ഇന്നായിരുന്നു ആ മനോഹര ദിവസം! പേളിയുമായുളള വിവാഹ നിശ്ചയത്തെക്കുറിച്ച് ശ്രീനിഷ് അരവിന്ദ്
ടെലിവിഷന്‍ അവതാരകയായി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് പേളി മാണി. ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയായത്. ബിഗ് ബോസിലെത്തിയ ശേഷമുളള പേളിയുടെ പ്രണയവും വിവാഹവുമെല്ലാം തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മേയിലാണ് ശ്രീനിഷ് അരവിന്ദുമായുളള പേളിയുടെ വിവാഹം നടന്നത്.
ഇരുവരുടെയും വിവാഹം ആരാധകര്‍ ഒന്നടങ്കം ആഘോഷിച്ചിരുന്നു. ക്രിസ്റ്റ്യന്‍, ഹിന്ദു രീതിയിലുളള വിവാഹമായിരുന്നു പേളിഷിന്റെതായി നടന്നത്. തുടര്‍ന്ന് ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. വിവാഹ ശേഷമുളള പുതിയ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ശ്രീനിഷ് അരവിന്ദിന്റെതായി വന്ന പുതിയ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വര്‍ഷമായതിന്റെ സന്തോഷമാണ് ശ്രീനിഷ് പങ്കുവെച്ചത്. പേളിക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചാണ് നിശ്ചയ നടന്ന ദിവസം ഇന്നായിരുന്നുവെന്ന് ശ്രീനി ഓര്‍മപ്പെടുത്തിയത്. ബിഗ് ബോസ് ആദ്യ സീസണ്‍ അവസാനിച്ചതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. ആരാധകരും പ്രേക്ഷകരും ഒന്നടങ്കം കാത്തിരുന്ന വിവാഹം കൂടിയായിരുന്നു ഇവരുടെത്.

ബിഗ് ബോസില്‍ എത്തിയ ശേഷമാണ് പേളിയും ശ്രീനിഷും അടുത്ത സുഹൃത്തുക്കളായത്. തുടര്‍ന്നായിരുന്നു വിവാഹം. പേളിക്കൊപ്പം ശ്രീനിഷും ബിഗ് ബോസിന്റെ അവസാന ഘട്ടത്തിലെത്തിയിരുന്നു. രണ്ടു പേരുടെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു ബിഗ് ബോസ്. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും പ്രണയം.

അടുത്തിടെയാണ് തമിഴ് റിയാലിറ്റി ഷോയിലൂടെ നടി വീണ്ടും മിനിസ്‌ക്രീന്‍ രംഗത്തേക്ക് തിരിച്ചെത്തിയത്. ഇത്തവണയും ഒരു ഡാന്‍സ് റിയാലിറ്റി ഷോയുടെ അവതാരകയായിട്ടാണ് പേളി എത്തിയിരുന്നത്. പേളിയുടെ പുതിയ റിയാലിറ്റി ഷോ മികച്ച സ്വീകാര്യത നേടി മുന്നേറികൊണ്ടിരിക്കുകയാണ്. തമിഴിലൂടെ തിരിച്ചുവരവ് നടത്തിയ പേളി ഇനി എന്നാണ് മലയാളത്തിലേക്ക് തിരിച്ചെത്തുകയെന്നുളള ആകാംക്ഷയിലാണ് ആരാധകര്‍.

ഇതിനിടെ സിനിമാ രംഗത്തേക്കും തിരിച്ചെത്തിയിരുന്നു താരം. ബോളിവുഡിലൂടെയാണ് പേളി വീണ്ടും തിരിച്ചെത്തുന്നത്. തന്റെ ആദ്യ ബോളിവുഡ് ചിത്രത്തെക്കുറിച്ച് പേളി തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് പിന്നാലെയാണ് നടിക്ക് ബോളിവുഡ് ചിത്രത്തില്‍ അവസരം ലഭിച്ചിരുന്നത്.


Click it and Unblock the Notifications