ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചതിന് പിന്നാലെ പേളിയുടെ പുതിയ വീഡിയോ! പങ്കുവെച്ച് ശ്രീനിഷ്‌

By Prashant V R

ബിഗ് ബോസ് ആദ്യ സീസണിന് ശേഷം പ്രേക്ഷകരുടെ ഇഷ്ടജോഡികളായി മാറിയവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസിലെത്തിയതിന് ശേഷമുളള ഇവരുടെ പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇക്കഴിഞ്ഞ മേയ് മാസത്തിലായിരുന്നു പേളിയും ശ്രീനിഷും ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നത്. അതേസമയം തങ്ങളുടെ പുതിയ വിശേഷങ്ങളെല്ലാം പങ്കുവെച്ച് പേളിയും ശ്രീനിഷും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.

ബിഗ് ബോസിന് പിന്നാലെ ഹിന്ദു, ക്രിസ്ത്യന് ആചാര പ്രകാരം രണ്ട് ദിവസങ്ങളിലായാണ് താരദമ്പതികളുടെ വിവാഹം നടന്നത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. വിവാഹ ശേഷം മിനിസ്‌ക്രീന്‍ രംഗത്ത് വീണ്ടും സജീവമായിരുന്നു പേളിയും ശ്രീനിഷും. ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ അവതാരകയായിട്ടാണ് പേളി മാണി തിരിച്ചെത്തിയിരുന്നത്.

ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്

ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ശ്രീനിഷ് പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്താറുളളത്. ലോക് ഡൗണ്‍ കാലത്തും സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു ഇരുവരും. പേളി മാണിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്. കഴിഞ്ഞ ദിവസമായിരുന്നു താന്‍ ഗര്‍ഭിണിയാണെന്ന കാര്യം പേളി മാണി അറിയിച്ചത്.

ഞങ്ങള്‍ പ്രൊപോസ് ചെയ്ത്

ഞങ്ങള്‍ പ്രൊപോസ് ചെയ്ത് രണ്ട് വര്‍ഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുളളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു ശ്രീനി എന്ന് കുറിച്ചുകൊണ്ടായിരുന്നു സന്തോഷ വാര്‍ത്ത പേളി മാണി ആരാധകരെ അറിയിച്ചത്. ഒപ്പം ഞങ്ങളുടെ കുഞ്ഞിന് എല്ലാവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹവും വേണമെന്നും പേളി കുറിച്ചിരുന്നു.

പിന്നാലെ അച്ഛനാവുന്നതിന്‌റെ സന്തോഷം

പിന്നാലെ അച്ഛനാവുന്നതിന്‌റെ സന്തോഷം ശ്രീനിഷും ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. തുടര്‍ന്ന് പേളിക്കും ശ്രീനിഷിനും ആശംസകളുമായി ആരാധകരും സഹതാരങ്ങളുമെല്ലാം തന്നെ എത്തിയിരുന്നു. സന്തോഷ വാര്‍ത്ത അറിയിച്ചതിന് പിന്നാലെ പേളി ഭക്ഷണം ആസ്വദിച്ചുകഴിക്കുന്നതിന്റെ ഒരു വീഡിയോയും ശ്രീനിഷ് പങ്കുവെച്ചിരുന്നു.

ഫുഡ് മുഖ്യം ബിഗിലേ

ഫുഡ് മുഖ്യം ബിഗിലേ എന്ന ക്യാപ്ഷനോടെയാണ് പേളിയുടെ വീഡിയോ ശ്രീനി പോസ്റ്റ് ചെയ്തിരിക്കുന്നത്. അവതാരകയായി മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായി മാറിയ താരമാണ് പേളി മാണി. ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് പേളി ശ്രദ്ധേയയായത്. അവതാരകയ്ക്ക് പുറമെ മോട്ടിവേഷണല്‍ സ്പീക്കറായും സിനിമകളിലുമൊക്കെ പേളി മാണി തിളങ്ങിയിരുന്നു.

പേളിയെ പോലെ

പേളിയെ പോലെ തന്നെ ശ്രീനിഷ് അരവിന്ദും ഇപ്പോള്‍ മലയാളികളുടെ ഇഷ്ട താരമാണ്. അടുത്തിടെ ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി എന്ന ഷോയുമായിട്ടാണ് പേളി വീണ്ടും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായത്‌. ലോക് ഡൗണ്‍ കാലം കൊച്ചിയിലെ വീട്ടിലാണ് പേളിയും ശ്രീനിഷും ചെലവഴിച്ചത്. ലോക്ഡൗണില്‍ ഇവരുടെതായി പുറത്തിറങ്ങിയ വീഡിയോകളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു, പേളിയുടെയും ശ്രീനിഷിന്റെതുമായി പുറത്തിറങ്ങിയ അവസ്ഥ വെബ് സീരിസിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ബിഗ് ബോസിന് പിന്നാലെ യൂടൂബില്‍ പുതിയ വീഡിയോകള്‍ പങ്കുവെച്ചെല്ലാം പേളിഷ് എത്തിയിരുന്നു. ഇവരുടെ വീഡിയോകള്‍ക്കെല്ലാം മികച്ച വരവേല്‍പ്പാണ് ആരാധകര്‍ നല്‍കാറുളളത്.

Read more about: srinish aravind pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X