പേളി നീയില്ലാത്ത എന്റെ ആദ്യ ദിവസം!! ശ്രീനി പേളിയെ കുറിച്ച് ഇങ്ങനെ എഴുതി, ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ശ്രീനീഷ്- പേളി സെഫിയാണ്
Recommended Video

ബിഗ്ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒരു വിഷമായിരുന്നു പേളി, ശ്രീനീ പ്രണയം. നിരവധി ഉയർപ്പുകൾ ബിഗ്ബോസ് വീട്ടിനുള്ളിൽ നിന്ന് തന്നെ ഉയർന്നിരുന്നു. ബിഗ്ബോസിൽ പിടിച്ചു നിൽക്കാനുള്ള ഒരു കളി മാത്രമാണ് ഇവരുടെ പ്രണയമെന്ന് ബിഗ്ബോസ് ഹൗസിൽ ഉള്ളവർ ഉൾപ്പെടെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഷോ ഇപ്പോൾ കഴിഞ്ഞിരിക്കുകയാണ്. ഇനി ഇവരുടെ ഭാവി പരിപാടികളെ കുറിച്ചാണ് എല്ലാവർക്കും അറിയേണ്ടത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ശ്രീനീഷ്- പേളി സെഫിയാണ്. കൂടാതെ ശ്രീനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റും വൈറലായിട്ടുണ്ട്.
'മിസ് യു പേളി. നീയില്ലാത്ത ആദ്യ ദിവസം' എന്നായിരുന്നു ശ്രീനിഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'ദ പേര്‍ളിഷ് എഫക്ട്' ഞങ്ങളുടെ ആദ്യ സെല്‍ഫി, കൂടുതല്‍ ഇനി വരാന്‍ കിടക്കുന്നു. എന്നായിരുന്നു ആദ്യം പേളിയുടെ ആദ്യ പ്രതികരണവും . ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമായി ഷോയ്ക്ക് വേണ്ടിയായിരുന്നില്ല ഇവരുടെ പ്രണയമെന്ന്. രണ്ടു പേരുടേയും തീരുമാനം ഒരുമമിചച് ജീവിക്കുകയാണെന്നത് ഇതിൽ നിന്ന് വ്യക്തമാകുകയാണ്.

ബിഗ്ബോസ് ഹൗസിൽ ന നിന്ന് പുറത്തു വന്നതിനു ശേഷവും ശ്രീനീ തന്റെ പ്രണയത്തിൽ ഉറച്ചു നിൽക്കുകയാണ്. പ്രണയിച്ചത് വിവാഹം കഴിക്കാൻ വേണ്ടിയാണെന്ന് ശ്രീനി പറഞ്ഞു. സ്നേഹമുള്ളയിടത്താണ് വഴക്ക് ഉണ്ടാകുന്നത്. തങ്ങളുടെ ഇടയിലും അത്തരത്തിലുളള സൗന്ദര്യ പിണക്കം മാത്രമേ നടന്നിട്ടുള്ളൂവെന്ന് ശ്രീനി പറഞ്ഞു. അതു പോലെ തനിയ്ക്ക് ശ്രീനീഷിനെ ഒരുപാട് ഇഷ്ടമാണെന്ന് പേളിയും ആവർത്തിച്ചിരുന്നു. ഫേസ്ബുക്ക് ലൈവിലായിരുന്നു പേളി തങ്ങളുടെ പ്രണയത്തെ കുറിച്ച് ആരാധകരോട് പറഞ്ഞത്.
പേളിയുടെ കാര്യം വീട്ടില്‍ സംസാരിക്കാനാണ് തീരുമാനമെന്ന് ശ്രീനിഷ് മോഹൻലാലിനോട് പറഞ്ഞിരുന്നു.


Click it and Unblock the Notifications











