ശ്രീനിയുടെ ആഗ്രഹം കേട്ട് മത്സരാര്‍ത്ഥികള്‍ ഞെട്ടി! മോഹന്‍ലാലും ചമ്മി! അതാലോചിച്ചില്ലെന്ന് പേളിയും!

Recommended Video

ശ്രീനിയുടെ ആഗ്രഹം കേട്ട് മത്സരാര്‍ത്ഥികള്‍ ഞെട്ടി! | filmibeat Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ശ്രിനിഷ് അരവിന്ദ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പ്രണയത്തിലെ പ്രണയനായകനെ പ്രേക്ഷകര്‍ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. ഇതിന് പിന്നാലെയാണ് അമ്മുവിന്റ അമ്മയിലേക്ക് താരമെത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു ഈ താരത്തിന് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഈ താരം. ചിത്രങ്ങളും വിശേഷങ്ങളുമൊക്കെയായി സജീവമായി മുന്നേറുന്നതിനിടയിലാണ് പെട്ടെന്ന് താരം അപ്രത്യക്ഷനായത്. പരമ്പരയില്‍ നിന്നു മാത്രമല്ല സോഷ്യല്‍ മീഡിയയിലും താരത്തെ കാണാനില്ലായിരുന്നു. പിന്നീടാണ് ബിഗ് ബോസില്‍ ശ്രീനിയെ കണ്ടത്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാളായ പേളി മാണിയും മത്സരത്തില്‍ മാറ്റുരയ്ക്കാനെത്തിയിരുന്നു.

വളരെ പെട്ടെന്ന് തന്നെ അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും ഹൃദയം കൈമാറിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് പിന്നീട് പുറത്ത് വന്നത്. രാത്രിയിലെ സ്വകാര്യ ചര്‍ച്ചയും കണ്ണുകള്‍ കൊണ്ടുള്ള സംഭാഷണവുമൊക്കെയായപ്പോള്‍ മത്സരാര്‍ത്ഥികളും ഇതേക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയിരുന്നു. അതിനിടയിലാണ് മോഹന്‍ലാല്‍ ഇതേക്കുറിച്ച് താരങ്ങളോട് ചോദിച്ചത്. പ്രണയത്തിലാണെന്നും ഇനിയുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. മത്സരം കടുക്കുന്നതിനിടയില്‍ മറ്റൊരു എലിമിനേഷന്‍ കൂടി കഴിഞ്ഞ ദിവസം നടന്നിരുന്നു. ശ്രീനിയുടെ ആഗ്രഹത്തെക്കുറിച്ചും പേളിയുടെ ടെന്‍ഷനുമൊക്കെയായിരുന്നു പ്രധാന സംഭവങ്ങള്‍. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

പേളിയുടെ ആഗ്രഹങ്ങള്‍

പേളിയുടെ ആഗ്രഹങ്ങള്‍

എലിമിനേഷന്‍ എപ്പിസോഡായതിനാല്‍ത്തന്നെ മത്സരാര്‍ത്ഥികളെല്ലാവരും ആശങ്കയിലായിരുന്നു. മോഹന്‍ലാല്‍ ഇത് അകറ്റാനായി ശ്രമിക്കുന്നുണ്ടായിരുന്നു. പോയ വാരത്തിലെ പ്രധാന കാര്യങ്ങളെക്കുറിച്ച് പറഞ്ഞും തമാശയും മണ്ടത്തരവുമൊക്കെയായി മുന്നേറുന്ന ഷിയാസിനെക്കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചിരുന്നു. അതിഥിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചും താരം ചോദിച്ചിരുന്നു. കുഴപ്പമില്ലെന്ന് മിക്കവരും പറഞ്ഞപ്പോള്‍ പരാജയമായിരുന്നുവെന്നാണ് സാബു പറഞ്ഞത്. അതിനിടയിലാണ് മോഹന്‍ലാല്‍ പേളിയോട് ആഗ്രങ്ങളെക്കുറിച്ച് ചോദിച്ചത്. എല്ലാവരെയും സിനിമയക്ക് കൊണ്ടുപോവാമോയെന്ന അപേക്ഷയുമായി കഴിഞ്ഞ ദിവസം താരം രംഗത്തുവന്നിരുന്നു. പുറത്ത് പോയി സിനിമ കാണണമെന്നും ബീച്ചില്‍ പോണമെന്നുമൊക്കെ ആഗ്രഹിക്കുന്നുണ്ടെന്ന് താരം പറഞ്ഞപ്പോള്‍ പുറത്തെത്തിയിട്ട് അതൊക്കെ ചെയ്‌തോളൂയെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

ശ്രീനിയോട് ചോദിച്ചപ്പോള്‍

ശ്രീനിയോട് ചോദിച്ചപ്പോള്‍

ഓരോരുത്തരോടും അപ്പോള്‍ മനസ്സില്‍ തോന്നുന്ന ആഗ്രഹത്തെക്കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. സിനിമ കാണാനും പാട്ട് കേള്‍ക്കാനുമൊക്കെ ആഗ്രഹിക്കുന്നുവെന്നായിരുന്നു പലരും പറഞ്ഞത്. ശ്രീനിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പേളിയെ കല്യാണം കഴിക്കണമെന്നായിരുന്നു താരം പറഞ്ഞത്. എപ്പോഴും ഇതേക്കുറിച്ച് മാത്രമേ ചിന്തയേയുള്ളോയെന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. ആദ്യം നിന്റെ കൈയ്യൊക്കെ സുഖമാവട്ടെയെന്നും പിന്നീടാവാം കല്യാണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനിയുടെയും പേളിയുടെയും രാത്രിയിലെ സംഭാഷണത്തെ പരിഹസിച്ച് സുരേഷും സാബുവും രംഗത്തെത്തിയിരുന്നു. വീടിന് കൊള്ളരുതാത്തവരായി മാറുകയാണ് ഇരുവരുമെന്ന് കഴിഞ്ഞ വാരം അദ്ദേഹം തുറന്നടിച്ചിരുന്നു.

പുറത്തേക്ക് പോയാല്‍?

പുറത്തേക്ക് പോയാല്‍?

അതിഥിയും ഷിയാസുമൊഴികെയുള്ളവരെല്ലാം നോമിനേഷനില്‍ ഇടം പിടിച്ചിരുന്നു. ബിഗ് ഹൗസിലെ ഗേറ്റിന് മുന്നില്‍ കയറില്‍ത്തൂക്കി എല്ലാവരുടെയും പെട്ടി വെച്ചിരുന്നു. പെട്ടി മുകളിലേക്ക് പോകുന്നവര്‍ അകത്തേക്കും താഴേക്ക് പോവുന്നവര്‍ പുറത്തേക്കും, ഇങ്ങനെയായിരുന്നു ഇത്തവണത്തെ എലിമിനേഷന്‍ രീതി.സുരേഷും അര്‍ച്ചനയും സാബുവും അകത്തേക്ക് വന്നതിന് പിന്നാലെയായാണ് പേളിയും സേഫാണെന്ന് അറിയിച്ചത്. ഒടുവില്‍ ശ്രീനിയും ബഷീറും പുറത്തേക്ക് പോവുകയായിരുന്നു. ഇവരിലാരായിരിക്കും തിരിച്ചു കയറുക എന്ന തരത്തിലുള്ള ചോദ്യവും ഉയര്‍ന്നുവന്നിരുന്നു. ഇതിനിടയിലാണ് ശ്രീനി പുറത്ത് പോയാല്‍ എന്ത് ചെയ്യുമെന്ന് മോഹന്‍ലാല്‍ പേളിയോട് ചോദിച്ചത്. ഇതുവരെ അത്തരത്തില്‍ ആലോചിച്ചില്ലെന്നും ഓര്‍ക്കുമ്പോഴേ ടെന്‍ഷനാണെന്നായിരുന്നു താരത്തിന്റെ മറുപടി. ശ്രീനിയെക്കുറിച്ചുള്ള ആധി പേളിയില്‍ പ്രകടമായിരുന്നു.

 ബഷീറും ശ്രീനിയും മാത്രം

ബഷീറും ശ്രീനിയും മാത്രം

ബഷീറും ശ്രീനിയും പുറത്ത് നില്‍ക്കുമ്പോള്‍ താനായിരിക്കും ഇത്തവണ പുറത്തേക്ക് പോവുന്നതെന്ന് ബഷീര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. അവസാന നിമിഷവും ആത്മവിശ്വാസം കൈവിടാതെ അങ്ങനെ സംഭവിക്കില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു ശ്രീനി. ഇടയ്ക്ക് ഇരുവരുടെയും പെട്ടി ഉയര്‍ന്നിരുന്നു. പിന്നീട് ശ്രീനിയുടെ പെട്ടി താഴ്ന്നു, ഇത് കണ്ടതും പേളി പൊട്ടിക്കരച്ചില്‍ തുടങ്ങിയിരുന്നു. കുറച്ച് നേരത്തിന് ശേഷമാണ് ബഷീറിന്റെ പെട്ടി താഴേക്ക് എത്തിയത്. ഇതോടെയാണ് അദ്ദേഹമാണ് പുറത്തേക്ക് പോവുന്നതെന്ന് സ്ഥിരീകരിച്ചത്. ഇത് കേട്ടയുടന്‍ താരം നന്ദി പറയുകയായിരുന്നു.

അടുത്ത സുഹൃത്താണെന്ന് ബഷീര്‍

അടുത്ത സുഹൃത്താണെന്ന് ബഷീര്‍

ശ്രീനി തന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണെന്നും താനായിരിക്കും ഇത്തവണ പുറത്തേക്ക് പോവുന്നതെന്ന് നേരത്തെ തോന്നിയിരുന്നുവെന്നും ബഷീര്‍ പറഞ്ഞിരുന്നു. പേലിയും ശ്രീനിയും സുരേഷും സാബുവുമൊക്കെ കെട്ടിപ്പിടിച്ചാണ് താരത്തെ യാത്രയാക്കിയത്. ഇത്രയും ദിവസം നില്‍ക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാനാണെന്നായിരുന്നു ബഷീറിന്‍രെ മറുപടി. നേരത്തെ നടന്ന വഴക്ക് മനസ്സില്‍ വെയ്ക്കരുതെന്ന് ഷിയാസിനോടും പേളിയോടും താരം അഭ്യര്‍ത്ഥിച്ചിരുന്നു. അതൊക്കെ അപ്പോള്‍ തന്നെ കഴിഞ്ഞിരുന്നുവെന്നും മനസ്സിലില്ലെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

ചെടി സമ്മാനിച്ചു

ചെടി സമ്മാനിച്ചു

പുറത്തേക്ക് പോവുന്ന ബഷീറിനോട് തന്റെ ചെടികള്‍ മറ്റാര്‍ക്കെങ്കിലും സമ്മാനിക്കാനായി ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. തന്റെ അടുത്ത സുഹൃത്തായ ശ്രീനിക്കാണ് ചെടികള്‍ നല്‍കുന്നതെന്നായിരുന്നു താരം പറഞ്ഞത്. പിന്നീട് മോഹന്‍ലാലിനരികിലേക്കെത്തിയ ബഷീര്‍ തന്റെ ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. പുറത്തേക്ക് പോയ ബഷീറിനെക്കുറിച്ചായിരുന്നു പലരും സംസാരിച്ചത്. മാറിയിരുന്ന് പേളിയും ശ്രീനിയും ഇതേക്കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് വഴക്കിട്ടിരുന്നുവെങ്കിലും തങ്ങളുടെ അടുത്ത സുഹൃത്ത് പോയതില്‍ ഇരുവരും ദു:ഖിതരായിരുന്നു.

കരച്ചിലും കെട്ടിപ്പിടുത്തവും

കരച്ചിലും കെട്ടിപ്പിടുത്തവും

ശ്രീനിയാണോ ഇത്തവണ പുറത്തേക്ക് പോവുന്നതെന്ന മോഹന്‍ലാലിന്റെ ചോദ്യം കേട്ടപ്പോഴേ പേളി പകച്ച് പോയിരുന്നു. ഉയര്‍ന്നും താഴ്ന്നും നില്‍ക്കുന്ന പെട്ടി കണ്ടപ്പോഴൊക്കെ താരം ആശങ്കയിലായിരുന്നു. മത്സരമാണ് ഇതെന്നും നോമിനേറ്റ് ചെയ്യാന്‍ മടിക്കരുതെന്നും ടാസ്‌ക്കുകളില്‍ ന്നായി പെര്‍ഫോം ചെയ്യണമെന്നൊക്കെ ഇരുവരും പറയാറുണ്ടെങ്കിലും ഒരാള്‍ വേര്‍പിരിഞ്ഞു പോകുന്നതിനെക്കുറിച്ച് ഇവര്‍ ഒരിക്കല്‍പ്പോലും സംസംസാരിച്ചിരുന്നില്ല. ബഷീറാണ് പുറത്തേക്ക് പോവുന്നതെന്നറിഞ്ഞതിന് ശേഷം പേളിയെ എല്ലാവരും ആശ്വസിപ്പിച്ചിരുന്നു. തിരികയെത്തിയ ശ്രീനിയെ കെട്ടിപ്പിടിച്ചായിരുന്നു പേളി സന്തോഷം പ്രകടിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X