നിന്നെ മിസ് ചെയ്യുന്നത് എന്റെ ഹോബിയായി! പേളി മാണിയെക്കുറിച്ച് ശ്രീനിഷ് അരവിന്ദ്
ബിഗ് ബോസിന് പിന്നാലെ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികളായി മാറിയവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസിലെത്തിയ ശേഷമുളള ഇവരുടെ പ്രണയവും വിവാഹവുമെല്ലാം തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലാണ് പേളിയും ശ്രീനിഷും കൂടുതല്‍ സജീവമായിരുന്നത്.
തങ്ങളുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ ഇരുവരും പങ്കുവെക്കാറുണ്ട്. എല്ലാ കാര്യങ്ങളിലും പരസ്പരം പിന്തുണച്ചുകൊണ്ടാണ് രണ്ടുപേരും മുന്നേറികൊണ്ടിരിക്കുന്നത്. വിവാഹ ശേഷം ശ്രീനി വീണ്ടും സീരിയല്‍ തിരക്കുകളിലേക്ക് പോയപ്പോള്‍ പേളി അവതാരകയായി തിരിച്ചെത്തിയിരുന്നു.

തമിഴ് ചാനല്‍ സംപ്രേക്ഷണം ചെയ്ത ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു പേളി തിരിച്ചെത്തിയത്. ശ്രീനിഷിന്റെ വലിയ പിന്തുണകൊണ്ട് തന്നെയാണ് പേളി തിരിച്ചെത്തിയത്. രണ്ടും പേരും ജോലി തിരക്കുകളിലേക്ക് പോയതോടെ പരസ്പരം കാണുന്നത് കുറവായിരുന്നു. ഇതേക്കുറിച്ച് ശ്രീനിയും പേളിയും എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പറയാറുണ്ട്.

പേളിയെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു ശ്രീനിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വന്നത്. ഭാര്യക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ച നടന്‍ നിന്നെ മിസ് ചെയ്യുന്നത് എന്റെ ഹോബിയായി മാറിയെന്നും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിന്നെ മിസ് ചെയ്യുന്നത് എന്റെ ഹോബിയാണ്, നിന്നെ കെയര്‍ ചെയ്യുക എന്നത് എന്റെ ജോലിയാണ്. നിന്നെ സന്തോഷിപ്പിക്കുന്നത് എന്റെ കടമയാണ്, നിന്നെ സ്‌നേഹിക്കുന്നത് എന്റെ ജീവിതമാണ് എന്നാണ് ശ്രീനിഷ് കുറിച്ചിരിക്കുന്നത്.

പേളിയുടെതായി അടുത്തിടെ വന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. പേളി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന കാര്യം അറിയിച്ചുകൊണ്ടായിരുന്നു ശ്രീനി എത്തിയത്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന കോമഡി പ്രോഗ്രാമിലൂടെയാണ് പേളി വീണ്ടും വരുന്നത്. ഇതേ ചാനലില്‍ ശ്രീനി അഭിനയിക്കുന്ന സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നുമുണ്ട്.

പേളിയുടെ പരിപാടി എല്ലാവരും കാണണമെന്നും സപ്പോര്‍ട്ട് ചെയ്യണമെന്നും അറിയിച്ചുകൊണ്ടായിരുന്നു ശ്രീനി അന്ന് എത്തിയത്. നടന്റെ വീഡിയോ ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ബിഗ് ബോസിന് ശേഷവും പേളിക്കും ശ്രീനിഷിനും പിന്തുണയുമായി പേളിഷ് ഫാന്‍സ് ഗ്രൂപ്പുകള്‍ സജീവമായി രംഗത്തുണ്ട്.


Click it and Unblock the Notifications