ആദ്യ പ്രണയം തകര്‍ന്ന ശ്രീനിയുടെ മനസ്സില്‍ പേളി മാത്രം! കഷ്ടപ്പെട്ട് ആ ഉറപ്പും നേടിയെടുത്തു, കാണൂ!
Recommended Video

ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ തമ്മില്‍ വഴക്കും വാഗ്വാദവും മാത്രമല്ലയുള്ളതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. മത്സരാര്‍ത്ഥികളുടെ ഉള്ളില്‍ പ്രണയവും പൂവിട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അവരെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പ്രേക്ഷകര്‍. മിനിസ്‌ക്രീനിലെ മിന്നും താരങ്ങളായ ശ്രിനിഷും പേളി മാണിയും പ്രണയത്തിലാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. ഇത് ശരിയാണെന്ന മട്ടിലാണ് ഇവരുടെ പെരുമാറ്റമെന്നുള്ളത് മറ്റൊരു കാര്യം. ഇവരുടെ നോക്കും വാക്കും സംസാരവുമൊക്കെ ഈ സംശയം വര്‍ധിപ്പിക്കുകയാണെന്നുള്ളത് മറ്റൊരു കാര്യം.
പേളി മാണിയുമായുള്ള ശ്രിനിഷിന്റെ ബന്ധത്തെക്കുറിച്ച് പരസ്യമായും രഹസ്യമായും പലരും ചര്‍ച്ച ചെയ്തിരുന്നു. ഇവരുടെ റൊമാന്‍സിനെ ആരാധകരും ഇതിനോടകം തന്നെ ഏറ്റെടുത്തിട്ടുണ്ട്. ഇവരുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് തംരഗമായി മാറാറുള്ളത്. അത്തരത്തിലൊരു സംഭവമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. അര്‍ച്ചനയുമായുള്ള ശ്രീനിയുടെ സംസാരവും പേളിയോടുള്ള ഡയലോഗുകളും ഒരുമിച്ചുള്ള നൃത്തവുമായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന ഹൈലൈറ്റുകളിലൊന്ന്.

ആദ്യ പ്രണയം തകര്‍ന്നു
അര്‍ച്ചനയും ശ്രീനിയും അടുത്ത സുഹൃത്തുക്കളാണ്. ബിഗ് ബോസില്‍ എത്തിയതിന് ശേഷവും ഇവരുടെ സൗഹൃദം തുടരുന്നുണ്ട്. കാര്യങ്ങള്‍ പങ്കുവെക്കാനായി ഇവരുവരും ഇടയ്ക്കിടയ്ക്ക് ഒരുമിച്ചിരിക്കാറുമുണ്ട്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് ആരംഭിച്ചത് തന്നെ ഇവരുടെ സംസാരത്തിലൂടെയായിരുന്നു. തന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും പേളിയും സുരേഷുമായുള്ള ബന്ധത്തെക്കുറിച്ച് കഥ മെനഞ്ഞതിനെക്കുറിച്ചുമൊക്കെയായിരുന്നു താരം സംസാരിച്ചത്.

ഇപ്പോള്‍ സീരിയസാണ്
തനിക്ക് മുന്‍പൊരു പ്രണയമുണ്ടായിരുന്നുവെന്നും അത് കാരണം മറ്റൊരു കുടുംബം കൂടി ബുദ്ധിമുട്ടിയിരുന്നുവെന്നും ശ്രീനി പറഞ്ഞു. വിവാഹത്തിലേക്ക് എത്തുമെന്ന് കരുതിയിരുന്ന ബന്ധമായിരുന്നു അത്. ഇതേക്കുറിച്ച് സംസാരിക്കാനായി അച്ഛന്‍ നിരവധി തവണ അവിടെ കയറി ഇറങ്ങിയിരുന്നു. എന്നാല്‍ പിന്നീട് ഇത് വിട്ടേക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. തന്റെ ആദ്യ പ്രണയം തകര്‍ന്നതിനെക്കുറിച്ച് ശ്രീനി വിവരിക്കുമ്പോള്‍ ഇത്രയും ഒപ്പിച്ചുവെച്ചിട്ടായിരുന്നോ ഇവിടേക്കെത്തിയതെന്നായിരുന്നു അര്‍ച്ചനയുടെ ചോദ്യം.

പേളിയോടുള്ള ഡയലോഗുകള്‍
മുന്‍പ് നടന്ന കോടതി വിചാരണയെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു ശ്രീനിയും പേളിയും സംസാരിച്ചത്. തമിഴിലായിരുന്നു ഇരുവരും സംസാരിച്ചത്. പേളിയിലുള്ള വിശ്വാസം നഷ്ടമായെന്നായിരുന്നു താരം പറഞ്ഞത്. അതേക്കുറിച്ചുള്ള കാരണം തിരക്കുകയും സോറി പറയുകയും ചെയ്തിരുന്നു പേളി. വളരെ ക്യൂട്ടായിരുന്നു ഇവരുടെ സംസാരം.

തന്നോട് സംസാരിച്ചാല്‍
അര്‍ച്ചനയുമായി ശ്രീനി സംസാരിക്കുന്നതിനിടയില്‍ പേളി അവിടേക്ക് വന്നിരുന്നു. ഇരുവരും താരത്തെ നോക്കിയിരുന്നുവെങ്കിലും താരം എന്തോ സാധനമെടുക്കാനായി എത്തിയതായിരുന്നു. ശ്രീനി തന്നോട് സംസാരിക്കുന്നത് പേളിക്ക് ഇഷ്ടപ്പെടുമോയെന്ന സംശയമായിരുന്നു അര്‍ച്ചനയ്ക്ക്. അവള്‍ക്ക് അങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു താരം പറഞ്ഞത്. ഇപ്പോള്‍ വിളിച്ചപ്പോള്‍ വന്ന് സംസാരിച്ചില്ലേ ഇനിയും ഇതുപോലെ സംസാരിക്കുമെന്നും താരം പറഞ്ഞു.

ശ്രീനിയുടെ നിര്‍ദേശം
ശ്രീനിയുടെ നിര്‍ദേശ പ്രകാരമാണ് പേളി അദ്ദേഹത്തോട് സോറി പറഞ്ഞത്. ഇനി കരയില്ലെന്നും ചിരിച്ചുകൊണ്ട് മുന്നേറുമെന്നും താരം വ്യക്തമാക്കിയതോടെയാണ് ശ്രീനിക്ക് ആശ്വാസമായത്. പേളിയുമായുള്ള പ്രണയം സീരിയസാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള സംസാരമായിരുന്നു അദ്ദേഹത്തിന്റേത്. എന്നാല്‍ പേളിയുടെ നിലപാട് ഇനിയും വ്യക്തമായിട്ടില്ല.

ഇവരുവരുടെയും ഡാന്‍സ്
തനിക്ക് പേളിയോടൊപ്പം നൃത്തം ചെയ്യണമെന്ന് ശ്രീനി പറഞ്ഞിരുന്നു. രാത്രിയിലായിരുന്നു ഇവരുവരുടേയും പെര്‍ഫോമന്‍സ്. നിറഞ്ഞ കൈയ്യടിയോടെയാണ് എല്ലാവരും ഇവരെ പിന്തുണച്ചത്. ഇവരുടെ നൃത്തം കണ്ടതോടെ ആരാധകരും സന്തോഷത്തിലായിരുന്നു. ഇവരുടെ റൊമാന്‍സ് കണ്ടിരിക്കാന്‍ തന്നെ നല്ലതാണെന്നായിരുന്നു അവരുടെ വിലയിരുത്തല്‍.

ഇനി കരയില്ലെന്ന വാക്ക്
ബിഗ് ബോസിലെ ദു:ഖപുത്രിയാണ് പേളിയെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. തന്നെ സംബന്ധിക്കുന്ന കാര്യങ്ങള്‍ക്കെല്ലാം കരയുന്ന തരത്തിലാണ് താരത്തിന്റെ പെരുമാറ്റം. ഇക്കാര്യത്തില്‍ ശ്രീനി ആശങ്കാകുലനായിരുന്നു. രാത്രിയിലെ സംസാരത്തിനിടയിലാണ് താരം പേളിയില്‍ നിന്നും ആ ഉറപ്പ് വാങ്ങിയത്. ഇനി കരയില്ലെന്ന് പേളി ശ്രീനിക്ക് വാക്ക് നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications