ബിഗ് ബോസിലെ നായകൻ വില്ലനായി!! അരിസ്റ്റോയ്ക്ക് നേരേ ശബ്ദമുയർത്തി ശ്രീനി,പൊട്ടിത്തെറിച്ച് സുരേഷ്

By Ankitha

Recommended Video

BIG BOSS MALAYALAM | സുരേഷിന് ശ്രീനീഷിന്റെ മറുപടി | FilmiBeat Malayalam

ബിഗ് ബോസ് റിയാലിറ്റി ഷോ പകുതി ദിവസം പിന്നിടുകയാണ്. ദിവസങ്ങൾ കഴിയുന്തോറും മത്സരാർഥികൾ തമ്മിലുളള മത്സരവും മുറുകുകയാണ്. വീട്ടിനുള്ളിൽ ചിരിച്ച് കളിച്ച് സംസാരിക്കുമെങ്കിലും മനസ്സിനുള്ളിൽ ഇവരെല്ലാവരും നല്ലരീതിയിൽ കളിക്കണമെന്നും നൂറ് ദിവസം വരെ ബിഗ് ബോസ് വീട്ടിൽ തുടരണമെന്നുമാണ് ആഗ്രഹം. ഇതിനായി എല്ലാവരും ശ്രമിക്കുന്നുമുണ്ട്.

ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ കുറച്ചു ദിവസമായി അത്ര സുഖകരമായ അന്തരീക്ഷമായിരുന്നില്ല. മത്സരാർഥികൾ തമ്മിലുളള അഭിപ്രായ വ്യത്യാസങ്ങൾ കുറച്ചു കൂടുതലായിരുന്നു. ഇതിൽ പേളി സുരേഷ് പ്രശ്നമായിരുന്നു കഴിഞ്ഞ ആഴ്ചയിലെ പ്രധാന പ്രശ്നം. എന്നാൽ പ്രശ്നം ഒരുവിധം വരെ പരിഹരിച്ചുവെങ്കിലും ഇപ്പോഴും അത് പലരുടേയും മനസ്സിലുണ്ട്. അതിനൊരു ഉദാഹരണമായിരുന്നു ശ്രീനീഷ് സുരേഷ് വഴക്ക്.

രാത്രിയിലുളള സംസാരം

രാത്രിയിലുളള സംസാരം

പേളിയും ശ്രീനിയും തമ്മിൽ രാത്രികാലത്തുണ്ടായിരുന്ന സംസാരവും ഇവരുടെ അടുപ്പവുമായിരുന്നു ബിഗ ബോസ് ഹൗസിൽ ആദ്യം പ്രശ്നങ്ങൾക്ക് കാരണമായത്. ഇവർ തമ്മിൽ പ്രണയത്തിലാണെന്നു വാർത്ത വീട്ടിൽ പ്രചരിക്കാൻ തുടങ്ങി. എന്നാൽ ഇവരുടെ പ്രണയകഥ ചിലർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇതിനെ ചൊല്ലി ബിഗ് ബോസ് ഹൗസിൽ പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു.

അംഗീകരിക്കാതെ  സുരേഷ്

അംഗീകരിക്കാതെ സുരേഷ്

പേളി ശ്രീനീഷ് ബന്ധത്തെ തുടക്കം മുതൽ തന്നെ സുരേഷ് എതിർത്തിരുന്നു. ഇവർ തമ്മിൽ പ്രണയമില്ലെന്നും ഇവർക്കെതിരെ ആരോപണം ഉന്നയിക്കുന്നവർക്ക് നേരെ സുരേഷ് രംഗത്തെത്തിയിരുന്നു. ശക്തമായി തന്നെ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. പേളിയെ പല തവണ ഉപദേശിക്കാനും സുരേഷ് ആദ്യം തന്നെ ശ്രമിച്ചിരുന്നു.

പേളി സുരേഷ് പ്രണയം

പേളി സുരേഷ് പ്രണയം

ഇതിനോടകം തന്നെ പേളി സുരേഷ് പ്രണയം ബിഗ് ബോസ് ഹൗസിൽ കത്തിപ്പടർന്നിരുന്നു. പേളിയ്ക്ക് സുരേഷിനോട് പ്രണയമാണെന്ന് ഒരു കൂട്ടർ സുരേഷിനെ അറിയിക്കുകയു കൂടാതെ പേളി തനിയ്ക്കെതിരെ കളിയ്ക്കുകയാണെന്നും സുരേഷിനോട് മറ്റുള്ളവർ പറഞ്ഞിരുന്നു. എന്നാൽ ഇത് തന്നെ പേളിയോടും പറഞ്ഞിരുന്നു. സുരേഷ് തന്നെ പ്രണയിക്കുന്നുണ്ടെന്നും ഈ അടുപ്പം വളരെ പ്രശ്നമാണെന്നും ഇവർ പേളിയോട് പറഞ്ഞു. ഇതിനെ തുടർന്ന് ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവുകയായിരുന്നു.

തമ്മിൽ മിണ്ടാതായി

തമ്മിൽ മിണ്ടാതായി

ബിഗ്ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളായിരുന്ന പേളിയും സുരേഷും. വന്ന ആദ്യ ആഴ്ച തന്നെ ഇവർ തമ്മിൽ നല്ല സൗഹൃദത്തിലാകുകയായിരുന്നു. സുരേഷ് എന്ത് ചെറിയ കാര്യത്തിനും പേളിയെ സമീപിക്കുമായിരുന്നു. പേളി അതെല്ലാം ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവർക്കിടയിലെ പ്രണയ എന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയ ശേഷം സുരേഷും പേളിയും തമ്മിൽ മിണ്ടാതാവുകയായിരുന്നു.പേളി സുരേഷിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങി.

ഉത്തരവാദി ശ്രീനീ

ഉത്തരവാദി ശ്രീനീ

സുരേഷും പേളിയും തമ്മിലുളള പ്രശ്നത്തിനു കാരണം ശ്രീനിയാണെന്ന് സുരേഷ് വിശ്വസിച്ചു. ശ്രീനിയാണ് പേളിയോട് ഇക്കാര്യം പറഞ്ഞതെന്നും സുരേഷ് അനൂപിനോട് പറഞ്ഞിരുന്നു. അവന് ഒരു പണി കൊടുക്കണമെന്നും സുരേഷ് അനൂപിനോട് പറഞ്ഞു.

അങ്ങോട്ട് കയറി ഉടക്കി

അങ്ങോട്ട് കയറി ഉടക്കി

സുരേഷ് ശ്രീനീഷിനോട് അങ്ങോട്ട് കയറി ഉടക്കുകയായിരുന്നു ചെറിയ കാര്യമായിരുന്നു സുരേഷ് ഊതി വലുതാക്കിയത്. പേളിയും ശ്രീനിയും സംസാരിക്കുന്നതിനിടയിലേയ്ക്ക് സുരേഷ് കയറി വന്നു. എന്നാൽ രണ്ടു തവണ അതു വഴി പോയിട്ടും ഇവർ രണ്ടാളും മൈന്റ് ചെയ്തിരുന്നില്ല. ഇതിൽ ദേഷ്യം തോന്നിയ സുരേഷ് ഇവരോട് ഇക്കാര്യം പറയുകയായിരുന്നു. രണ്ടു തവണ ഇതുവഴി പോയിട്ടും മൈന്റ് ചെയ്തില്ലെന്ന് സ്വരം കടുപ്പിച്ച് പറഞ്ഞു. എന്നാൽ ഇത് ശ്രീനിയും പേളിയും തമാശ രൂപേണേയായിരുന്നു എടുത്തത്. ഇവർ പിന്നീട് അതു വഴി പോയവരെ വിളിച്ച് നിർത്തി മിണ്ടുകയായിരുന്നു.

 സുരേഷിന്  ശ്രീനിയോട്  ദേഷ്യം

സുരേഷിന് ശ്രീനിയോട് ദേഷ്യം

എന്നാൽ തന്നെ പരിഹസിക്കുന്നുവെന്ന് ആരോപിച്ച് സുരേഷ് വൈലന്റ് ആകുകയായിരുന്നു. രാത്രി തന്നെ സുരേഷ് ഇത് ചോദിക്കാൻ ഒരുങ്ങുകയും ചെയ്തു. എന്നാൽ രഞ്ജിനിയും സാബുവും ഇടപെട്ട് സുരേഷ് തടഞ്ഞിരുന്നു. എന്നാൽ ഈ ഈ പ്രശ്നം വിടാൻ സുരേഷ് തയ്യാറായില്ല. രാവിലേയും ഇതിനെ കുറിച്ച് സുരേഷ് സംസാരിച്ചു. എല്ലാ തവണയും തമാശ രൂപേണേ ഇരുന്ന ശ്രീനി വൈലന്റ് ആവുകയായിരുന്നു. ഇതുവരെ കാണാത്ത ശ്രീനിയുടെ മുഖമായിരുന്നു എല്ലാവരും കണ്ടത്

സുരേഷിന് ശ്രീനീഷിന്റെ മറുപടി

സുരേഷിന് ശ്രീനീഷിന്റെ മറുപടി

രാവിലെ ബഷിയും പേളിയും ശ്രീനിയും സംസാരിച്ചിരുന്നിടത്തേയ്ക്ക് സുരേഷും എത്തുകയായിരുന്നു. ഇന്നലെ രാത്രിയിൽ സംഭവം വീണ്ടും ചോദിച്ചു. എന്നാൽ സുരേഷിന്റെ സംസാരം ശ്രീനീഷിന് ഇഷ്ടപ്പെട്ടിരുന്നില്ല. പേളിയുമായി സംസാരിച്ചാൽ എന്താണ് കുഴപ്പമെന്ന് ശ്രീനി ചോദിച്ചു. എന്നാൽ ഇതു പറഞ്ഞ് രണ്ടു പേരും ഉടക്കായി. അവസരം ഇവർക്കിയിലേയ്ക്ക് പേളി ഇടപെട്ടെങ്കിലും ശ്രീനിയെ ശാന്തമാക്കാനാോ കഴിഞ്ഞിരുന്നില്ല. ഇയാളെ അവിടെ നിന്ന് മാറ്റി കൊണ്ട് പോകുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X