For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളിയും ശ്രീനിഷും രഹസ്യമായി മോതിരം മാറ്റം നടത്തിയിരുന്നോ? മോഹന്‍ലാലിന് മുന്നില്‍ സത്യം പറഞ്ഞ താരങ്ങള്‍, വീഡിയോ

  |

  മലയാളത്തിലേക്ക് ബിഗ് ബോസ് വരുന്നുവെന്ന് പറഞ്ഞപ്പോള്‍ പലര്‍ക്കും അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഷോ തുടങ്ങി ആഴ്ചകള്‍ക്കുള്ളില്‍ വമ്പന്‍ ആരാധകരാണ് ഷോ യ്ക്ക് ഉണ്ടായത്. പ്രത്യേകിച്ചും പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും പ്രണയത്തെ കുറിച്ചറിയാനായിരുന്നു ഏവരും കാത്തിരുന്നത്.

  ബിഗ് ബോസിലേക്ക് വന്നതിന് ശേഷമാണ് പേളിയും ശ്രീനിഷും പരിചയപ്പെടുന്നത് പോലും. എങ്കിലും മത്സരത്തിന് ശേഷം വിവാഹം കഴിച്ച് സന്തുഷ്ടരായി കഴിയുകയാണ് ഇരുവരും. അതേ സമയം ഷോ യില്‍ വച്ച് ശ്രീനിഷ് ആദ്യമായി പേളിയ്ക്ക് നല്‍കിയ സമ്മാനത്തെ കുറിച്ചുള്ള രസകരമായൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

  Also Read: കൂട്ടുകാരെല്ലാം കെട്ടി, എനിക്ക് മാത്രമേ കുട്ടികൾ ഇല്ലാത്തതുള്ളു; തിരിച്ചറിവുണ്ടായ നിമിഷത്തെ പറ്റി റിതു മന്ത്ര

  കേവലം നൂറ് ദിവസങ്ങളായി നടക്കുന്ന ടെലിവിഷന്‍ ഗെയിം റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. വ്യത്യസ്ത മേഖലയില്‍ നിന്നുള്ള ഇരുപതില്‍ താഴെ ആളുകള്‍ പങ്കെടുക്കുന്ന ഷോ. അതിലൊരു പ്രണയമുണ്ടായി, അവര്‍ ശരിക്കും വിവാഹിതരാവുമെന്ന് പ്രേക്ഷകര്‍ പോലും സ്വപ്‌നത്തില്‍ വിചാരിച്ചിട്ടില്ല. തുടക്കത്തില്‍ പേളിയുടെയും ശ്രീനിഷിന്റെയും ഇഷ്ടം തമാശയാണെന്നും ഗെയിം കളിക്കാന്‍ വേണ്ടിയുള്ള ശ്രമം മാത്രമാണെന്നും എല്ലാവരും കരുതി.

  Also Read: ഇത്തവണ ഭാര്യയോട് ക്ഷമ പറയുകയാണ്; 15-ാം വിവാഹവാര്‍ഷികത്തില്‍ ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി കിഷോര്‍ സത്യ

  അവസാനത്തിലേക്ക് എത്തിയപ്പോഴും അങ്ങനെ തന്നെയാണെന്ന് കരുതിയെങ്കിലും കാര്യങ്ങള്‍ മാറി. 2019 ല്‍ വിവാഹിതരായ താരങ്ങള്‍ മൂന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതം മനോഹരമായി മുന്നോട്ട് കൊണ്ട് പോവുകയാണ്. ഇതിനിടെ ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ശ്രീനിഷ്. ഇരുവരും ബിഗ് ബോസില്‍ വച്ച് കൈ മാറിയ മോതിരത്തെ കുറിച്ച് അവതാരകനായ മോഹന്‍ലാല്‍ വന്ന് ചോദിക്കുന്നതാണ് വീഡിയോയിലുള്ളത്.

  'ഇവിടെ ആരുടെയോ മോതിരം മാറ്റമൊക്കെ നടന്നല്ലോ, ആരായിരുന്നു അതെന്ന് ചോദിച്ചാണ് മോഹന്‍ലാല്‍ എത്തിയത്',. ഒരു ആനവാല്‍ തോതിരം ശ്രീനിഷ് എനിക്ക് തന്നുവെന്നും ധൈര്യത്തിന് വേണ്ടിയാണതെന്നും പേളി പറയുന്നു. അവള്‍ക്കൊരു ധൈര്യം ഉണ്ടാവാന്‍ വേണ്ടി ഞാന്‍ കൊടുത്തതാണെന്നാണ് ശ്രീനിഷിന്റെ പ്രതികരണം. ഇതേ വീഡിയോയില്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ തന്റെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി ആരാണെന്ന ചോദ്യത്തിന് അത് പേളിയാണെന്നും ശ്രീനിഷ് പറയുന്നതും കാണിച്ചിരിക്കുകയാണ്.

  ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണിലായിരുന്നു പേളിയും ശ്രീനിഷും പങ്കെടുത്തത്. മത്സരത്തില്‍ പേളി രണ്ടാം സ്ഥാനവും ശ്രീനി നാലാം സ്ഥാനവും സ്വന്തമാക്കിയിരുന്നു. പുറത്ത് പേളിഷ് എന്ന പേരില്‍ വലിയൊരു ആരാധക പിന്‍ബലവും താരങ്ങളെ കാത്തിരുന്നു. മാത്രമല്ല വീട്ടുകാരുടെ കൂടെ സമ്മതത്തോടെ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്കാണ് ഇരുവരും എത്തിയത്. രണ്ടാളും വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നാണെങ്കിലും രണ്ട് രീതിയിലും വിവാഹം നടത്തി.

  അങ്ങനെ 2019 മേയ് അഞ്ചിനായിരുന്നു താരവിവാഹം. കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോഴെക്കും പേളി ഗര്‍ഭിണിയാവുകയും ചെയ്തു. 2021 ലാണ് മകള്‍ നിലയ്ക്ക് നടി ജന്മം കൊടുക്കുന്നത്. പേളിയുടെ വിവാഹം പോലെ ഗര്‍ഭകാലവും ഏറ്റവുമധികം ആഘോഷിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ യൂട്യൂബില്‍ വീഡിയോസ് ചെയ്തും യാത്രകള്‍ നടത്തിയും പ്രേക്ഷകര്‍ക്കൊപ്പം കരിയറുമായി മുന്നോട്ട് പോവുകയാണ് താരങ്ങള്‍.

  Read more about: pearle maaney srinish aravind
  English summary
  Srinish Aravind Shared A Video About His First Gift To Wife Pearle Maaney At Bigg Boss Show. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X