Arya: ആര്യ ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ല, എലിമിനേറ്റ് ചെയ്യാനുള്ള കാരണവും പറഞ്ഞില്ലെന്ന് നടി!

വിവാഹം നടത്തുന്നതിനായി ആര്യ റിയാലിറ്റി ഷോ നടത്തുന്നുവെന്ന് കേട്ടപ്പോള്‍ ലക്ഷക്കണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. അപേക്ഷകരില്‍ നിന്നും സോര്‍ട്ട് ചെയ്ത് പതിനാല് പേരെയാണ് പരിപാടിയിലേക്ക് തിരഞ്ഞെടുത്തത്. പകുതിയിലധികം പേരും എലിമിനേഷനിലൂടെ പുറത്തായിരുന്നു. എങ്കെ വീട്ടുമാപ്പിളൈ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പരിപാടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

പരിപാടിക്കെതിരെ തുടക്കത്തില്‍ രൂക്ഷ പ്രതികരണം ഉയര്‍ന്നുവന്നിരുന്നുവെങ്കിലും ഇപ്പോള്‍ വിമര്‍ശകരും അടങ്ങിയിരിക്കുകയാണ്. പരിപാടിയിലെ മത്സരാര്‍ത്ഥികളുടെ വീട്ടില്‍ പെണ്ണുകാണാനായി ആര്യ എത്തിയിരുന്നു. ആര്യയുടെ വരവിനെക്കുറിച്ച് അബര്‍നദി കഴിഞ്ഞ ദിവസം വാചാലയായിരുന്നു. പരിപാടിയില്‍ നിന്നും പുറത്തായ മത്സരാര്‍ത്ഥിയായ ശ്രിയ സുരേന്ദ്രന്‍ തന്റെ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. പ്രശസ്തിക്ക് വേണ്ടിയാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന തരത്തിലായിരുന്നു ശ്രിയയുടെ പ്രതികരണം എന്നായിരുന്നു വാര്‍ത്തകള്‍. ഇക്കാര്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രിയ ഇപ്പോള്‍.

മറ്റൊരാള്‍ പറഞ്ഞ വാക്കുകളായിരുന്നു അത്

മറ്റൊരാള്‍ പറഞ്ഞ വാക്കുകളായിരുന്നു അത്

പരിപാടിയിലെ മറ്റൊരു മത്സരാര്‍ത്ഥി തന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങളായിരുന്നു അത്. പ്രശസ്തിക്ക് വേണ്ടിയാണ് താന്‍ ഈ പരിപാടിയില്‍ പങ്കെടുത്തത്. അടുത്തിടെയൊന്നും വിവാഹം കഴിക്കാനുള്ള ഉദ്ദേശമില്ലായിരുന്നു. അഭിനയ മോഹത്തിനും പ്രശസ്തിക്കും വേണ്ടി ഈ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്‌തെന്നുമായിരുന്നു ആ പെണ്‍കുട്ടി പറഞ്ഞത്. അവര്‍ക്ക് നല്‍കിയ മറുപടിയായി താന്‍ കുറിച്ച വാക്കുകളും എല്ലാവരും തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും ശ്രിയ പറയുന്നു.

ദുരുപയോഗം ചെയ്തിട്ടില്ല

ദുരുപയോഗം ചെയ്തിട്ടില്ല

ആ പെണ്‍കുട്ടിയെ കളിയാക്കുന്നതിന് വേണ്ടിയാണ് അത്തരത്തില്‍ ചെയ്തത്. സര്‍ഗാസമായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ പലരും തന്റെ പോസ്റ്റിനെ തെറ്റിദ്ധരിക്കുകയായിരുന്നു. ഒരിക്കല്‍പ്പോലും താന്‍ ആ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്തിട്ടില്ലെന്നും താരം ശ്രിയ വ്യക്തമാക്കുന്നു. ഇതുവരെ പിന്തുണച്ച് ഒപ്പമുണ്ടായിരുന്നവര്‍ പോലും തന്നെ തെറ്റിദ്ധരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുണ്ടായത്.

വധുവിനെ തിരഞ്ഞെടുക്കുന്നത് എങ്ങനെയെന്നറിയില്ല

വധുവിനെ തിരഞ്ഞെടുക്കുന്നത് എങ്ങനെയെന്നറിയില്ല

ആര്യയുടെ വിവാഹവുമായി ബന്ധപ്പെട്ട് നടത്തുന്ന റിയാലിറ്റി ഷോയില്‍ ഇത്രയധികം ടാസ്‌കുകളുണ്ടെന്നോ, ഏത് തരത്തിലുള്ള മാനദണ്ഡമാണ് സ്വീകരിക്കുന്നതെന്നോ തനിക്കറിയില്ലായിരുന്നു. താരത്തിനൊപ്പം സമയം ചെലവഴിക്കാന്‍ അവസരം കിട്ടുമെന്ന് മാത്രമാണ് കരുതിയിരുന്നത്. വധുവിനെ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ കാര്യങ്ങളെക്കുറിച്ച് തനിക്ക് യാതൊരുവിധ ധാരണയുമില്ലായിരുന്നുവെന്നും ശ്രിയ പറയുന്നു.

പറയാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നത്

പറയാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നത്

ആര്യ വിവാഹം കഴിക്കില്ല എന്ന് താന്‍ പറഞ്ഞിട്ടില്ല. താന്‍ അത്തരത്തില്‍ പറഞ്ഞുവെന്നുള്ള കമന്റുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഓരോ ഘട്ടം കഴിയുന്തോറും തുടരാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിക്കാറുണ്ട്. മത്സരത്തില്‍ വിജയിയായെങ്കില്‍ക്കൂടിയും ആര്യയെ ഇഷ്ടമായെങ്കില്‍ മാത്രം വിവാഹം കഴിച്ചാല്‍ മതി. രണ്ട് പേര്‍ക്കും സമ്മതമുണ്ടെങ്കില്‍ മാത്രമേ വിവാഹത്തിന് തയ്യാറാവൂയെന്ന് ആര്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ആര്യ കാരണം പറഞ്ഞില്ല

ആര്യ കാരണം പറഞ്ഞില്ല

സാധാരണഗതിയില്‍ എലിമിനേഷന്‍ ഘട്ടത്തില്‍ പുറത്ത് പോവുന്നതിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് വ്യക്തമാക്കാറുണ്ട്. എന്നാല്‍ തന്റെ കാര്യത്തില്‍ അതുണ്ടായില്ലെന്ന് ശ്രിയ പറയുന്നു. പത്ത് ടാസ്‌കില്‍ ആറ് തവണയും താന്‍ വിജയിച്ചിരുന്നു. ആര്യയുടെ കൈയ്യില്‍ നിന്ന് ടോക്കണ്‍ ഓഫ് ലവും കിട്ടിയിരുന്നു. എന്നാല്‍ എലിമിനേഷനിലൂടെ പുറത്ത് പോവേണ്ടി വരുമെന്ന് താന്‍ കരുതിയിരുന്നില്ല. പുറത്താക്കിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് ആര്യ ഒന്നും പറഞ്ഞിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യമേ അക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു

ആദ്യമേ അക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു

ടാസ്‌ക്കുകള്‍ ജയിച്ച് മുന്നേറുന്നതിനിടയില്‍ ആര്യയുമായി അടുത്തിടപഴകാനുള്ള അവസരം ലഭിച്ചിരുന്നു. സ്‌ക്രീനില്‍ കാണിക്കുന്നതിനും അപ്പുറത്ത് താരവുമായി കൂടുതല്‍ അടുത്തിടപഴകാനും സംസാരിക്കാനുമൊക്കെ അവസരം ലഭിച്ചിരുന്നു. അത്തരമൊരവസരത്തിലാണ് താന്‍ തന്റെ കണ്‍സെപ്റ്റിനെക്കുറിച്ച് തുറന്ന് പറഞ്ഞത്. വ്യക്തിയെന്ന നിലയിലും താരമെന്ന നിലയിലും ആര്യ ഇഷ്ടമാണ്. പക്ഷേ ജീവിത പങ്കാളി എന്ന ലെവലില്‍ ചിന്തിച്ചിട്ടില്ല. അങ്ങനെയാവുമ്പോള്‍ അതെത്രത്തോളം വിജയിക്കുമെന്നതിനെക്കുറിച്ച് തനിക്കറിയില്ലെന്നും ആര്യയോട് പറഞ്ഞിരുന്നു. ഇതേ നിലപാട് തന്നെയാണ് അദ്ദേഹത്തിന്റേതും.

വീട്ടുകാരുടെ സമീപനം

വീട്ടുകാരുടെ സമീപനം

കൊച്ചി സ്വദേശിയാണ് ശ്രിയ സുരേന്ദ്രന്‍. ആര്യയുടെ എങ്ക വീട്ടുമാപ്പിളൈയില്‍ പങ്കെടുക്കുന്ന കാര്യത്തെക്കുറിച്ച് വീട്ടുകാരോട് ചോദിച്ചപ്പോള്‍ നിന്റെ ഇഷ്ടമെന്നായിരുന്നു അവരുടെ പ്രതികരണം. വിവാദമാകുമോയെന്ന ഭയം സഹോദരനെ അലട്ടിയിരുന്നു. സ്‌ക്രീനില്‍ കണ്ടപ്പോഴാണ് താനും പങ്കെടുക്കുന്നുണ്ടെന്ന് ബന്ധുക്കളൊക്കെ അറിഞ്ഞതെന്നും ശ്രിയ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X