ബേബി ഷവര്‍ പാര്‍ട്ടിയ്ക്കിടെ പേളിയ്ക്ക് സര്‍പ്രൈസ് നല്‍കി ശ്രീനിഷ്;അവളുടെ പ്രതികരണം വിലമതിക്കാത്തതെന്ന് താരം
ം
പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഇനി വളരെ കുറച്ച് നാളുകളേ വേണ്ടൂ. ഓരോ ദിവസവും തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് ഗര്‍ഭകാലം ആഘോഷമാക്കുകയാണ് പേളിയിപ്പോള്‍. ഇതിന്റെ പേരില്‍ നിരവധി ട്രോളുകളും ഇരുവര്‍ക്കും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇപ്പോഴിതാ പേളിയുടെ ബേബി ഷവര്‍ നടത്തിയിരിക്കുകയാണ്.
ഫേസ്ബുക്ക് പേജിലൂടെ താരദമ്പതിമാര്‍ തന്നെയാണ് ബേബി ഷവറിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ഒപ്പം പേളിയ്‌ക്കൊരു സര്‍പ്രൈസ് നല്‍കിയതിനെ കുറിച്ച് കൂടി ശ്രീനിഷ് സൂചിപ്പിച്ചിരുന്നു. പെട്ടെന്നുള്ള തന്റെ സംസാരത്തില്‍ വിലമതിക്കാനാവാത്ത അവളുടെ എക്‌സ്പ്രഷന്‍ ഉണ്ടെന്നാണ് ശ്രീനിഷ് പറയുന്നത്.

നായകനായി അഭിനയിക്കുന്ന സീരിയലിന്റെ ചിത്രീകരണത്തിനിടയില്‍ നിന്നും ഇടവേള എടുത്താണ് ശ്രീനിഷ് ബേബി ഷവര്‍ പാര്‍ട്ടിയിലേക്ക് എത്തിയത്. ഇരുവരും ഒന്നിച്ച് കേക്ക് മുറിക്കുകയും പരസ്പരം ചേര്‍ത്ത് പിടിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇതിനിടയിലാണ് താന്‍ നാളെ രാവിലെ ഷൂട്ടിങ്ങിന് തിരിച്ച് പോവുമെന്ന കാര്യം ശ്രീനിഷ് പേളിയുടെ ചെവിയില്‍ പറയുന്നത്. പെട്ടെന്നുള്ള മറുപടി കേട്ട് ഞെട്ടിയ പേളിയുടെ മുഖത്ത് വന്ന ഭാവത്തെ കുറിച്ചാണ് വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ ശ്രീനി സൂചിപ്പിച്ചിരിക്കുന്നത്.

'ബേബി ഷവറിനിടയില്‍ ഞാന്‍ അവള്‍ക്കൊരു സര്‍പ്രൈസ് കൊടുത്തു. വീഡിയോയുടെ അവസാനം ഞാന്‍ നാളെ രാവിലെ ഷൂട്ടിങ്ങിന് വേണ്ടി തിരിച്ച് പോവുമെന്ന് അവളോട് പറയുകയാണ്. അത് കേട്ടപ്പോഴുള്ള അവളുടെ പ്രതികരണം വിലമതിക്കാനാവാത്തതാണ്'. എന്നുമാണ് ശ്രീനിഷ് എഴുതിയത്. രസകരമായ കമന്റുകളാണ് ഈ പോസ്റ്റിന് താഴെ വരുന്നത്. മികച്ചൊരു ഭര്‍ത്താവിനെയാണ് പേളിയ്ക്ക് കിട്ടിയത്. എന്നും ഈ സന്തോഷം കാത്തു സൂക്ഷിക്കാന്‍ ഇരുവര്‍ക്കും സാധിക്കണമെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

ഒരു സീരിയലിലോ സിനിമയിലോ കാണുന്നത് പോലെ ഭാര്യ, ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള അടുപ്പം നിങ്ങള്‍ക്കിടയിലുണ്ടെന്നാണ് മറ്റൊരു കമന്റ്. ബേബി ഷവറിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം പേളിഷ് ആര്‍മി എന്ന ഫാന്‍സ് ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുകയാണ്. ആഴ്ചകൾക്ക് മുൻപ് ഹിന്ദു ആചാരപ്രകാരമുള്ള വളൈക്കാപ്പ് ചടങ്ങുകളും നടത്തിയിരുന്നു. ഈ ചിത്രങ്ങളും വൈറലാണ്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ വച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാവുന്നത്. കഴിഞ്ഞ ദിവസം ബിഗ് ബോസിലെ ഓര്‍മ്മകള്‍ കോര്‍ത്തിണക്കിയ വീഡിയോ പേളി പോസ്റ്റ് ചെയ്തിരുന്നു. ഇതും വൈറലായിരുന്നു.

2018 മേയ് മാസം വിവാഹിതരായ ഇരുവരും ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയാണ് കുഞ്ഞ് വരികയാണെന്നുള്ള വിവരം പുറത്ത് വിട്ടത്. മാര്‍ച്ചിലാണ് പ്രസവത്തിനുള്ള തീയ്യതിയെന്നും പേളി പറഞ്ഞിരുന്നു. തുടക്കത്തിലുണ്ടായിരുന്ന വിഷമതകളെല്ലാം മാറിയതോടെ ഗര്‍ഭകാലം ആസ്വദിക്കാന്‍ തനിക്ക് കഴിയുന്നുണ്ടെന്ന് കൂടി നടി പറഞ്ഞിരുന്നു.


Click it and Unblock the Notifications











