ആര്യ ചതിയനല്ല!! എങ്ക വീട്ടു മാപ്പിളൈയിൽ നിയന്ത്രണങ്ങളുണ്ടായിരുന്നു, ശ്രിയ പറയുന്നതിങ്ങനെ..

ആര്യയ്ക്ക് തങ്ങളുടെ വ്യക്തിത്വം മനസിലാക്കി കൊടുക്കുക മാത്രമാണ് ചെയ്യേണ്ടത്.

ഏറ്റവും കൂടുതൽ വിവാദങ്ങളും വിമർശനങ്ങളും കേൾക്കേണ്ടി വന്ന ഒരു റിയാലിറ്റി ഷോയാണ് തെന്നിന്ത്യൻ താരം ആര്യയ്ക്ക് വധുവിനെ കണ്ടെത്തുന്ന ഷോയായ എങ്ക വീട്ടു മാപ്പിളൈ. 16 മത്സരാഥികളുമായി തുടങ്ങിയ റിയാലിറ്റി ഷോ ആദ്യമേ തന്നെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. ഇതു വെറും പ്രദർശനം മാത്രമാണെന്നും ആര്യ ഇതിൽ നിന്ന് ആരേയും സ്വീകരിക്കുകയില്ലെന്നും പെൺകുട്ടികളെ പറ്റിക്കുകയാണെന്നുമുള്ള തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഫൈനൽ റൗണ്ടിൽ ആരേയും വിവാഹം വധുവായി സ്വീകരിക്കാതെ ആര്യ മാറിയത് വിവാദത്തിന്റെ ആഴം കൂട്ടിയിട്ടുണ്ട്.

റിയാലിറ്റി ഷോയെ കുറിച്ചു നിരവധി കഥകളാണ് പ്രചരിക്കുന്നത്. എന്താണെന്നോ എങ്ങനെയാണെന്നോ ഇന്നും പ്രേക്ഷകർക്ക് വ്യക്തമായ ധാരണയില്ല. ഇപ്പോഴിത ഷോയെ കുറിച്ചും ആര്യയെ കുറിച്ചും മനസ് തുറക്കുകയാണ് മലയാളി മത്സരാഥികളിൽ ഒരാളായ ശ്രിയ സുരേന്ദ്രൻ. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് താരം റിയാലിറ്റി ഷോയെ കുറിച്ചു കൂടുതൽ കാര്യംപുറത്തു വിട്ടത്.

മത്സരാഥികളോട് പറഞ്ഞത്

മത്സരാഥികളോട് പറഞ്ഞത്

എങ്കെ വീട്ടു മാപ്പിളൈ ആര്യയ്ക്ക് വധുവിനെ കണ്ടുപിടിക്കുന്ന റിയാലിറ്റി ഷോ തന്നെയാണ്. മത്സാരാഥികളിൽ നിന്ന് ആര്യയയുടെ മനസ് ആര് കീഴടക്കുന്നുവോ അവരെ താരം വിവാഹം ചെയ്യും. അതിനായി താരത്തെ ഇംപ്രസ് ചെയ്യുക മാത്രമാണ് ചെയ്യേണ്ട്ത്. നിങ്ങളുടെ സ്വഭാവം എങ്ങനെയാണോ അങ്ങനെ തന്നെ പെരുമാറണം. ആര്യയ്ക്ക് നിങ്ങളുടെ വ്യക്തിത്വം മനസിലാക്കി കൊടുക്കണം. ആര്യയ്ക്ക് അനിയോജ്യമെന്ന് തോന്നിയ ആളെ തിരഞ്ഞെടുക്കുമെന്നും ആദ്യമേ തന്നെ പറ‍ഞ്ഞിരുന്നു.

  സ്ക്രിപിറ്റങ്ങ്

സ്ക്രിപിറ്റങ്ങ്

ഷോയിൽ ഞങ്ങൾ മത്സരാഥികളുടെ ഭാഗത്ത് നിന്ന് സ്ക്രിപിറ്റഡ് ഒന്നു തന്നെ ഉണ്ടായിട്ടില്ല. എന്നാൽ ആര്യയുടെ കാര്യം എങ്ങനെയാണെന്ന് അറിയില്ല. പലപ്പോഴും ടാസ്ക്കുകൾ സ്പോർട്ടിൽ മാത്രമാണ് അറിയുന്നത്. ടാലന്റ് റ‌ൗണ്ട്, ഫാൻസി ഡ്രസ് റൗണ്ട് എന്നി മത്സരം വരുമ്പോൾ മാത്രമാണ് നേരത്തെ വന്ന‌് പറയാറുള്ളത്. ടാലന്റ് റൗണ്ടിൽ പാട്ട് നേരത്തെ പറഞ്ഞു കൊടുക്കണം അപ്പോൽ അവർ ഡൗൺലോഡ് ചെയ്തു തരും. സാമൂഹിക മാധ്യമങ്ങളുമായോ ലോകവുമായോ തങ്ങൾക്ക് ആർക്കും ബന്ധമുണ്ടായിരുന്നില്ല.

 ആര്യയുടെ വ്യക്തിത്വം

ആര്യയുടെ വ്യക്തിത്വം

നല്ല വ്യക്തിത്വമുള്ള ആളാണ് ആര്യ. താരത്തിന്റെ ഭാഗത്തു നിന്ന് മോശമായ ഒരു പെരുമാറ്റം ഇതുവരെ ഉണ്ടായിട്ടില്ല. മാന്യമായിട്ടാണ് പെരുമാറിയിട്ടുള്ളത്. ഓരോ എലിമിനേഷൻ കഴിയുമ്പോഴും ആര്യയുടെ മുഖത്തുള്ള വിഷമം നമുക്ക് കാണാൻ സാധിക്കും. ഇതാണ് യാഥാർഥ്യം എന്ന് മനസിലാക്കി നിൽക്കുന്ന ആര്യയെയാണ് നമുക്ക് അപ്പോൾ കാണാൻ സാധിക്കുക.

എലിമിനേഷൻ ഷോക്കായിരുന്നു

എലിമിനേഷൻ ഷോക്കായിരുന്നു

താൻ പുറത്തു പോയത് തനിയ്ക്ക് ഉൾക്കൊള്ളാൻ ആദ്യം സാധിച്ചിരുന്നില്ല. എന്തു കൊണ്ടാണ് പുറത്തായി എന്നുള്ള കാര്യം ഇപ്പോളും തന്റെ മനസിൽ ചോദ്യ ചിഹ്നാമായി അവശേഷിക്കുകയാണ്. ആദ്യം വന്ന ശ്രിയയെ അല്ല ഇപ്പോഴത്തെ ശ്രിയ. ഒരുപാട് മറ്റു സംഭവിച്ചിരിക്കുന്നു വെന്ന് ആര്യ തന്നെ ഇതിനു മുൻപ് തന്നോടു പറ‍ഞ്ഞിരുന്നു. ഇങ്ങനെ പറഞ്ഞ വ്യക്തി തന്നെ എലിമിനേറ്റ് ചെയ്ത കാര്യം എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. എന്നാൽ ഇതിനെ പറ്റി താൻ ആര്യയോട് തന്നെ ചോദിച്ചിരുന്നു.. നമുക്കത്ര കണക്ഷൻ തോന്നിയില്ലെന്നായിരുന്നു ആര്യയുടെ മറുപടി. .

  ആദ്യമേ പുറത്തു പോയത് നന്നായി

ആദ്യമേ പുറത്തു പോയത് നന്നായി

എന്നാൽ ആലോചിക്കുമ്പോൾ പുറത്തു പോയത് നന്നായി എന്നാണ് തോന്നുന്നത്. കാരണം വീട്ടിലൊക്കെ വന്ന്, എല്ലാവരുമായി പരിചയപ്പെട്ട് ഒരു വധുവായി നിന്ന് ഒഴിവാക്കപ്പെടുന്നതിനെക്കാലും നല്ലത് ഇതാണെന്ന് ഇപ്പോൾ തോന്നുന്നു. എലിമിനേഷൻ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയപ്പോൾ പലരും തന്നോട് ചോദിച്ചിരുന്നു എലിമിനേറ്റ് ചെയ്യാനുള്ള കാരണം എന്താണ്? ഇത് സ്ക്രിപ്റ്റഡ് ആണോ എന്നൊക്കെ. ഇതിന്റെ കാരണം, ഒരു പ്രത്യേകിച്ച് കാരണമില്ലാതെയാണ് മത്സരാഥികളെ പുറത്താക്കുന്നത്. അതേസമയം ഫൈനലിൽ ഉണ്ടായിരുന്ന മത്സാരാഥികൾ പറയുന്നത് സ്ക്രിപിറ്റിങ്ങായിരുന്നുവെങ്കിൽ ആര്യ ഒരാളെ തിരഞ്ഞെടുക്കുമായിരുന്നു എന്നാണ്. അതാണ് അതിന്റെ ഫോർമാറ്റ്.

 ആര്യയുടെ ഭാഗത്തും ശരി

ആര്യയുടെ ഭാഗത്തും ശരി

നമ്മുടെ വിലപ്പെട്ട സമയവും പരിശ്രമവും എല്ലാം എടുത്തിട്ട് അവസാനം ആര്‍ക്കും ഇല്ലാതായി പോവുക എന്നത് വേദനജനകമാണ്. അതേ സമയം ആര്യയുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ഇത് ശരിയാണ്. ഇക്കാര്യത്തിൽ ആരേയും ഫേഴ്സ് ചെയ്യാൻ പറ്റില്ല. അതും വിവാഹം പോലുള്ള ഒരു കാര്യമാകുമ്പോൾ. അത് അയാളുടെ മനസിൽ നിന്ന് തോന്നേണ്ട കാര്യമാണ്. അതിനാൽ ആ തീരുമാനം സ്വീകരിക്കുക മാത്രമേയുള്ളു ഒരു വഴി.

 വിമർശനങ്ങൾ

വിമർശനങ്ങൾ

ആദ്യമേ പുറത്തു പോയതു കൊണ്ട് വിമർശനങ്ങൾ അധികം കേൾക്കേണ്ടി വന്നിട്ടല്ല. സിംപതി മാത്രമേ കേട്ടിട്ടുള്ളൂ,. അവസാനം വരെ പോയി വിഷമിക്കേണ്ട സ്ഥിതി വന്നില്ലല്ലോ എന്നായിരുന്നു എല്ലാവരും പറ‍ഞ്ഞത്. കൂടാതെ ആര്യയയും താനുമായി അധികം കണക്ഷൻ ഇല്ലായിരുന്നു എന്നുള്ള വാദം ഉയർന്നിരുന്നു. കാരണം തങ്ങൾ തമ്മിലുളള നിമിഷങ്ങൾ ടെലികാസ്റ്റ് ചെയ്തിട്ടില്ല. സത്യത്തില്‍ ഞാനും ആര്യയും തമ്മില്‍ ഒരുപാട് രസകരമായ നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ അതെല്ലാം പരിപാടി ടെലിക്കാസ്റ്റ് ചെയ്യുമ്പോള്‍ എഡിറ്റ് ചെയ്തു കളഞ്ഞിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X