For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളിയുമായി പ്രണയമോ? ശ്രിനിഷ് അമ്മയോട് പറഞ്ഞത് ഇങ്ങനെ, വൈറലാവുന്ന വീഡിയോ കാണൂ!

  |
  ശ്രിനിഷ് അമ്മയോട് പറഞ്ഞത് ഇങ്ങനെ | filmibeat Malayalam

  ബിഗ് ബോസ് മലയാള പതിപ്പ് വിജയകരമായി മുന്നേറുകയാണ്. സിനിമയിലും സീരിയലിലും അവതാരണത്തിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായവരാണ് മക്‌സരത്തില്‍ മാറ്റുരയ്ക്കുന്നത്. മോഹന്‍ലാലിനോടൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്നതിനായി താരങ്ങള്‍ നടത്തിയ ശ്രമത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളൊക്കെ നേരത്തെ പ്രചരിച്ചിരുന്നു. ബിഗ് ബോസ് നല്‍കുന്ന ടാസ്‌ക്കുകളിലെ പെര്‍ഫോമന്‍സ് മാത്രമല്ല പ്രേക്ഷക പിന്തുണ കൂടി ലഭിച്ചാലേ പരിപാടിയില്‍ തുടരാനാവൂ. അതാത് ആഴ്ചയിലെ പ്രകടനത്തിന്റെയും പ്രേക്ഷക വോട്ടിങ്ങിന്റെയും അടിസ്ഥാനത്തിലാണ് പുറത്താവുന്ന ആളെ തിരഞ്ഞെടുത്തത്. മോഹന്‍ലാലാണ് ഈ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.

  ഇന്ദ്രന്‍ ഇനി സീതയ്ക്ക് സ്വന്തം? വിവാഹം തത്സമയം പ്രേക്ഷകര്‍ക്ക് മുന്നില്‍! ചരിത്രമുഹൂര്‍ത്തം തന്നെ!

  വഴക്കും വാഗ്വാദവും മാത്രമല്ല ബിഗ് ഹൗസില്‍ പ്രണയവും മൊട്ടിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് അടുത്തിടെ പുറത്തുവന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളായ ശ്രിനിഷ് അരവിന്ദും പേളി മാണിയുമായിരുന്നു സംശയത്തിന്റെ നിഴലില്‍. പരസ്യമായും രഹസ്യമായും പലരും ചര്‍ച്ച ചെയ്തിരുന്നത് ഇക്കാര്യത്തെക്കുറിച്ചായിരുന്നു. ഇവരുടെ സംസാരവും നോട്ടവുമെല്ലാം സംശയാസ്പദമായിരുന്നു. അതിനിടയിലാണ് ശ്രിനിഷ് ഇക്കാര്യത്തെക്കുറിച്ച് അമ്മയോട് വിശദീകരിച്ചിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും! ഷിയാസിനെതിരെ ആഞ്ഞടിച്ച് ബിഗ് ബോസിലെ പെണ്‍പട? കാണൂ!

  ബിഗ് ബോസിലേക്ക് ഫോണെത്തി

  ബിഗ് ബോസിലേക്ക് ഫോണെത്തി

  ഫോണോ സോഷ്യല്‍ മീഡിയയോ സുഹൃത്തുക്കളോ കുടുംബാഗങ്ങളോ ഇല്ലാതെ ബിഗ് ഹൗസില്‍ കഴിയുന്ന മത്സരാര്‍ത്ഥികള്‍ക്ക് ആശ്വാസമായാണ് ടെലഫോണ്‍ എത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയും മൊബൈല്‍ ഫോണുമില്ലാതെ എത്ര നാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നറിയില്ലെന്നായിരുന്നു പലരും പറഞ്ഞത്. പുറംലോകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയാന്‍ കഴിയില്ലെന്ന പരാതിയായിരുന്നു ചിലര്‍ ഉന്നയിച്ചത്. മത്സാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമെന്നോണമാണ് ഫോണ്‍ അനുവദിച്ചിട്ടുള്ളത്. സാങ്കല്‍പ്പിക ഫോണുമായി മത്സരാര്‍ത്ഥികള്‍ നടത്തിയ പ്രകടനവും ശ്രദ്ധേയമായിരുന്നു.

  ശ്രിനിഷിന്റെ ഊഴം

  ശ്രിനിഷിന്റെ ഊഴം

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ശ്രിനിഷ് അരവിന്ദ്, പ്രണയം, അമ്മുവിന്റെ അമ്മ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയനായ താരവും ഈ പരിപാടിയില്‍ മാറ്റുരയ്ക്കുന്നുണ്ട്. തമിഴ് കലര്‍ന്ന മലയാളത്തിലാണ് താരം സംസാരിക്കാറുള്ളത്. ഫോണ്‍ വിളിക്കാനുള്ള തന്റെ ഊഴമെത്തിയപ്പോള്‍ അമ്മയെയായിരുന്നു ഈ താരം വിളിച്ചത്. പരിപാടിയെക്കുറിച്ചും മറ്റ് മത്സരാര്‍ത്ഥികളെക്കുറിച്ചും തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുമൊക്കെയാണ് താരം സംസാരിച്ചത്. സാങ്കല്‍പ്പിക ഫോണുമായി നടക്കുന്ന താരത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  അമ്മയെ വിളിച്ചു

  അമ്മയെ വിളിച്ചു

  അമ്മയെയായിരുന്നു ശ്രിനിഷ് വിളിച്ചത്. പരിപാടിയില്‍ പിടിച്ചുനില്‍ക്കാനായി താന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ അനാവശ്യമായി തന്റെ പേര് മറ്റുള്ളവര്‍ എലിമിനേഷന്‍ ലിസ്റ്റില്‍ വലിച്ചിടുന്നുണ്ട്. പ്രതീക്ഷിക്കാതെയാണ് പലരും തന്നെ നോമിനേഷനിലേക്ക് ഇടുന്നത്. തന്റെ സുഹൃത്തുക്കളെ നോമിനേറ്റ് ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ്, കാരണങ്ങളൊന്നുമില്ലാതെയാണ് തന്റെ പേര് നല്‍കിയതെന്നും ശ്രിനിഷ് പറയുന്നു. ഇത്തവണത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ താരവും ഇടംപിടിച്ചിട്ടുണ്ട്.

  പേളിയെക്കുറിച്ച് പറഞ്ഞത്

  പേളിയെക്കുറിച്ച് പറഞ്ഞത്

  പേളിക്ക് മോതിരം നല്‍കിയ കാര്യത്തെക്കുറിച്ച് അമ്മയും അറിഞ്ഞുവല്ലേ, മോതിരം മാറ്റിയ കാര്യം സീരിയസായി എടുക്കരുത്. പേളിക്ക് പ്രശ്‌നമായപ്പോള്‍ സദാ സമയവും കരച്ചിലായിരുന്നു. ധൈര്യത്തിന് വേണ്ടിയാണ് മോതിരം നല്‍കിയത്. ലാലേട്ടന്‍ വന്നപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇതൊക്കെ എങ്ങനെ അറിഞ്ഞുവെന്നായിരുന്നു തന്റെ സംശയം. അദ്ദേഹം മോതിരം മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ചമ്മിപ്പോയെന്നും താരം പറയുന്നു.

  പ്രശ്‌നമൊന്നുമില്ല, സേഫാണ്

  പ്രശ്‌നമൊന്നുമില്ല, സേഫാണ്

  ഇവിടെ തനിക്ക് കുറച്ച് നല്ല സുഹൃത്തുക്കളെ കിട്ടിയിട്ടുണ്ട്. കൂടെയുള്ളവരെല്ലാം നല്ലവരാണെന്നും ഗെയിമിന് വേണ്ടി എന്തൊക്കെയോ കാണിച്ചുകൂട്ടുകയാണെന്നും എന്താവും തന്റെ അവസ്ഥയെന്നറിയില്ലെന്നും താരം പറയുന്നു. പുറത്തായാല്‍ ഉടന്‍ തന്നെ താന്‍ വീട്ടിലേക്കെത്തും. അച്ഛനേയും അമ്മയേയും അത്രയ്ക്ക് മിസ്സ് ചെയ്യുന്നില്ലെന്നും ശ്രിനിഷ് പറഞ്ഞിരുന്നു. അച്ഛനും അമ്മയ്ക്കും ശുഭരാത്രി ആശംസിച്ചതിന് ശേഷമാണ് താരം ഫോണ്‍വിളി നിര്‍ത്തിയത്.

  വീഡിയോ കാണൂ

  ശ്രിനിഷിന്റെ സാങ്കല്‍പ്പിക ഫോണ്‍വിളി കാണൂ.

  English summary
  Srinish talking baout Pearle Maaney
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X