അനിയത്തിക്ക് വേണ്ടി ഗര്‍ഭപാത്രം മുറിച്ചുമാറ്റിയ ചേച്ചിയായി ധന്യ മേരി വര്‍ഗീസ്!സീതാകല്യാണം പ്രമോ കാണൂ
വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികളാണ് വിവിധ ചാനലുകളിലായി സംപ്രേഷണം ചെയ്യുന്നത്. വിനോദ ചാനലുകളുടെ എണ്ണവും കൂടി വരികയാണ്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള പരിപാടികളുമായെത്താനുള്ള തീവ്ര ശ്രമത്തിലാണ് ഓരോ ചാനലുകളും. ടെലിവിഷന്‍ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ ഒട്ടേറെ പരമ്പരകള്‍ സമ്മാനിച്ച ചാനലയാ ഏഷ്യാനെറ്റ് പുതിയ സീരിയലുമായെത്തുകയാണ്. അടുത്തിടെയാണ് പരസ്പരമെന്ന പരമ്പര അവസാനിച്ചത്. സോഷ്യല്‍ മീഡിയയും ട്രോളര്‍മാരും ആഘോഷമാക്കി മാറ്റിയ കാര്യം കൂടിയായിരുന്നു ഇത്. 5 വര്‍ഷത്തെ ജൈത്രയാത്രയ്‌ക്കൊടുവിലാണ് പരമ്പര അവസാനിച്ചത്.
അനിയത്തിക്ക് വേണ്ടി ജീവിക്കുന്ന ചേച്ചിയുടെ കഥയുമായാണ് സീതാകല്യാണം ത്തെുന്നത്. സെപ്റ്റംബര്‍ 10 മുതല്‍ രാത്രി 9നാണ് പരമ്പര സംപ്രേഷണം ചെയ്യുന്നത്. പ്രമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഭാമ, മധുപാല്‍ തുടങ്ങിയ താരങ്ങളാണ് ഈ സന്തോഷവാര്‍ത്തയുമായെത്തിയിട്ടുള്ളത്. സ്വന്തം കുടുംബത്തിന് വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവെച്ച സീതയുടെ കഥയുമായാണ് പരമ്പര എത്തുന്നത്.

അനിയത്തിക്കായി ഗര്‍ഭപാത്രം പോലും മുറിച്ചുമാറ്റിയ ഒരു ചേച്ചിയെ നിങ്ങള്‍ക്ക് അത്ര പരിചയമുണ്ടാവാന്‍ സാധ്യതയില്ല. ആ ചേച്ചിയുടെ കഥയുമായാണ് ഏഷ്യാനെറ്റ് എത്തുന്നത്. അനന്യയാണ് ഈ പരമ്പരയുടെ ടൈറ്റില്‍ ഗാനം ആലപിച്ചിട്ടുള്ളത്. ധന്യ മേരി വര്‍ഗീസാണ് ടൈറ്റില്‍ കഥാപാത്രമായ സീതയെ അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പ്രമോ വീഡിയോ കാണാം.


Click it and Unblock the Notifications











