ശ്രീനിയോട് പേളിയെല്ലാം തുറന്നുപറഞ്ഞു! ടെന്‍ഷനും സമ്മര്‍ദ്ദവുമെല്ലാം പകുത്ത് നല്‍കി! കാണൂ!

By Nimisha

Recommended Video

ഇരുവരും പ്രണയത്തിലാണെന്ന് വിലയിരുത്തലുകള്‍ | filmibeat Malayalam

മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാളത്തെക്കുറിച്ചാണ് പലരും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. സിനിമയിലൂടെയും ചാനല്‍ പരിപാടികളിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരയാവരാണ് ഈ പരിപാടിയില്‍ മാറ്റുരയ്ക്കുന്നത്. ദിവസങ്ങള്‍ കടന്നുപോകുന്തോറും ബിഗ് ബോസിന്റെ സ്വഭാവവും മാറിക്കൊണ്ടിരിക്കുകയാണ്. പ്രവചനാതീതമായ കാര്യങ്ങളിലൂടെയാണ് ഈ പരിപാടി മുന്നേറുന്നത്. അത്തരത്തില്‍ പ്രേക്ഷകര്‍ക്ക് സ്വപ്‌നേപി കാണാനാവാത്ത കാര്യങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. അസ്വരാസ്യങ്ങള്‍ക്കിടയിലും അവരവരുടെ നില ഭധ്രമാക്കുന്നതിനായുള്ള പോരാട്ടത്തിലാണ് മത്സരാര്‍ത്ഥികള്‍.

അമ്പത് ദിനം പിന്നിട്ടതിന്റെ സന്തോഷത്തിന് പിന്നാലെ തന്നെ മത്സരം കടുത്തിരുന്നു. അഞ്ച് പേരായിരുന്നു കഴിഞ്ഞ തവണ എലിമിനേഷനില്‍പ്പെട്ടത്. അഞ്ജലി അമീറിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് ബിഗ് ബോസ് ഈ പ്രക്രിയ വേണ്ടെന്ന് വെച്ചത്. അതിഥിയായിരുന്നു പെട്ടിയും റെഡിയാക്കി പുറത്തേക്ക് പോവാനൊരുങ്ങിയത്. ഇതിന് പിന്നാലെ മറ്റൊരു എലിമിനേഷനെ അഭിമുഖീകരിക്കാനൊരുങ്ങുകയാണ് പരിപാടി. അതിന് മുന്നോടിയായുള്ള ടാസ്‌ക്കുകളും പ്രേക്ഷകരുടെ വോട്ടിങ്ങും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ബിഗ് ബോസിലെ പ്രണയിതാക്കളെന്നറിയപ്പെടുന്ന ശ്രിനിഷിന്റെയും പേളിയുടെയും രഹസ്യചര്‍ച്ചയും ഇതിനിടയില്‍ അരങ്ങേറിയിരുന്നു. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

പേളിയും ശ്രീനിയും തമ്മിലുള്ള ബന്ധം

പേളിയും ശ്രീനിയും തമ്മിലുള്ള ബന്ധം

ബിഗ് ബോസ് ആരംഭിച്ചപ്പോള്‍ മുതല്‍ പേളി അരിസ്റ്റോ സുരേഷിനും ശ്രിനിഷിനുമൊപ്പമായിരുന്നു. രഞ്ജിനിയും ശ്വേതയുമായും മികച്ച സൗഹൃദമായിരുന്നു താരത്തിന്. മത്സരത്തിന്റെ ഗതി മാറുന്നതിന് അനുസരിച്ച് അവരും മാറുകയായിരുന്നു. എന്നാല്‍ അതിനിടയിലും ഇവരുടെ ബന്ധം മികച്ചതായി മുന്നേറുകയായിരുന്നു. ഇടയ്ക്ക് കയറി കളിക്കാനും തെറ്റിദ്ധരിപ്പിക്കാനുമൊക്കെ പലരും ശ്രമിച്ചിരുന്നുവെങ്കിലും അതെല്ലാം വിഫലമായി മാറുകയായിരുന്നു. അതിനിടയിലാണ് പേളിയും ശ്രിനിഷും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും കഥകളും പ്രചരിച്ചത്.

ശക്തമായ പിന്തുണ

ശക്തമായ പിന്തുണ

ആദ്യ രണ്ടാഴ്ച എങ്ങനെയാണ് താന്‍ കഴിച്ചുകൂട്ടിയതെന്നതിനെക്കുറിച്ച് ഇപ്പോഴും തനിക്കറിയില്ല. സുരേഷേട്ടനായിരുന്നു ആ സമയത്ത് തന്നെ ആശ്വസിപ്പിച്ചത്. അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ താന്‍ സന്തുഷ്ടയായിരുന്നു. മനസ്സിലെ സന്തോഷം അതേ പോലെ പ്രകടിപ്പിക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പാട്ട്. അദ്ദേഹത്തിന്റെ നാടന്‍ പാട്ടിനൊപ്പം നൃത്തം ചവിട്ടി പേളി ശ്രദ്ധ നേടിയിരുന്നു. തന്നെ ശക്തമായി പിന്തുണയ്ക്കുന്ന അദ്ദേഹത്തെ അവഗണിക്കാന്‍ തനിക്ക് കഴിയില്ലെന്ന് താരം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പ്രണയത്തിലാണെന്ന് വിലയിരുത്തലുകള്‍

പ്രണയത്തിലാണെന്ന് വിലയിരുത്തലുകള്‍

പേളിയും ശ്രിനിഷും സംസാരിക്കുമ്പോഴും പരസ്പരം പിന്തുണയ്ക്കുമ്പോഴും അവരുടെ ഉള്ളിലെ ഇഷ്ടവും പുറത്ത് വരികയായിരുന്നു. മുഖത്തെ ഭാവവും കണ്ണുകള്‍ കഥ പറയുന്നതിനെക്കുറിച്ചും ആനവാല്‍ മോതിരം കൈമാറിയതിനെക്കുറിച്ചുമൊക്കെയുള്ള കഥകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് മത്സരാര്‍ത്ഥികള്‍ അടക്കം പറഞ്ഞപ്പോള്‍ അത് ശരിയാണോയെന്ന സംശയം ആരാധകര്‍ക്കുമുണ്ട്.

തെളിവുകളും പുറത്തുവിട്ടു

തെളിവുകളും പുറത്തുവിട്ടു

ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് വ്യക്തമാക്കുന്ന ചില സംഭവങ്ങളും ബിഗ് ബോസില്‍ അരങ്ങേറിയിരുന്നു. ശ്രീനിയുടെ കൈയ്യിലുണ്ടായിരുന്ന മോതിരം പേൡയുടെ കൈയ്യില്‍ കണ്ടത് വിവാദമായിരുന്നു. പിന്നീട് സാങ്കല്‍പ്പിക ഫോണ്‍വിളിക്കിടയിലാണ് താരം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. അവള്‍ക്ക് ധൈര്യം ലഭിക്കുന്നതിന് വേണ്ടിയാണ് അത് നല്‍കിയതെന്നും ആ നീക്കം വിജയിച്ചുവെന്നുമായിരുന്നു താരം പറഞ്ഞത്.

ആശങ്കകള്‍ പങ്കുവെക്കുന്നു

ആശങ്കകള്‍ പങ്കുവെക്കുന്നു

അടുത്തിടെ അത്ര നല്ല കാര്യങ്ങളല്ല ബിഗ് ബോസില്‍ അരങ്ങേറിയത്. അരിസ്‌റ്റോ സുരേഷിന്റെ പൊസ്സസീവ്‌നെസ്സില്‍ അതൃപ്തി തോന്നിയ താരം ഇക്കാര്യത്തെക്കുറിച്ച് ബിഗ് ബോസിനോട് പരാതി പറഞ്ഞിരുന്നു. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ ഭാവിയില്‍ പേളിക്ക് വിനയായി മാറുമെന്ന് രഞ്ജിനിയും വ്്യക്തമാക്കിയിരുന്നു. ഈ സംഭവത്തിന് ശേഷം ഇരുതാരങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അദ്ദേഹത്തെ താനൊരിക്കലും അവഗണിക്കില്ലെന്ന് പേളി പറഞ്ഞപ്പോള്‍ എല്ലാവരും എന്തിനാണ് തന്റെ കാര്യത്തിലേക്ക് ഇടപെടുന്നതെന്നായിരുന്നു സുരേഷിന്റെ ചോദ്യം.

താനായിരിക്കും പുറത്തേക്ക് പോവുന്നത്

താനായിരിക്കും പുറത്തേക്ക് പോവുന്നത്

ഇത്തവണത്തെ എലിമിനേഷനിലൂടെ പുറത്തേക്ക് പോവുന്നയാള്‍ താനായിരിക്കുമെന്നാണ് പേളി പറയുന്നത്. എന്നാല്‍ അങ്ങനെയാവില്ലെന്നും പ്രേക്ഷക വോട്ടിങ്ങ് ലഭിക്കുമെന്നുമാണ് ശ്രീനി പറയുന്നത്. ഇരുവരും തമ്മില്‍ നടത്തിയ സ്വകാര്യ സംഭാഷണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പുറത്തേക്ക് പോവേണ്ടി വരുന്നയാള്‍ താനാണെങ്കില്‍ സന്തോഷത്തോടെ പോവുമെന്നും പേളി പറഞ്ഞിരുന്നു. മത്സരത്തിന് വേണ്ടി കൃത്യമായ പ്ലാനിങ്ങ് നടത്തിയാണ് ഈ താരം മുന്നേറുന്നതെന്നതാണ് ആരാധകരുടെ വാദം.

സംസാരം ഇങ്ങനെയാണെങ്കില്‍

സംസാരം ഇങ്ങനെയാണെങ്കില്‍

അരിസ്റ്റോ സുരേഷിന് മുന്‍നിര്‍ത്തി താന്‍ ഗെയിം കളിക്കുന്നയാണെന്ന തരത്തിലാണ് എല്ലാവരും സംസാരിക്കുന്നത്. അതിഥിയാണ് ഇതേക്കുറിച്ച് തന്നോട്് സംസാരിച്ചതെന്നും പേളി ശ്രിനിഷിനോട് പറഞ്ഞിരുന്നു. ശ്രിനിഷിന്റെയും സുരേഷിന്റെയും ജീവിതം വെച്ചാണ് പേളിയുടെ കളിയെന്ന തരത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ച് മത്സരാര്‍ത്ഥികളും രംഗത്തുവന്നിരുന്നു. ഇതാണ് സംസാരമെങ്കില്‍ തന്റെ കാര്യം പോക്കാണെന്നാണ് പേളിയുടെ വിലയിരുത്തല്‍.

എല്ലാവര്‍ക്കും തോന്നേണ്ടേ?

എല്ലാവര്‍ക്കും തോന്നേണ്ടേ?

തന്റെ മനസ്സിലെ ആശങ്ക അതേ പോലെ പേളി പങ്കുവെച്ചപ്പോള്‍ കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും അത് പോലെ തോന്നേണ്ടേയെന്നായിരുന്നു ശ്രീനി ചോദിച്ചത്. സുരേഷുമായുള്ള ബന്ധത്തെക്കുറിച്ച് പലരും താരത്തോടും സംസാരിച്ചിരുന്നു. കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു താരം. എന്നാല്‍ സുരേഷിനോട് താരം ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. അച്ഛന്റെ സ്ഥാനത്താണ് പേളി നിങ്ങളെ കാണുന്നതെന്ന് ശ്രീനിയും പറഞ്ഞിരുന്നു.

 ശ്രീനിയുടെ പിന്തുണ

ശ്രീനിയുടെ പിന്തുണ

മനസ്സിലെ ടെന്‍ഷനും മത്സരത്തിലെ സമ്മര്‍ദ്ദവുമൊക്കെ പേളി പങ്കുവെച്ചപ്പോള്‍ ശക്തമായ പിന്തുണയാണ് ശ്രീനി നല്‍കിയത്. അടിയന്തര ഘട്ടങ്ങളിലെല്ലാം താരത്തിന് ശക്തമായ പിന്തുണ നല്‍കിയതും ശ്രീനിയായിരുന്നു. സ്‌ക്രീനില്‍ കാണുന്ന പോലെ ജീവിതത്തില്‍ അത്ര ബോള്‍ഡല്ല താനെന്നും നിലനില്‍പ്പിന്റെ ഭാഗമായി ബോള്‍ഡ്‌നെസ്സ് അഭിനയിക്കുകയാണെന്നും പേളി പറഞ്ഞിരുന്നു. താരത്തിനെ കൃത്യമായി മനസ്സിലാക്കിയ ശ്രീനിയാവട്ടെ ശക്തമായ പിന്തുണയാണ് നല്‍കുന്നതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X