ഒടുവിൽ ശ്രീനിയും പേളിയെ തള്ളി പറഞ്ഞു!! ചെയ്തത് തെറ്റ് തന്നെയാണ്, പ്രശ്നം നൈറ്റി തന്നെ

താൻ അഞ്ജലിയെ ആക്ഷേപിക്കുന്ന തരത്തിൽ ഒന്നു പറഞ്ഞിട്ടില്ലെന്ന് പേളി പല തവണ ആവർത്തിച്ചിരുന്നു.

Recommended Video

ഒടുവിൽ ശ്രീനിയും പേളിയെ തള്ളി പറഞ്ഞു | filmibeat Malayalam

ബിഗ് ബോസിൽ ഏറെ പൊട്ടിത്തെറിയും തർക്കവും നടന്നൊരു വിഷയമായിരുന്നു അഞ്ജലിയുടെ വസ്ത്രത്തെ കുറിച്ചുള്ള വിവാദം. ഒരു പാട്ടിന്റെ പെർഫോമൻസിനു വേണ്ടി അഞ്ജലിയുടെ നൈറ്റി അനൂപ് ചന്ദ്രൻ ധരിച്ചിരുന്നു. ഇതിനെ പേളി അയ്യേ എന്ന് പറഞ്ഞു എന്ന് തുടങ്ങിയാണ് വിവാദങ്ങൾ ആരംഭിച്ചത്. എന്നാൽ ഈ വഴക്ക് പിന്നീട് വേറേ പല ലെവലിലേയ്ക്കും തീങ്ങുകയായിരുന്നു. പേളിയ്ക്കെതിരെ വിമർശനവുമായി ബിഗ് ബോസ് ഹൗസിലെ ഭൂരിഭാഗം പേരും രംഗത്തെത്തിയിരുന്നു.

താൻ അഞ്ജലിയെ ആക്ഷേപിക്കുന്ന തരത്തിൽ ഒന്നു പറഞ്ഞിട്ടില്ലെന്ന് പേളി പല തവണ ആവർത്തിച്ചിരുന്നു. അത് മോഹൻലാലിന്റെ മുന്നിലും താരം അത് വ്യക്തമാക്കിയിരുന്നു. എന്നാൽ അന്ന് നടന്ന സംഭവം മത്സാരാർഥികൾക്കായി മോഹൻലാൽ വീണ്ടും കാണിച്ചിരുന്നു. നിങ്ങൾ തീരുമാനിക്കാനായിരുന്നു അദ്ദേഹം അവരോട് പറഞ്ഞാണ് ആ പ്രശ്നം അവസാനിപ്പിച്ചത്.

പേളി ചെയ്തത് ശരിയല്ല

പേളി ചെയ്തത് ശരിയല്ല

നൈറ്റി വിവാദം കഴിഞ്ഞിട്ടും ആ പ്രശ്നം വീണ്ടും ബിഗ് ബോസ് ഹൗസിൽ കുത്തി പൊക്കുകയാണ്. സാബുവും അതിഥിയും തമ്മിലായിരുന്നു അതിനെ കുറിച്ച് ആദ്യം ചർച്ച ആരംഭിച്ചത്. പേളി തെറ്റ് ചെയ്തു എന്ന നിലപാടിൻ ഉറച്ചു നിൽക്കുകയാണ് സാബു. താൻ ഒരിക്കലും അഞ്ജലിയോട് പക്ഷാപാതം കാണിച്ചിട്ടില്ലെന്നും സാബു പറഞ്ഞു.

  പേളി ഒറ്റയടിയ്ക്ക്   പ്ലേറ്റ് മാറ്റി

പേളി ഒറ്റയടിയ്ക്ക് പ്ലേറ്റ് മാറ്റി

നൈറ്റി വിവാദത്തിനെ കുറിച്ച് ശ്രീനീഷും ബഷീറും തമ്മിൽ ചർച്ച നടന്നിരുന്നു. ബിഗ് ബോസ് ഹൗസിലെ നല്ല സുഹൃത്തുക്കളാണ് ഇവർ മൂന്ന് പേരും. ഇവർക്കിടയിൽ തന്നെ ഈ വഇയത്തിൽ അഭിപ്രായ ഭിന്നത വന്നിട്ടുണ്ട്. പേളി അയ്യോ എന്ന് പറഞ്ഞിട്ട് ഒറ്റയടിയ്ക്ക് മാറ്റി പറയുകയാണ് ചെയ്തത്. ഇതേ അഭിപ്രായം അർച്ചനയും തന്നോട് പറഞ്ഞുവെന്നും ബഷീർ പറഞ്ഞു. ശ്രീനിയോടും ഇതിനെ കുറിച്ച് ബഷീർ അഭിപ്രായം ചോദിച്ചു.

പ്രേക്ഷകർക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല

പ്രേക്ഷകർക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല

ഇപ്പോഴും പ്രേക്ഷകർക്ക് ഇതിനെ കുറിച്ച് മനസ്സിലായിട്ടില്ലെന്നും ബഷീർ പറഞ്ഞു. അവിർ ടിവിയിലൂടെയാണ് ഇതെല്ലാം കാണുന്നത്. എന്നാൽ നമ്മൾ ഇത് നേരിട്ട് കാണുന്നതു കൊണ്ട് കൃത്യമായി അറിയാൻ സാധിക്കുമെന്നും ബഷീർ ശ്രീനീഷിനോട് പറഞ്ഞു.

 പേളി ചെയ്തത് തെറ്റ്

പേളി ചെയ്തത് തെറ്റ്

പേളി ചെയ്തത് തെറ്റാണെന്ന് ശ്രീനീഷും പറഞ്ഞു. ടിവിയിൽ കൂടി കണ്ടപ്പോൾ തനിയ്ക്ക് മനസ്സിലായെന്നും ശ്രീനി ബഷീറിനോട് പറഞ്ഞു. എന്നാൽ താൻ ഇതിനെ കുറിച്ച് പേളിയോട് പറഞ്ഞിരുന്നു. അവൾ പറഞ്ഞത് തനിയ്ക്ക് വയറിനു സുഖമില്ലായിരുന്നു. അതു കൊണ്ടാണ് അയ്യോ എന്നു പറഞ്ഞത്. എന്നാൽ അത് കഴിഞ്ഞ കാര്യമല്ലേ എന്ന് പറഞ്ഞ് താൻ അത് വിട്ടെന്നും ശ്രീനീഷ് പറഞ്ഞു.

  പ്രശ്നത്തിൽ ഇടപെട്ട് ലാലേട്ടൻ

പ്രശ്നത്തിൽ ഇടപെട്ട് ലാലേട്ടൻ

കഴിഞ്ഞ ആഴ്ചത്തെ മോഹൻലാൽ എത്തിയപ്പോൾ നൈറ്റി വിവാദത്തെ കുറിച്ച് പേളിയോട് ആരാഞ്ഞിരുന്നു. എന്നാൽ തന്റെ നിലപാടിൽ തന്നെ പേളി ഉറച്ചു നിന്നിരുന്നു. താൻ അ‍ഞ്ജലിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും തന്റെ വാക്കിനെ തെറ്റായി വ്യാഖ്യനിക്കുകയായിരുന്നെന്നും ഇവർ പറഞ്ഞു. എന്നാൽ അയ്യേ എന്ന് പളി പറഞ്ഞു എന്ന നിലപാടിൽ അനൂപും ഉറച്ചു നിന്നിരുന്നു. മത്സരാർഥികൾക്കായി മോഹൻലാൽ അന്ന് നടന്ന സംഭവം ഒന്നും കൂടി സംപ്രേക്ഷണം ചെയ്തു. ഇതു കണ്ടതിനു ശേഷം നിങ്ങൾക്ക് തന്നെ തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പേളി വിവേചനം കാട്ടിയെന്ന്  സാബുവും അനൂപും

പേളി വിവേചനം കാട്ടിയെന്ന് സാബുവും അനൂപും

നെറ്റി പ്രശ്നം ബിഗ് ബോസിൽ ഏറ്റവും കൂടുതൽ വാക് വാദങ്ങളും രൂക്ഷമായ അഭിപ്രായ ഭിന്നതകളും നടന്നൊരു വിഷയമായിരുന്നു അത്.അ‍ഞ്ജലിയുടെ വസ്ത്രം അനൂപ് ധരിച്ചതിനെ പേളി അയ്യേ എന്ന് വിളിച്ച് പരിഹസിച്ചെന്നും അത് അഞ്ജലിയ്ക്ക് നേരെ കാണിച്ച വിവേചനമാണെന്നും സാബുവും അനൂപും ബിഗ് ബോസ് ഹൗസിൽ ആരോപിച്ചു. ഇതിനെ തുടർന്ന് വൻ പ്രശ്നങ്ങളായിരുന്നു അവിടെ അരങ്ങേറിയത്. എന്നാൽ താൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ലെന്നും പേളി ഉറച്ചു തന്നെ നിന്നു. ഇതിന്റെ പേരിൽ ബിഗ് ബോസ് ഹൗസിലെ അംഗങ്ങൾ രണ്ടു ചേരികളായി പിരിയുന്ന കാഴ്ചയാണ് കണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X