»   » സിനിമ അല്ല, ഇനി സീരിയേല്‍!!! അതും ബാഹുബലി സംവിധായകന്റെ വക!!! പശ്ചാത്തലം മഹിഷ്മതി!!!

സിനിമ അല്ല, ഇനി സീരിയേല്‍!!! അതും ബാഹുബലി സംവിധായകന്റെ വക!!! പശ്ചാത്തലം മഹിഷ്മതി!!!

Posted By: Karthi
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. മഹിഷ്മതിയുടെ കഥ പറയുന്ന ബാഹുബലിയുടെ ഒന്നാം ഭാഗം അത്രത്തോളം സ്വാധീനമാണ് പ്രേക്ഷകരില്‍ ഉണ്ടാക്കിയത്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ബാഹുബലി സംവിധാകന്‍ ഇപ്പോള്‍ ടിവി സീരിയേല്‍ ഒരുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ദ റൈസ് ഓഫ് ശിവകാമി എന്ന നോവല്‍ ത്രയത്തെ ആസ്പദമാക്കിയാണ് നോവല്‍ ഒരുക്കുന്നത്. 

സാധാരണ നമ്മള്‍ ടിവിയില്‍ കാണുന്ന തരത്തില്‍ എല്ലാ ദിവസവും സംപ്രേക്ഷണം ചെയ്യുന്ന സീരിയേല്‍ അല്ല ഉദ്ദേശിക്കുന്നത്. പ്രേത്യേക ഉത്സവ സീസണുകളില്‍ 13 എപ്പിസോഡുകള്‍ വീതം സംപ്രേക്ഷണം ചെയ്യുന്ന സീരിയേലാണ് എസ്എസ് രാജമൗലിയുടെ മനസിലുള്ളത്.

ആനന്ദ് നീലകണ്ടന്‍ രചിച്ച നോവല്‍ ത്രയത്തെ ആസ്പദമാക്കിയാണ് സീരിയേല്‍ ഒരുങ്ങുന്നത്. ദ റൈസ് ഓഫ് ശിവകാമി എന്നാണ് നോവല്‍ ത്രയത്തിന്റെ പേര്.

ആനന്ദ് നീലകണ്ടന്റെ ആദ്യ നോവലിലെ പ്രധാന കഥാപാത്രം മഹിഷ്മതിയുടെ രാജ്ഞിയായ ശിവകാമിയുടെ കഥയാണ്. കട്ടപ്പ എന്ന പ്രശസ്ത കഥാപാത്രത്തേയും ഈ ഭാഗത്താണ് പരിചയപ്പെടുത്തുന്നത്.

ശിവകാമി എന്ന കഥാപാത്രത്തിലൂടെയാണ് നോവല്‍ സഞ്ചരിക്കുന്നത്. മഹിഷ്മതിയെ തകര്‍ക്കാന്‍ ആഗ്രഹിച്ചവളായിരുന്നു ശിവകാമി. കാരണം ശിവകാമിയിടെ പിതാവിനെ ദേശ ദ്രോഹി എന്ന് മുദ്രകുത്തി വധിക്കുകയായിരുന്നു. പിന്നീടിവര്‍ മഹിഷ്മതിയുടെ രാജ്ഞിയും ദേവിയുമായി വളര്‍ന്നതിനേക്കുറിച്ചാണ് നോവല്‍ സംസാരിക്കുന്നത്.

ഈ നോവലില്‍ കട്ടപ്പയും കഥാപാത്രമാകുന്നുണ്ട്. കട്ടപ്പ എങ്ങനെ ഇങ്ങനെയായി, ആ കഥാപാത്രത്തിന്റെ ഉള്ളില്‍ നടക്കുന്ന ആത്മ സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം നോവലില്‍ കടന്നുവരുന്നുണ്ട്. സിംഹാസനത്തിന്റെ അടിമയായിട്ടാണ് കട്ടപ്പയെ ബാഹുബലിയില്‍ പരിചയപ്പെടുത്തുന്നത്.

മിത്തുകളെ അടിസ്ഥാനാക്കി മറ്റ് നോവലുകളും ആനന്ദ് രചിച്ചിട്ടുണ്ട്. ആനന്ദിന്റെ അസുര എന്ന നോവലില്‍ നാല്പതോളം കഥാപാത്രങ്ങളുണ്ട്. ഇതിലെ രാവണന്റെ കഥാപാത്രം തന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നുവെന്ന് എസ്എസ് രാജമലി പറഞ്ഞു.

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബാഹുബലിയുടെ രണ്ടാം ഭാഗം ബാഹുബലി ദ കണ്‍ക്ലൂഷന്‍ റിലീസിന് തയാറെടുക്കുകയാണ്. ഏപ്രില്‍ 28നാണ് ചിത്രം തിയറ്ററിലെത്തുന്നത്. യുണൈറ്റൈഡ് ഗ്ലോബല്‍ മീഡിയയാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

English summary
Ahead of the release of Baahubali: The Conclusion, director SS Rajamouli announced a mini TV series based on the prequel book trilogy ‘The Rise of Sivagami’. A seasonal series with 13 episodes.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam