For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീനി പ്രണയാതുരനായപ്പോള്‍ പേളിക്ക് നാണം! ബിഗ് ബോസിലെ റൊമാന്റിക് പെര്‍ഫോമന്‍സ് കിടുക്കി!

  By Nimisha
  |
  ബിഗ്‌ബോസിൽ പേർളി ശ്രീനിഷ് പ്രണയ നിമിഷങ്ങൾ

  ബിഗ് ബോസ് മലയാളം വിജയകരമായി മുന്നേറുകയാണ്. സിനിമയിലൂടെയും സീരിയലിലൂടെയുമൊക്കെയായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ 16 പേരുമായാണ് ബിഗ് ബോസ് മലയാളം തുടങ്ങിയത്. സ്‌ക്രീനില്‍ കാണുന്നതിനും അപ്പുറത്ത് ഓരോ താരങ്ങളും എങ്ങനെയാണെന്ന് ഈ പരിപാടി വ്യക്തമാക്കുന്നുണ്ട്. വിവിധ വിഷയങ്ങളിലെ നിലപാടുകളും മറ്റുള്ളവരോടുള്ള പെരുമാറ്റവുമൊക്കെയായി പലരുടെയും യഥാര്‍ത്ഥ വ്യക്തിത്വം ഇതിനിടയില്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. രസകരമായ ടാസ്‌ക്കുകള്‍ മാത്രമല്ല അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ നല്‍കിയും ബിഗ് ബോസ് പ്രേക്ഷകരെ അമ്പരപ്പിക്കുന്നുണ്ട്.

  തുടക്കത്തിലെ ടാസ്‌ക്കുകള്‍ വ്യത്യസ്തമായിരുന്നുവെങ്കിലും വെല്ലുവിളി നിറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ മത്സരാര്‍ത്ഥികള്‍ക്ക് മുന്നിലെത്തുന്നത്. നീണ്ട ഇടവേളയ്ക്ക ശേഷം റീഎന്‍ട്രിയിലൂടെ എത്തിയ ഹിമയും ഇപ്പോള്‍ മത്സരത്തിലുണ്ട്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനിടയിലെ നിമിഷങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഗോസിപ്പുകള്‍ സത്യമായി, മറ്റൊരു ലോകസുന്ദരി കൂടി വിവാഹിതയാവുന്നു! പ്രിയങ്കയുടെ വിവാഹനിശ്ചയ ചിത്രങ്ങള്‍

  പേളിയും ശ്രിനിഷും പൊളിച്ചടുക്കി

  പേളിയും ശ്രിനിഷും പൊളിച്ചടുക്കി

  രഞ്ജിനിയും സാബുവും സിനിമാപ്രവര്‍ത്തകരും പുതിയ ചിത്രത്തിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ഓഡീഷന്‍ നടത്തുകയാണ്. മത്സരാര്‍ത്ഥികളുടെ പ്രകടനം വിലയിരുത്തിയതിന് ശേഷമാണ് സംവിധായകന്‍ താരങ്ങളെ യാത്രയാക്കുന്നത്. ഇതായിരുന്നു ബിഗ് ബോസ് നല്‍കിയ ടാസ്‌ക്ക്. റൊമാന്റിക് പെര്‍ഫോമന്‍സുമായെത്തിയ ശ്രിനിഷും പേളിയുമാണ് തകര്‍ത്തത്. കിട്ടിയ അവസരം മുതലെടുത്ത് ഇരുവരും അസാമാന്യ പ്രകടനം പുറത്തെടുക്കുകയായിരുന്നു. നിറഞ്ഞ കൈയ്യടിയാണ് ഇവരുടെ പ്രകടനത്തിന് ലഭിച്ചത്.

  അതിഥിയും അനൂപും നവരസം പഠിപ്പിച്ചു

  അതിഥിയും അനൂപും നവരസം പഠിപ്പിച്ചു

  അതിഥിയോടായിരുന്നു നവരസം പഠിപ്പിക്കാനായി ബിഗ് ബോസ് ആവശ്യപ്പെട്ടത്. അനൂപിന്റെ സഹായത്തോടെയാണ് അതിഥി ഈ ടാസ്‌ക്ക് പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പരിശീലനത്തിന് ശേഷമാണ് അനൂപ് നാടകത്തിലേക്കും പിന്നീട് സിനിമയിലേക്കുമെത്തിയത്. അതിഥിക്ക് കൃത്യമായ നിര്‍ദേശം നല്‍കി ശക്തമായ പിന്തുണയാണ് താരം നല്‍കിയത്. തങ്ങളെ ഏല്‍പ്പിച്ച ദൗത്യം ഇരുവരും വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

  ഹിമയും സാബുവും ഒരുമിച്ചുള്ള പ്രകടനം

  ഹിമയും സാബുവും ഒരുമിച്ചുള്ള പ്രകടനം

  മറ്റുള്ളവര്‍ മാത്രമല്ല സംവിധായകനായ സാബുവും തന്റെ പ്രകടനം പുറത്തെടുത്തിരുന്നു. പഴയ കാമുകി മുന്നിലെത്തിയതിന് ശേഷമുള്ള അവസ്ഥയായിരുന്നു ഇദ്ദേഹത്തിന് ലഭിച്ചത്. ഹിമയായിരുന്നു താരത്തിനോടൊപ്പം ടാസ്‌ക് അവതരിപ്പിക്കാനെത്തിയത്. കിട്ടിയ അവസരം താരം ശരിക്കും മുതലെടുക്കുകയായിരുന്നു. സാബുവിനെ ഉപദ്രവിക്കുന്ന തരത്തിലാണ് താരം പെരുമാറിയത്. ഇത്തരത്തില്‍ ലഭിക്കുന്ന അവസരം പരമാവധി മുതലെടുക്കണമെന്നാണ് ഹിമ പിന്നീട് പറഞ്ഞത്.

  സാബുവുമായി പ്രണയമോ?

  സാബുവുമായി പ്രണയമോ?

  ബിഗ് ബോസില്‍ തന്നെ ആകര്‍ഷിച്ച വ്യക്തിത്വങ്ങളിലൊന്ന് സാബുവിന്റേതായിരുന്നുവെന്നും പരിപാടിയില്‍ നിന്നും പുറത്തുപോയതിന് ശേഷം താന്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്തത് അദ്ദേഹത്തെയായിരുന്നുവെന്നും ഹിമ പറഞ്ഞിരുന്നു. സാബുവുമായി സംസാരിക്കാനുള്ള അവസരവും ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം താരം സാബുവിനെ ഉമ്മ വെച്ചിരുന്നു. ഇതോടെയാണ് ഹിമയുടെ സോഫ്റ്റ് കോര്‍ണര്‍ പ്രണയമാണോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്.

  ശ്രിനിഷിന് മുന്നിലെ ടാസ്‌ക്ക്

  ശ്രിനിഷിന് മുന്നിലെ ടാസ്‌ക്ക്

  ഭക്ഷണസാധനങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയുള്ള ടാസ്‌ക്ക് പെര്‍ഫോം ചെയ്യുന്നതിനായി ശ്രിനിഷിനെയായിരുന്നു ബിഗ് ബോസ് തിരഞ്ഞെടുത്തത്. ടാസ്‌ക്ക് വിജയകരമായി പൂര്‍ത്തിയാക്കിയാണ് താരം മടങ്ങിയത്. അര്‍ച്ചനയ്ക്ക് വേണ്ടി കോഫി പൗഡറാണ് താരം തിരഞ്ഞെടുത്തത്. ഇതോടെ അര്‍ച്ചനയും സന്തോഷവതിയായിരുന്നു.

  ജനുവിനാണെങ്കിലും അംഗീകരിക്കില്ല

  ജനുവിനാണെങ്കിലും അംഗീകരിക്കില്ല

  തിരിച്ചുവന്നതിന് ശേഷമുള്ള ഹിമയുടെ പെരുമാറ്റത്തെക്കുറിച്ച് പലരും അടക്കം പറയുന്നുണ്ടായിരുന്നു. ഈ പെരുമാറ്റം ശരിയല്ലെന്നായിരുന്നു സുരേഷ് നേരത്തെ പറഞ്ഞത്. ഇപ്പോള്‍ അനൂപും ഇതേ അഭിപ്രായമാണ് പറഞ്ഞത്. ഹിമയുടെ അപ്രോച്ചിനെക്കുറിച്ച് രഞ്ജിനി സാബുവിനോട് സൂചിപ്പിച്ചിരുന്നു. അത് ജനുവിനാണെങ്കില്‍ക്കൂടിയും അത് താനംഗീകരിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

  English summary
  Srinish's romantic perfomance gets appreciated
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X