Just In
- 49 min ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 1 hr ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 2 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 2 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു: ബൈഡനെ അഭിനന്ദിച്ച് മോദി
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പേളിയെ മിസ് ചെയ്യുന്നുവെന്ന് ശ്രീനിഷ് അരവിന്ദ്! പ്രിയതമന് നടിയുടെ മറുപടി ഇങ്ങനെ
ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസിലൂടെയുളള ഇവരുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷിച്ചിരുന്നു. ഇക്കഴിഞ്ഞ മേയിലായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹം നടന്നത്. വിവാഹ ശേഷമുളള തങ്ങളുടെ പുതിയ ചിത്രങ്ങളെല്ലാം ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു.
ജോലി തിരക്കുകള്‍ക്കിടെയിലും സമൂഹ മാധ്യമങ്ങളില്‍ ഇരുവരും എപ്പോഴും എത്താറുണ്ട്. അടുത്തിടെ വിവാഹ ശേഷം ഒരു റിയാലിറ്റി ഷോയിലൂടെ പേളി മാണി തിരിച്ചെത്തിയിരുന്നു. തമിഴില്‍ സംപ്രേക്ഷണം ചെയ്യുന്ന ഡാന്‍സ് റിയാലിറ്റിക്ക് ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പേളിക്കൊപ്പം ശ്രീനിഷ് അരവിന്ദും തന്റെ പുതിയ സീരിയലുകളുടെ ചിത്രീകരണ തിരക്കുകളിലാണുളളത്. നിലവില്‍ ചെന്നൈയിലാണ് പേളിയും ശ്രീനിഷ് അരവിന്ദും സ്ഥിര തമാസമാക്കിയിരിക്കുന്നത്. അവതാരികയായും നടിയായും മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് പേളി മാണി. പേളിയുടെതായി വന്ന പരിപാടികള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് പേളി മാണി എല്ലാവര്ക്കും സുപരിചിതയായി മാറിയത്. തുടര്‍ന്ന് ബിഗ് ബോസ് മലയാളത്തില്‍ മല്‍സരാര്‍ത്ഥിയായും നടി എത്തി. വിവാഹ ശേഷം ഇവരുടെ പുതിയ വിശേഷങ്ങളറിയാനെല്ലാം വലിയ താല്പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്. തങ്ങളുടെ പുതിയ ചിത്രങ്ങളെല്ലാം പലപ്പോഴും ആരാധകര്‍ക്കായി താരജോഡികള്‍ പങ്കുവെക്കാറുണ്ട്.

ഇത്തരത്തില്‍ ശ്രീനിഷ് അരവിന്ദ് പങ്കുവെച്ച പുതിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. പേളിയ്ക്കൊപ്പമുളള പുതിയ ചിത്രവുമായിട്ടാണ് ശ്രീനിഷ് ഇത്തവണ എത്തിയിരുന്നത്. പേളിയെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് നടന് പുതിയ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉടന്‍ തന്നെ ശ്രീനിഷിന്റെ പോസ്റ്റിന് താഴെയായി കമന്റുമായി പേളി എത്തിയിരുന്നു.

ഞാനും മിസ് ചെയ്യുന്നു. നമ്മുക്ക് നാളെ കാണാം എന്നായിരുന്നു പേളി കുറിച്ചത്. അതേസമയം ശ്രീനിഷിന്റെയും പേളിയുടെ പുതിയ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. നിരവധി പേരാണ് ലൈക്കും കമന്റുകളുമായി ശ്രീനിഷ് അരവിന്ദിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയായി എത്തിയിരിക്കുന്നത്. പരസ്പരം പിന്തുണച്ചുകൊണ്ടാണ് പേളിയും ശ്രീനിഷും മുന്നേറികൊണ്ടിരിക്കുന്നത്.
എനിക്ക് ഇഷ്ടമുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും! വിമര്‍ശകര്‍ക്ക് കിടിലന്‍ മറുപടിയുമായി മീര നന്ദന്

ബിഗ് ബോസ് സമയത്ത് തുടങ്ങിയ പേര്‍ളി ആര്‍മി ഗ്രൂപ്പുകളും ഇവര്‍ക്ക് പിന്തുണയുമായി ഒപ്പമുണ്ട്. വിവാഹ ശേഷം ശ്രീനീഷ് സീരീയല്‍ തിരക്കുകളിലേക്ക് പോയപ്പോള്‍ പേളി ബോളിവുഡിലൂടെ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണെന്ന് അറിയിച്ചിരുന്നു. ബോളിവുഡില്‍ സംവിധായകന് അനുരാഗ് ബസുവിന്റെ ചിത്രത്തിലാണ് അഭിനയിക്കുന്നതെന്നാണ് പേളി മാണി അറിയിച്ചിരുന്നത്.
എല്ലാം ദൃശ്യം മോഡല്‍ കൊലപാതകങ്ങള്‍ അല്ല! ആരോപണങ്ങളെ എതിര്‍ത്ത് ജീത്തു ജോസഫ്