പേളിയുമായുള്ള വിവാഹത്തിന് പിന്നാലെ ശ്രിനിഷിനെത്തേടി അടുത്ത ഭാഗ്യം! സന്തോഷം പങ്കുവെച്ച് താരം!

ബിഗ് ബോസ് മലയാളത്തിലേക്കെത്തുന്നതിന് മുന്‍പ് തന്നെ ശ്രിനിഷ് അരവിന്ദ് പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്നു. പ്രണയമെന്ന പരമ്പരയുമായാണ് താരമെത്തിയിരുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ ശരണ്‍ ജി മേനോന്‍ എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ശ്രിനിഷിന് ലഭിച്ചത്.

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന അമ്മുവിന്റെ അമ്മയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു താരം ബിഗ് ബോസിലേക്ക് എത്തിയത്. ഇതോടെ ജീവിതവും മാറിമറിയുകയായിരുന്നു.പേളി മാണിയുമായുള്ള സൗഹൃദവും പ്രണയനിമിഷങ്ങളുമൊക്കെ പ്രേക്ഷകര്‍ക്കും പരിചിതമായിരുന്നു.

പേളി-ശ്രീനീഷ് പ്രണയം

ക്യാമറ മുന്നിലുണ്ടെന്ന കാര്യത്തെക്കുറിച്ച് ഓര്‍ക്കാതെയാണ് പലപ്പോഴും ഇരുവരും സംസാരിച്ചിരുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് മത്സരാര്‍ത്ഥികള്‍ തന്നെ പറഞ്ഞിരുന്നു. മത്സരത്തില്‍ നിലനില്‍ക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു കാര്യമെന്നായിരുന്നു വിമര്‍ശനം. വിമര്‍ശനങ്ങളെ അവഗണിച്ച് മുന്നേറുകയായിരുന്നു ഇരുവരും.

ഒരുമിച്ചുളള  ജീവിതം

ബിഗ് ഹൗസിലേക്കെത്തിയ മോഹന്‍ലാലിനോടായിരുന്നു ഇരുവരും പ്രണയത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഇനിയുള്ള ജീവിതം ഒരുമിച്ചാവണമെന്നാഗ്രഹമുണ്ടെന്നായിരുന്നു ഇരുവരും പറഞ്ഞത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയായാണ് വിവാഹനിശ്ചയം നടത്തിയത്. അധികം താമസിയാതെ വിവാഹവും നടത്തുകയായിരുന്നു.
ബോളിവുഡ് ചിത്രത്തിലെ അവസരമായിരുന്നു പിന്നീട് പേളി മാണിക്ക് ലഭിച്ചത്.

സീരിയൽ


സീരിയലുമായി മുന്നേറുകയാണ് ശ്രിനിഷ്. ഇപ്പോഴിതാ പ്രണയത്തിന് ശേഷം അടുത്ത മലയാള പരമ്പരയുമായി എത്തുകയാണ് ശ്രിനിഷ് അരവിന്ദ്. സീ കേരളം ചാനലിലാണ് തന്റെ പുതിയ പരമ്പരയെന്ന് ശ്രിനിഷ് പറയുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. സീരിയലിന്‍രെ പ്രമോ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. സത്യ എന്ന പെണ്‍കുട്ടിയെന്നാണ് പരമ്പരയുടെ പേര്. രാത്രി 8.30നാണ് പരമ്പര സംപ്രേഷണം ചെയ്യുന്നത്. ശ്രിനിഷിന്റെ പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X