ആശ്വാസത്തിനായി ശ്രീനിയുടെ നെഞ്ചിലേക്ക് വീണു.. ഏങ്ങലടിച്ച് കരഞ്ഞ പേളിയെ ആശ്വസിപ്പിച്ച് താരവും! കാണൂ

Recommended Video

ആശ്വാസത്തിനായി ശ്രീനിയുടെ നെഞ്ചിലേക്ക് വീണു | filmibeat Malayalam

അടുത്തിടെയാണ് തങ്ങള്‍ ഇരുവരും പ്രണയത്തിലാമെന്ന കാര്യത്തെക്കുറിച്ച് പേളിയും ശ്രീനിയും സ്ഥിരീകരിച്ചത്. മത്സരാര്‍ത്ഥികളെല്ലാം ഇവരുടെ ബന്ധത്തെ സംശയത്തോടെയാണ് നോക്കിക്കണ്ടത്. പലരും ഇതേക്കുറിച്ച് രഹസ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നു. തുടക്കത്തില്‍ അരിസ്റ്റോ സുരേഷും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍രെ പൊസ്സസീവ്‌നെസ്സ് അമിതാമാവുന്നുവെന്ന് തോന്നിയതോടെ പേളി അകലുകയായിരുന്നു. ഇവര്‍ തമ്മിലുള്ള വഴക്ക് സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട് ഇപ്പോള്‍. ഇടയ്ക്ക് വെച്ച് വഴക്കടിച്ചുവെങ്കിലും ഷിയാസുമായി നല്ല കൂട്ടാണ് ഇപ്പോള്‍ ഇരുവരും. ശ്രീനിയാവട്ടെ അപൂര്‍വ്വമായി മാത്രമേ മറ്റുള്ളവരോട് വഴക്കടിക്കാറുള്ളൂ. ഇരുവരും തമ്മിലുള്ള രഹസ്യ ചര്‍ച്ചകളും മാറി നിന്നുള്ള ചര്‍ച്ചകളും ഇപ്പോഴും സജീവമാണ്.

ബഷീറുമായി പേളി വഴക്കിട്ടിരുന്നു. നേതൃസ്ഥാത്താണെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് മറ്റൊരാളാണെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് വിളിച്ച യോഗം ഇവരുടെ വഴക്കിനിടയില്‍ അലങ്കോലമായിരുന്നു. അതിനിടയിലാണ് അനൂപുമായും താരം വഴക്കിട്ടത്. ബഷീറാവട്ടെ അസഭ്യവര്‍ഷമായിരുന്നു താരത്തിനെതിരെ ചൊരിഞ്ഞത്. പബ്ബില്‍ പോയി വെള്ളമടിക്കുകയും പുരുഷ സുഹൃത്തുക്കളോടൊപ്പം പോവുന്നതിനെക്കുറിച്ചുമൊക്കെയായിരുന്നു പറഞ്ഞത്. തരത്തില്‍ കളിക്കാന്‍ പറഞ്ഞതിന് വീട്ടില്‍ പോയി കളിക്കൂയെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. ഇതാണ് ബഷീറിനെ പ്രകോപിപ്പിച്ചതും. വഴക്കുകള്‍ക്കെല്ലാം സാക്ഷിയായി ശ്രീനിയും പേളിക്കൊപ്പമുണ്ടായിരുന്നു.

ശ്രീനി ഒപ്പമുണ്ടല്ലോയെന്ന ധൈര്യം

ശ്രീനി ഒപ്പമുണ്ടല്ലോയെന്ന ധൈര്യം

ബഷീറുമായി വഴക്കിടുന്നതിനിടയില്‍ ശ്രീനി ഒപ്പമുണ്ടല്ലോയെന്നുള്ള ധൈര്യത്തിലാണ് താന്‍ തിരിച്ച് കൃത്യമായി കൗണ്ടറുകള്‍ നല്‍കിയതെന്ന് പേളി പറയുന്നു. ഷിയാസിനും ശ്രീനിക്കൊപ്പമിരുന്ന് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം പേളിക്കരികിലേക്ക് എത്തിയത്. തരത്തില്‍ പോയി കളിക്കെടീ എന്ന പ്രയോഗമാണ് പേളിയെ ചൊടിപ്പിച്ചത്. നീ നിന്റെ വീട്ടില്‍ പോയി കളിക്കൂയെന്നായിരുന്നു പേളിയുടെ മറുപടി. വീട്ടുകാരെ പറഞ്ഞതോടെയാണ് ബഷീര്‍ രോഷാകുലനായത്. പ്രാര്‍ത്ഥനയുമൊക്കെയായി വീട്ടില്‍ കഴിയുന്നതിനിടയില്‍ അവരെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴയക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. തന്റെ പ്രൊഫഷനെ പറഞ്ഞതാണ് പേളിക്ക് ഇഷ്ടപ്പെടാതിരുന്നത്. ശ്രീനി അരികിലുള്ളതിനാല്‍ അടിക്കില്ലെന്നുറപ്പായിരുന്നുവെന്ന് പേളി പറഞ്ഞിരുന്നു.

ഷിയാസിന്റെ ഇടപെടല്‍

ഷിയാസിന്റെ ഇടപെടല്‍

വഴക്കിനിടയില്‍ അസ്വസ്ഥയായ പേളിയെ ആശ്വസിപ്പിക്കാനായ് ഷിയാസും ഒപ്പമുണ്ടായിരുന്നു. ബഷീറിന്റെ പ്രകടനം നടക്കുമ്പോഴും ഷിയാസ് ഇവര്‍ക്കരികിലുണ്ടായിരുന്നു. മുഖം തിരിച്ചുവെന്നല്ലാതെ താരം അക്കാര്യത്തില്‍ ഇടപെട്ടിരുന്നില്ല. രണ്ടുപേരോടും ഇത് വിടാനായി ശ്രീനി പറയുന്നുണ്ടെങ്കിലും ഇരുവരും ഇത് കേട്ടിരുന്നില്ല. അനൂപും സുരേഷും പിടിച്ച് വലിച്ച് കൊണ്ടുപോയപ്പോഴാണ് ബഷീര്‍ അവിടെ നിന്ന് മാറിയത്. ഈ ഊളയോട് സംസാരിക്കണ്ടായിരുന്നു അനൂപ് പറഞ്ഞത്. ഈ സംസാരത്തെക്കുറിച്ചോര്‍ത്താണ് പേളി കരഞ്ഞത്.

 ശ്രീനിയുടെ ആശ്വാസവാക്കുകള്‍

ശ്രീനിയുടെ ആശ്വാസവാക്കുകള്‍

അത് വിടൂയെന്ന് പറഞ്ഞായിരുന്നു ശ്രീനി പേളിയെ ആശ്വസിപ്പിച്ചത്. അവന്‍ പറയുന്നതല്ലല്ലോ കാര്യം, നീയും തിരിച്ച് കൃത്യമായി കൊടുത്തിട്ടുണ്ടല്ലോയെന്ന് താരം ചോദിച്ചിരുന്നു. ശ്രീനിക്കരികിലിരുന്ന് കരഞ്ഞ പേളിക്കായി ടിഷ്യൂ നല്‍കിയത് ഷിയാസായിരുന്നു. കരച്ചില്‍ നിര്‍ത്താനായി അദ്ദേഹവും ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഇത്രേം ധൈര്യം എവിടെ നിന്നു കിട്ടിയെന്ന സംശയവും ചോദിച്ചിരുന്നു. പ്രൊഫഷനെ പറഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ലെന്നായിരുന്നു പേളിയുടെ മറുപടി.

 കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു

കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു

ശ്രീനിയെ കെട്ടിപ്പിടിച്ചായിരുന്നു പേളിയുടെ കരച്ചില്‍. ഇതോര്‍ത്തിരിക്കേണ്ടെന്നും ഇനിയെങ്കിലും കരച്ചില്‍ നിര്‍ത്തൂയെന്നുമായിരുന്നു ശ്രീനി പറഞ്ഞത്. ആശ്വാസത്തിനായാണ് ആ നെഞ്ചില്‍ വീണ് കരയുന്നതെന്നായിരുന്നു പേളി ഷിയാസിനോട് പറഞ്ഞത്. ശ്രീനിയുമായുള്ള പ്രണയം നിര്‍ത്തുകയാണെന്നും താരം പറഞ്ഞിരുന്നു. നീ സീരിയസ്സായാണോ പറയുന്നതെന്നായിരുന്നു ഷിയാസ് ചോദിച്ചത്.

തീരുമാനിക്കേണ്ടയാള്‍ ഞാനാണ്

തീരുമാനിക്കേണ്ടയാള്‍ ഞാനാണ്

നിനക്ക് നല്ലൊരാളെ കിട്ടുമെന്നും താന്‍ വേണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. അക്കാര്യം തീരുമാനിക്കേണ്ടത് താനാണെന്നും അതില്‍ മാറ്റമൊന്നുമില്ലെന്നായിരുന്നു ശ്രീനിയുടെ മറുപടി. ഇതോടെയാണ് പലരും ഈ ബന്ധത്തെ സംശയിച്ചത്. അടുത്ത എപ്പിസോഡില്‍ ശ്രീനിക്കുള്ള തേപ്പാണ് വരാന്‍ പോകുന്നതെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. എന്നാല്‍ താന്‍ ഇക്കാര്യത്തില്‍ സീരിയസ്സാണെന്ന് താരം ഒന്നുകൂടെ തെളിയിക്കുകയായിരുന്നു.

വികാരപ്രകടനം നിയന്ത്രിക്കാന്‍ ഉപദേശം

വികാരപ്രകടനം നിയന്ത്രിക്കാന്‍ ഉപദേശം

രാത്രിയിലുെ ഈ വിഷയം പേളിയും സ്രീനിയും സംസാരിച്ചിരുന്നു. ഇവിടത്തെ നല്ല കാര്യങ്ങളെക്കുറിച്ച് മാത്രം ഓര്‍ക്കുക. പിന്നെ നിന്റെ ഇഷ്ടപ്പെട്ട കാര്യങ്ങളിലൊന്നായ ലോങ് ഡ്രൈവിംഗിനെക്കുറിച്ചും ഓര്‍ക്കുക. ഹിമാലയത്തില്‍ പോവണ്ടേയെന്നായിരുന്ുു ശ്രീനി ചോദിച്ചത്. കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഇവര്‍ക്കിടയിലേക്കെത്തിയ ഷിയാസ് ഇവിടെ ക്യാമറയുണ്ടെന്നും വികാരപ്രകടനം അല്‍പ്പം കുറയ്ക്കുന്ന്ത് നല്ലതാമെന്നും ഉപദേശച്ചിരുന്നു. തമാശയായാണ് താരം സംസാരിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X