For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവളെ ഇഷ്ടമായിരുന്നു! നഷ്ട പ്രണയത്തെക്കുറിച്ച് ശ്രീനി! റിമി ടോമിയും പ്രണയത്തെക്കുറിച്ച് പറഞ്ഞു! കാണൂ

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഒന്നും ഒന്നും മൂന്നും. റിമി ടോമി നയിക്കുന്ന പരിപാടിയില്‍ ശ്രിനിഷ് അരവിന്ദ്, മനീഷ് കൃഷ്ണ, ഗൗരി കിഷന്‍ എന്നിവരായിരുന്നു കഴിഞ്ഞ വാരത്തില്‍ അതിഥികളായെത്തിയത്. പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് ശ്രിനിഷും മനീഷും, 96 എന്ന പ്രണയ ചിത്രത്തിലെ കുട്ടി ജാനുവിനെ അവതരിപ്പിച്ച ഗൗരിയാണ് ഇവര്‍ക്കൊപ്പമെത്തിയത്. കുശലാന്വേഷണവും രസകരമായ ടാസ്‌ക്കുകളുമൊക്കെയായാണ് പരിപാടി മുന്നേറിയത്. പാട്ടും നൃത്തവുമൊക്കെയായി മുന്നേറിയ പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  അസുഖമാണെന്നറിഞ്ഞപ്പോള്‍ സിനിമയില്‍ നിന്നും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് മനീഷ കൊയ്‌രാള!

  ബിഗ് ബോസില്‍ പങ്കെടുത്ത് വരുന്നതിനിടയിലായിരുന്നു ശ്രിനിഷും പേളിയും പ്രണയത്തിലായത്. മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടിയായിരുന്നു ഇതെന്നും ഇത് തേപ്പില്‍ അവസാനിക്കുമെന്നായിരുന്നു പലരും പറഞ്ഞത്. എന്നാല്‍ തങ്ങള്‍ സീരിയസാണെന്നും ഇനിയുള്ള ജീവിതം ഒരുമിച്ചാവാനായി ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ശ്രീനിയും പേളിയും പറഞ്ഞത്. ബിഗ് ബോസ് പൂര്‍ത്തിയാക്കി നാട്ടിലേക്കെത്തിയ താരങ്ങള്‍ വിവാഹത്തെക്കുറിച്ച് വീട്ടുകാരോട് സംസാരിക്കുകയും ഇരുവീട്ടുകാരും പച്ചക്കൊടി കാണിക്കുകയും ചെയ്തിരുന്നു. നേരത്തെയും ശ്രീനി ഈ പരിപാടിയില്‍ അതിഥിയായി എത്തിയിരുന്നു. അമ്മുവിന്റെ അമ്മ സീരിയല്‍ സംപ്രേഷണം ചെയ്തിരുന്ന സമയത്തായിരുന്നു അത്.

  നിത്യ മേനോന്‍ വീണ്ടും ഫഹദ് ഫാസിലിനെ പ്രണയിക്കുന്നു? കാത്തിരിപ്പിനൊടുവില്‍ ആ സന്തോഷമെത്തുമോ?

   റൊമാന്റിക് എപ്പിസോഡ്

  റൊമാന്റിക് എപ്പിസോഡ്

  പ്രണയനിമിഷങ്ങള്‍ നിറഞ്ഞ എപ്പിസോഡുമായാണ് ഇത്തവണ റിമിയെത്തിയത്. പ്രണയത്തിന്റെ കളറായി വിശേഷിപ്പിക്കുന്ന ചുവപ്പ് കളര്‍ സാരി താന്‍ തിരഞ്ഞെടുത്തതും അതാണെന്ന് താരം പറയുന്നു. റൊമാന്റിക് ഹീറോയും പ്രണയത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമൊക്കെയാവുമ്പോള്‍ എപ്പിസോഡ് വര്‍ണ്ണാഭമായി മാറുമെന്ന് താരം തുടക്കത്തിലേ പറഞ്ഞിരുന്നു. നേരത്തെ ശ്രിനിഷ് അതിഥിയായെത്തിയ എപ്പിസോഡിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മനസ്സിന്റെ സന്തോഷമാണ് ഇപ്പോഴത്തെ ഈ ചിരിക്ക് പിന്നിലെന്ന് താരം പറയുന്നു.

  പേളിയുമായുള്ള പ്രണയം

  പേളിയുമായുള്ള പ്രണയം

  4 വര്‍ഷം മുന്‍പാണ് അഭിനയത്തില്‍ തുടക്കം കുറിച്ചത്. തമിഴ് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ലഭിച്ചിരുന്നു. നല്ല ക്യാരക്ടര്‍, ഹാപ്പിയായി നടക്കുന്ന കുട്ടി, ആരോടും താന്‍ വഴക്കിന് പോയിരുന്നില്ല, അവള്‍ക്കും തന്നോട് പ്രണയമുണ്ടായിരുന്നുവെന്നും ആദ്യം അതറിയിച്ചിരുന്നില്ല. പുറത്തിറങ്ങിയതിന് ശേഷമാണ് വിവാഹത്തെക്കുറിച്ച് തീരുമാനിച്ചത്. എന്‍ഗേജ്‌മെന്റിനെക്കുറിച്ചുള്ള വാര്‍ത്തയുമായി താന്‍ അടുത്ത് തന്നെ എത്തുമെന്നും താരം പറയുന്നു. 2 സിനിമകളില്‍ നിന്നും തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും സീരിയല്‍ ഉപേക്ഷിക്കില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

  അടുത്തില്ലാത്തതിന്റെ വിഷമം

  അടുത്തില്ലാത്തതിന്റെ വിഷമം

  റിമി ടോമി റൊമാന്റിക് ഗാനം പാടുമ്പോള്‍ അവളെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്നും ഇവിടെയുണ്ടായിരുന്നുവെങ്കില്‍ ഒരുമിച്ച് നൃത്തം ചെയ്‌തേനെയെന്നും താരം പറയുന്നു. അത് തങ്ങള്‍ക്ക് സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണ് പേളിയെ വിളിക്കാത്തതെന്നായിരുന്നു റിമിയുടെ മറുപടി. ശ്രീനിയുടെ കണ്ണില്‍ പ്രത്യേക അട്രാക്ഷനുണ്ടെന്നും ഇത് വെച്ചാണോ വീഴ്ത്തിയതെന്നും റിമി ചോദിച്ചപ്പോള്‍ ശ്രീനി ചിരിക്കുകയായിരുന്നു.

  ആദ്യസിനിമ

  ആദ്യസിനിമ

  പ്ലസ് ടുവില്‍ പഠിക്കുമ്പോഴാണ് ഈ സിനിമ തേടിയെത്തിയത്. റൊമ്പ അരുമാ പണ്രിയിരുക്ക് എന്നായിരുന്നു വിജയ് സേതുപതി പറഞ്ഞത്. ചിത്രീകരണത്തിനിടയില്‍ അദ്ദേഹത്തിനെ കണ്ടിരുന്നില്ല. തൃഷയുടെ ഉയരം പ്രശ്‌നമാവുമോയെന്ന ആശങ്ക തുടക്കത്തിലുണ്ടായിരുന്നുവെങ്കിലും തന്നെ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് ഗൗരി പറയുന്നു. ഡിഗ്രി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഗൗരി ഇപ്പോള്‍.

   മനീഷിന്റെ വരവ്

  മനീഷിന്റെ വരവ്

  ഭ്രമണമെന്ന പരമ്പരയിലെ ശരത്തിനെ അവതരിപ്പിക്കുന്നത് മനീഷാണ്. 15 വര്‍ഷമായി താന്‍ അഭിനയരംഗത്തുണ്ടെന്നും ഭ്രമണത്തില്‍ അിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു. ശ്രീനിയെ നേരത്തെ തന്നെ അറിയാം. നാല് വര്‍ഷം മുന്‍പ് തന്നെ പരിചയപ്പെട്ടിരുന്നു. പ്രണയത്തില്‍ മനീഷുമുണ്ടായിരുന്നു. അപ്പോള്‍ മുതലുള്ള സൗഹൃദമാണ് തങ്ങളുടേതെന്നും ഇവര്‍ പറയുന്നു. കാതലേ ഗാനത്തിനൊപ്പം ശ്രിനിഷും മനീഷും നൃത്തം ചെയ്തിരുന്നു.

  ആദ്യപ്രണയത്തെക്കുറിച്ച് ശ്രീനി

  ആദ്യപ്രണയത്തെക്കുറിച്ച് ശ്രീനി

  കോളേജില്‍ പഠിക്കുന്ന സമയത്തെ കാര്യമേ ഓര്‍മ്മയുള്ളൂ. അന്ന് താന്‍ വല്ലാത്ത നാണക്കാരനായിരുന്നു. പെണ്‍കുട്ടികളോട് അധികം സംസാരിക്കാറില്ലായിരുന്നു. തന്റെ ജൂനിയറായി പഠിച്ച ഒരു കുട്ടിയുണ്ടായിരുന്നു. എന്നും ബസ്സില്‍ കാണുമായിരുന്നു. ഒരേ റൂട്ടിലായിരുന്നു ഞങ്ങള്‍. തനിക്ക് മുന്‍പുള്ള സ്റ്റോപ്പില്‍ വെച്ചാണ് അവള്‍ കയറുന്നത്. അവളുണ്ടെങ്കില്‍ മാത്രമേ താന്‍ ബസ്സില്‍ കയറാറുള്ളൂ. പറയാതെ കൊണ്ടുനടക്കുകയായിരുന്നു ആ ഇഷ്ടം. ഒരു ദിവസം തിയേറ്ററില്‍ സിനിമ കാണാനായി ബോയ് ഫ്രണ്ടിനോടൊപ്പമാണ് എത്തിയത്.

  റിമിയുടെ പ്രണയം

  റിമിയുടെ പ്രണയം

  ഗേള്‍സ് സ്‌കൂളിലായിരുന്നു പഠിച്ചത്. സണ്‍ഡേ സ്‌കൂളില്‍ വെച്ചാണ് ബോയ്‌സിനെ കാണുന്നത്. തന്നെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നൊരു പയ്യനുണ്ടായിരുന്നു പാലായില്‍. സ്‌കൂളില്‍ നിന്നും തിരിച്ചുവരുന്നതിനിടയില്‍ നേരെ നടന്ന് വരിക, തന്‍രെ പാട്ട് കേള്‍പ്പിക്കുക, സ്‌കൂളില്‍ ബ്ലഡ് ടെസ്റ്റ് നോക്കിയപ്പോള്‍ ഒരേ ഗ്രൂപ്പായിരുന്നു അപ്പോള്‍ പുള്ളി എല്ലാവര്‍ക്കും ചെലവൊക്കെ കൊടുത്തു. പിറന്നാള്‍ ദിനത്തില്‍ എല്ലാ വര്‍വും ടെഡി ബെയര്‍ അയയ്ക്കുക ഇതൊക്കെയായിരുന്നു പരിപാടി. ആരാടീ ഇതെന്ന് അന്ന് വീട്ടുകാര്‍ ചോദിക്കാറുണ്ടായിരുന്നുവെന്നും താരം പറയുന്നു.

  ശ്രീനിക്ക് സമ്മാനം

  ശ്രീനിക്ക് സമ്മാനം

  ശ്രിനിഷിനെ ഒരുപാട് ഇഷ്ടപ്പെടുന്ന ആള്‍ കൊടുത്തുവിട്ട സമ്മാനമാണ് ഇത്. ഗൗരിയായിരുന്നു ഇത് കൊണ്ടുവന്നത്. ഒരു മനുഷ്യനോ പ്രോപര്‍ട്ടിയോ അങ്ങനെ വല്ലതുമായിരിക്കുമെന്ന് തുടക്കത്തില്‍ പറഞ്ഞിരുന്നുവെങ്കിലും ഗസ്സ് ചെയ്യാന്‍ പറ്റില്ലെന്നായിരുന്നു പിന്നീട് താരം പറഞ്ഞത്. വലിയൊരു ടെഡി ബെയറായിരുന്നു പെട്ടിയില്‍. ആ സമ്മാനം ഗൗരിക്ക് നല്‍കുകയായിരുന്നു ശ്രീനിയും മനീഷും. പരീക്ഷയായതിനാല്‍ പെട്ടെന്ന് പോവുകയായിരുന്നു ഗൗരി.

  വിവാഹത്തെക്കുറിച്ച്

  വിവാഹത്തെക്കുറിച്ച്

  ശ്രീനിയുടെയും പേളിയുടെയും വിവാഹത്തെക്കുറിച്ച് കൂടുതലറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ചെറുപ്പത്തില്‍ തന്നെ ഇങ്ങനെയാണ്. അമ്മയുമായി പ്രത്യേക അടുപ്പമാണ്. ഈ വര്‍ഷം അവസാനമാവുമ്പോളേക്കും എന്‍ഗേജ്‌മെന്റ് നടത്താനും അടുത്ത വര്‍ഷം വിവാഹം നടത്താനുമാണ് തീരുമാനം. ഹണിമൂണിനെക്കുറിച്ചൊന്നും തീരുമാനിച്ചിട്ടില്ലെന്നും ശ്രീനി പറയുന്നു.

  English summary
  Srinish Aravind in Onnum onnum moonnu, video viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X