ശ്രീനിയുടെ തന്ത്രത്തെ പേളി പൊളിച്ചടുക്കി! ടാസ്‌ക്കിനിടയില്‍ ഉമ്മ വെക്കാനുള്ള ശ്രമം പാളിപ്പോയി!

Recommended Video

ശ്രീനിയുടെ തന്ത്രത്തെ പേളി പൊളിച്ചടുക്കി | filmibeat Malayalam

വ്യത്യസ്തമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസറ്റുമൊക്കെയായി മുന്നേറുകയാണ് ബിഗ് ബോസ് മലയാളം. നൂറാം ദിനം ലക്ഷ്യമാക്കി മുന്നേറുന്ന പരിപാടി ഇതിനോടകം തന്നെ 87 പിന്നിട്ടിരിക്കുകയാണ്. ശ്രിനിഷ് അരവിന്ദ്, അരിസ്റ്റോ സുരേഷ്, അതിഥി എന്നിവരാണ് ഗ്രാന്റ് ഫിനാലെയിലേക്ക് നേരിട്ടെത്തിയത്. പേളിയും ഷിയാസും സാബുവും അര്‍ച്ചനയും എലിമിനേഷന്‍ ലിസ്റ്റിലുണ്ട്. വാരാന്ത്യത്തിലാണ് എലിമിനേഷന്‍ അരങ്ങേറുന്നത്. ഇത്തവണ ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ചര്‍ച്ചകളും ഇതിനോടകം തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. പേളിയുമായി കഴിഞ്ഞ ദിവസം വഴക്കിട്ടിരുന്നുവെങ്കിലും ഉറങ്ങാന്‍ പോവുന്നതിന് മുന്നോടിയായി ശ്രീനി അത് പരിഹരിച്ചിരുന്നു. ലക്ഷ്വറി ടാസക്ക്കിനുള്ള മത്സരം ഏറെ രസകരമായിരുന്നു. രണ്ട് ടീമായാണ് മത്സരം നടത്തിയത്. ക്യാപ്റ്റനായ അതിഥി ഇരുടീമിന്റെ മത്സരത്തിലും പങ്കെടുത്തിരുന്നു.

ബെഞ്ചിലിരിക്കുന്ന ടീമിനെ എഴുന്നേല്‍പ്പിക്കുകയെന്നതായിരുന്നു പ്രധാന ടാസ്‌ക്ക്. മരപ്പൊടി, ഷേവിങ് ക്രീം, മുട്ട എന്നിവയൊക്കെ ദേഹത്തിട്ടുവെങ്കിലും എഴുന്നേല്‍ക്കാതെ പിടിച്ചിരിക്കുകയായിരുന്നു പലരും. വെള്ളമൊഴിച്ചിട്ട് പോലും അര്‍ച്ചന എഴുന്നേറ്റിരുന്നില്ല. താരമായിരുന്നു ആ മത്സരത്തില്‍ വിജയിച്ചത്. അതിഥിയും ഷിയാസും പേളിയും ഒരു ടീമിലായിരുന്നു. ഇവരെ എഴുന്നേല്‍പ്പിക്കാനായുള്ള ശ്രമത്തിനിടയിലാണ് സാബുവിന്റെ കണ്ണിലേക്ക് പൊടി കയറിയത്. അലറി വിളിച്ച് സ്വിമ്മിങ് പൂളിലേക്ക് എടുത്ത് ചാടിയാണ് താരം. കണ്ണുനീറുന്നുണ്ടെന്ന് പറഞ്ഞ് ഷിയാസും നിലവിളിച്ചിരുന്നു. കണ്ണ് വേദനയുണ്ടെന്നറിയിച്ചതിനെത്തുടര്‍ന്ന് സാബു പുറത്തേക്ക് പോയിരുന്നു.

Srinish, Pearle

ടാസ്‌ക്കിനിടയിലാണ് ശ്രീനി പേളിയെ ഉമ്മ വെക്കാന്‍ ശ്രമിച്ചത്. ശ്രീനിയുടെ ശ്രമത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ താരമാവട്ടെ കൃത്യസമയത്ത് ഒഴിഞ്ഞുമാറുകയായിരുന്നു. അരികിലുണ്ടായിരുന്ന അതിഥിയും ഷിയാസും ഇവരെ കളിയാക്കിയിരുന്നു. ടാസ്‌ക്ക് കഴിഞ്ഞ് വയറ് വേദനിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ശ്രീനിയുടെ പരാക്രമം. പേളിയും ഷിയാസും കൂടിയാണ് താരത്തിന് മരുന്ന് പുരട്ടിയത്. നീര് വന്നതാണ് വേദനയ്ക്ക് കാരണമെന്നും ശരീരം ചുവന്നിരിക്കുന്നുണ്ടെന്നും പേളി പറഞ്ഞിരുന്നു. പരസ്പരം കൈകോര്‍ത്ത് പാട്ട് പാടി നൃത്തം ചെയ്തതിന് ശേഷമാണ് ഇരുവരും ഉറങ്ങാന്‍ പോയത്. പോവുന്നതിന് മുന്‍പായി പേളി ശ്രീനിയെ ഉമ്മ വെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X