പേളിയും ശ്രിനിഷും കൃത്യമായി മനസ്സിലാക്കിയിരുന്നു. മറ്റുള്ളവര്‍ ഉറങ്ങുന്ന സമയത്തായിരുന്നു ഇവരുടെ സംസാരം. അരിസ്റ്റോ സുരേഷും പേളിയും സംസാരിക്കുന്നതിനിടയിലാണ് ശ്രിനിഷ് അവിടേക്കെത്തിയത്. നേരത്തെ താന്‍ ഫൈനലിലുണ്ടെങ്കില്‍ ഒപ്പം പേളിയുമുണ്ടാവുമെന്ന് താരം പറഞ്ഞിരുന്നു. ഇഷ്ടാനിഷ്ടങ്ങളില്‍ സമാനതകളുള്ളവരായിരുന്നു ഇരുവരും. ജീവിതത്തിലെ നിലപാടുകളെക്കുറിച്ചും തങ്ങള്‍ പറയുന്നതിനെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്നതിനെക്കുറിച്ചുമൊക്കെ അവര്‍ സംസാരിച്ചിരുന്നു.

ഷിയാസ് പറഞ്ഞത്

ഷിയാസ് പറഞ്ഞത്

മുഖത്തോട് മുഖം നോക്കി കിടക്കുമ്പോള്‍ ഒരു സുഖമാണെന്നായിരുന്നു ഷിയാസ് പറഞ്ഞത്. പേളി-ശ്രിനിഷ് ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ബിഗ് ബോസില്‍ തനിക്ക് സ്ത്രീകളെ പേടിയില്ലെന്നും താന്‍ അങ്ങനെ അഭിനയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അനൂപിന് മുന്നില്‍ പുറം തിരിഞ്ഞ് ഇരുന്നതുമായി ബന്ധപ്പെട്ട് ഇരുവരും ഉടക്കിയ സംഭവവവും കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലുണ്ടായിരുന്നു.

പേളിയെ കരിവാരിത്തേച്ചു

പേളിയെ കരിവാരിത്തേച്ചു

പുറത്താകാനുള്ളവരുടെ നോമിനേറ്റ് ചെയ്യാന്‍ ബിഗ് ബോസ് നിര്‍ദേശിച്ചിരുന്നു. കറുത്ത പെയിന്റില്‍ കൈ മുക്കിയതിന് ശേഷം നോമിനേറ്റ് ചെയ്യുന്നവരുടെ മുഖത്ത് ഉരയ്ക്കാനായിരുന്നു ബിഗ് ബോസ് നിര്‍ദേശിച്ചത്. ഷിയാസ് കരിതേക്കാനായി തിരഞ്ഞെടുത്തയാള്‍ പേളിയായിരുന്നു. പിടിതരാതെ ഒഴിഞ്ഞുമാറുന്ന പേളിയെ ഓടിപ്പിടിച്ച് കരിവാരിത്തേച്ച് പാട്ടും പാടിയാണ് ഷിയാസ് മടങ്ങിയത്.

 ശ്രിനിഷ് കരിവാരിത്തേച്ചത്

ശ്രിനിഷ് കരിവാരിത്തേച്ചത്

ശ്രിനിഷാവട്ടെ ശ്വേത മേനോനെയായിരുന്നു നിര്‍ദേശിച്ചത്. മത്സരത്തില്‍ നിന്നും ശ്വേതയെ പുറത്താക്കണമെന്ന ലക്ഷ്യവുമായാണ് പലരും നടക്കുന്നത്. രഞ്ജിനിയും ശ്വേതയും തമ്മില്‍ അത്ര മികച്ച സൗഹൃദമൊന്നുമില്ലെന്നും അവസരം വരുമ്പോള്‍ ഇരുവരും പോരടിക്കുമെന്നും വേണമെങ്കില്‍ അത് കാണിച്ചുതരാമെന്നുമായിരുന്നു ദിയ പറഞ്ഞത്. സാബുവിനോടായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

പേളിയെ കരിവാരിത്തേക്കുന്ന ഷിയാസ്

പേളിയെ കരിവാരിത്തേക്കുന്ന ഷിയാസ്, വീഡിയോ കാണാം.

English summary
Srinish Aravind and Pearle's love getting discussed again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more