അവൾക്ക് വേണ്ടി അവർ റൊമാന്റിക്കായി!! ഒടുവിൽ അഞ്ജലി വിട പറഞ്ഞു, നിറ കണ്ണുകളോടെ അംഗങ്ങൾ

പേളിയുടെ പാട്ടിൽ റൊമാന്റിക് മൂഡിൽ ശ്രീനീഷ്!!

Recommended Video

അ‍ഞ്ജലിയ്ക്ക് മറക്കാനാവാത്ത ദിനം സമ്മാനിച്ച് ബിഗ് ബോസ്

ബിഗ് ബോസ് ഹൗസിൽ മത്സരാർഥികളുടെ ജീവിതം ആരംഭിച്ചിട്ട് 45 ദിവസം പിന്നിടുകയാണ്. ഇതിനിടയിൽ തന്നെ പലരും വീട് വിട്ട് പോകുകയും പലരും കടന്ന് വരുകയും ചെയ്തിട്ടുണ്ട്. ദിവസങ്ങൾ കടന്നു പോകുന്തോറും മത്സരവും മുറുകുകയാണ്. വിട്ട് വീഴ്ചയ്ക്ക് തയ്യാറാകാത്ത വിധത്തിൽ നൂറ് ദിനം ബിഗ് ബോസ് ഹൗസിൽ പൂർത്തിയാക്കണം എന്നുളള ചിന്തയാണ് എല്ലാ മത്സരാർഥികളുടെ മനസ്സിൽ. അത് അവരുടെ കളികളിൽ നിന്ന് പ്രകടമാകുന്നുമുണ്ട്.

ബിഗ് ബോസ് റിയാലിറ്റി ഷോ നാച്ച്യുറൽ ഗെയിമാണ്. ഒരാളുടെ സ്വഭാവം എങ്ങനെയാണോ അവർ അങ്ങനെ തന്നെയായിരിക്കും മത്സരത്തിലും പങ്കെടുക്കുക. സന്തോഷമായാലും സങ്കടമായാലും ഉള്ളിലുളള എല്ലാ വികാരങ്ങളും അതുപോലെ പ്രദർശിപ്പിക്കും. ബിഗ് ബോസ് ഹൗസിൽ അത്തരത്തിലുള്ള ഒരു ഹൃദയ സ്പർശിയായ രംഗത്തിന് വേദിയാവുകായാണ്.

അപ്രതീക്ഷിത പുറത്തു പോക്കൽ

അപ്രതീക്ഷിത പുറത്തു പോക്കൽ

ബിഗ് ബോസ് ഹൗസിൽ ഒരു അപ്രതീക്ഷിത പുറത്തു പോക്കൽ സംഭവിച്ചിരിക്കുകയാണ്. ഒരിക്കലും വിചാരിക്കാത്ത ഒരു സംഭവത്തിനായിരുന്നു ബിഗ് ബോസ് വേദിയായത്. ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് അ‍ഞ്ജലി അമീർ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു പോകുകയാണ്. അ‍ഞ്ജലിയുടെ പുറത്തു പോക്ക് ബിഗ് ബോസ് അംഗങ്ങളെ സങ്കടത്തുലാഴ്ത്തിയിട്ടുണ്ട്.

ബിഗ് ബോസിന്റെ നിർദ്ദേശം

ബിഗ് ബോസിന്റെ നിർദ്ദേശം

ഒരു ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമായിരുന്നു അഞ്ജലി ബിഗ് ബോസ് ഹൗസിൽ മടങ്ങിയെത്തിയത്. ഇത് മത്സാരാർഥികൾക്ക് സന്തോഷമുണ്ടാക്കിയെങ്കിലും പിന്നീടാണ് ആ വിവരം ബിഗ് ബോസ് മത്സരാർഥികളെ അറിയിച്ചത്. അഞ്ജലി ഷോ വിട്ട് പോകുകയാണെന്നു ബിഗ് ബോസ് ഹൗസിൽ അവർക്ക് മറക്കാനാവാത്ത ഒരു ദിനം സമ്മാനിക്കണമെന്നും മത്സരാർഥികളോട് ബിഗ് ബോസ് ആവശ്യപ്പെട്ടു. ഉടൻ തന്നെ അഞ്ജലി എത്തുമെന്നും അറിയിച്ചു.

അഞ്ജലിയ്ക്ക് അംഗങ്ങളുടെ സമ്മാനം

അഞ്ജലിയ്ക്ക് അംഗങ്ങളുടെ സമ്മാനം

അ‍ഞ്ജലിയെ സന്തോഷവൂർവ്വമാണ് കുടുംബാംഗങ്ങൾ സ്വീകരിച്ചത്. പിന്നീട് ബിഗ് ബോസ് വീട്ടിൽ പാട്ടും ഡാൻസും ഒരു മേളം തന്നെയായിരുന്നു. അ‍ഞ്ജലിയ്ക്ക് മറക്കാനാവാത്ത ദിനം തന്നെയായിരുന്നു അംഗങ്ങൾ സമ്മാനിച്ചത്. ഓരോ അംഗങ്ങളും പെർഫോമൻസിലൂടെ അഞ്ജലിയെ ഞെട്ടിപ്പിക്കുകയായിരുന്നു. സുരേഷിന്റെ പാട്ടും, സാബു, ശ്രീനീഷ്, ബഷീർ, ഷിയാസ് അതിഥി എന്നിവരുടെ ഡാൻസും, പേളിയുടെ പാട്ടും ബിഗ് ബോസ് ഹൗസ് ചെറിയൊരു ആഘോഷ വേദിയായി

പേളിയുടെ പാട്ടും ശ്രീനിയുടെ റൊമാന്റിക് ഡാൻസും

പേളിയുടെ പാട്ടും ശ്രീനിയുടെ റൊമാന്റിക് ഡാൻസും

ആദ്യം അ‍ഞ്ജലിയോടൊപ്പം പെർഫോം ചെയ്തതത് ശ്രീനീഷ് ആയിരുന്നു. ഇവരുടെ പ്രകടനത്തിന് പേളിയായിരുന്നു പട്ട് പാടി കൊടുത്തത്. അഞ്ജലിയോടൊപ്പം മികച്ച പ്രകടനമായിരുന്നു ശ്രീനീഷ് കാഴ്ചവെച്ചത്. വീൽ ചെയറിൽ ഇരുന്നാണ് അഞ്ജലി ഡാൻസ് ചെയ്തതത്. ഒൻട്രാ രണ്ടാ ആസൈകൾ എന്ന ഗാനമായിരുന്നു പേളി ഇവർക്കായി പാടി കൊടുത്തത്

 ഷിയാസും അതിഥിയുടേയും ഡാൻസ്

ഷിയാസും അതിഥിയുടേയും ഡാൻസ്

പിന്നീട് അ‍ഞ്ജലിയ്ക്ക് വേണ്ടി ഡാൻസ് ചെയ്തത് ഷിയാസായിരുന്നു. കസ്തൂരി മാൻമിഴി എന്ന ഗാനത്തിനായിരുന്നു ഷിയാസ് അ‍ഞ്ജലിയുടെ കൈകളിൽ പിടിച്ച് നൃത്തം ചെയ്തത്. ഇടയിൽ അതിഥിയും ഇവർക്കൊപ്പം ചേർന്നു. തുടർന്ന് അതിഥിയും ഷിയാസും നല്ലൊരു പ്രകനം കാഴ്ചവെച്ചു. അരിസ്റ്റോ സുരേഷിന്റെ പാട്ടിൽ സാബുവും തകർപ്പാൻ പ്രകടനം നടത്തി. അഞ്ജലിയ്ക്ക് മുത്തേ പെന്നേ എന്ന ഗാനം അരിസ്റ്റോ സുരേഷ് പാടി കൊടുത്തു. അഞ്ജലിയ്ക്ക് പോകൻ സമയമായി എന്ന് ബിഗ്ബോസ് അറിയിച്ചു. തുടർന്ന് എല്ലാവരും കൂടിച്ചേർന്ന് അഞ്ജലിയെ യാത്രയാക്കി.‌

പേളിയ്ക്ക് വേണ്ടി  ഷിയാസിന്റെ പാട്ട്

പേളിയ്ക്ക് വേണ്ടി ഷിയാസിന്റെ പാട്ട്

ഡാൻസ് മാത്രമല്ല പാട്ടും തന്റെ കയ്യിലുണ്ടെന്ന് ഷിയാസ് തെളിച്ചിരിക്കുകയാണ്. പേളിയ്കക് വേണ്ടിയായിരുന്നു ഷിയാസ് പാട്ട് പാടിയത്. ഷിയാസിന്റെ പാട്ട് തുടങ്ങിയപ്പോൾ മുറിയിലുണ്ടായിരുന്നു അരിസ്റ്റോ സുരേഷ് മുറിവിട്ട് പുറത്തു പോയി.ഒരു ഹിന്ദി ഗാനവും കിളിച്ചുണ്ടൻ മാമ്പഴത്തിലെ കസവിന്റെ തട്ടമിട്ടും എന്ന ഗാനവുമാണ് പേളിയ്ക്ക് വേണ്ടി ഷിയാസ് പാടിയത്. പാടുന്നതിനിടയിൽ പേളിയേയും ശ്രീനിയേയും ട്രോളാനും മറന്നില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X