പേളി മാണിയുടെ നല്ല ഗുണത്തെക്കുറിച്ച് ശ്രിനിഷ് അരവിന്ദ്, ഇപ്പോള്‍ അഞ്ചാം മാസമായി, സുഖമായിരിക്കുന്നു

പേളി മാണിയും ശ്രിനിഷ് അരവിന്ദും കുഞ്ഞതിഥിയുടെ വരവിനായി നാളെണ്ണുകയാണ്. അടുത്തിടെയായിരുന്നു ഇരുവരും ഇതേക്കുറിച്ച് പറഞ്ഞെത്തിയത്. ബിഗ് ബോസില്‍ വെച്ചായിരുന്നു ഇരുവരും ഒരുമിച്ച് ജീവിക്കാനായി തീരുമാനിച്ചത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും ഇവരെത്താറുണ്ട്. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും ഇവരെത്തുന്നുണ്ട്.

സത്യ എന്ന പെണ്‍കുട്ടിയുമായി സജീവമാണ് ശ്രിനിഷ് അരവിന്ദ്. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുരക്ഷനിര്‍ദേശങ്ങളെല്ലാം പാലിച്ചാണ് സീരിയല്‍ ചിത്രീകരണം നടത്തുന്നതെന്നായിരുന്നു ശ്രിനിഷ് അരവിന്ദ് പറഞ്ഞത്. സീരിയലിനായി പോയാലും പെട്ടെന്ന് തന്നെ പേളിക്ക് അരികിലേക്ക് തിരിച്ചെത്താനായി ആഗ്രഹിക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു.

പേളിയുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞും താരമെത്താറുണ്ട്. ആരാധകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു ശ്രീനി പേളി മാണിയുടെ പുതിയ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞത്. ആരാധകരെല്ലാം ചോദിച്ചത് പേളിയെക്കുറിച്ചായിരുന്നു. എത്രാമത്തെ മാസമാണെന്നും ഇപ്പോഴത്തെ വിശേഷങ്ങള്‍ എന്തൊക്കെയാണെന്നുമായിരുന്നു ആരാധകര്‍ ചോദിച്ചത്. പേളിയുടെ സ്വഭാവത്തില്‍ ഏറെയിഷ്ടപ്പെടുന്ന കാര്യത്തെക്കുറിച്ചും ആരാധകര്‍ ചോദിച്ചിരുന്നു.

Pearle Maaney

എല്ലാവരും പൊണ്ടാട്ടിയെക്കുറിച്ചാണ് ചോദിക്കുന്നത്. പേളിക്ക് ഇപ്പോള്‍ അഞ്ച് മാസമായി. സുഖമാണ് അവള്‍ക്ക്, സന്തോഷത്തോടെയിരിക്കുന്നു. ആരെക്കുറിച്ചും മോശം പറയുന്നത് അവള്‍ക്ക് ഇഷ്ടമില്ല. അവളുടെ ആ ഗുണമാണ് തനിക്കേറെ പ്രിയപ്പെട്ടതെന്നും ശ്രിനിഷ് പറയുന്നു. പരിചയപ്പെട്ടപ്പോള്‍ മുതല്‍ ഇന്നുവരെ പേളി ഒരുപോലെയാണ്. സ്വഭാവത്തില്‍ മാറ്റങ്ങളൊന്നുമില്ലെന്ന് നേരത്തെ ശ്രീനി പറഞ്ഞിരുന്നു.

ഞാൻ എന്തെങ്കിലും പരദൂഷണം പറഞ്ഞാൽ അവൾ എന്നെ വഴക്ക് പറയും. ശ്രീനിയുടെ സ്വഭാവം മാറിയല്ലോ എന്നൊക്കെ ചോദിക്കുമെന്നും ശ്രീനിഷ് പറയുന്നു. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെയാണ് അവള്‍ സുഹൃത്തുക്കൾക്കായി നില്‍ക്കുന്നത്. അതൊക്കെ അവളിൽ ഉള്ള നല്ല ഗുണങ്ങളാണെന്നും ശ്രീനി പറയുന്നു. പേളിയും ശ്രീനിയും മേഡ് ഫോര്‍ ഈച്ച് അദറാണെന്നായിരുന്നു കുടുംബാംഗങ്ങളും പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X