നടുമുറ്റവും പടിപ്പുരയും എന്നും എത്തിനോക്കാൻ കൊതിക്കുന്ന ഓർമ്മകൾ! ഫോട്ടോഷൂട്ടുമായി ലക്ഷ്മി നക്ഷത്ര
അവതാരകയായി മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക്ക് പോലുളള പരിപാടികളിലൂടെയാണ് ലക്ഷ്മി എല്ലാവരുടെയും ഇഷ്ടതാരമായത്. ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യാറുളള പരിപാടിക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. സ്റ്റാര്‍ മാജിക്കിലെ ലക്ഷ്മിയുടെ അവതരണം മിക്കപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ആര്‍ജെ ആയി തിളങ്ങിയ ശേഷമാണ് ലക്ഷ്മി അവതാരകയായും മാറിയത്.
സോഷ്യല്‍ മീഡിയയിലും എപ്പോഴും ആക്ടീവാകാറുളള താരം തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമൊക്കെ പങ്കുവെക്കാറുണ്ട്. ലക്ഷ്മിയുടെതായി വരാറുളള പോസ്റ്റുകള്‍ നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്. അതേസമയം ലക്ഷ്മി നക്ഷത്രയുടെതായി വന്ന പുതിയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. തമിഴ് പെണ്‍കൊടിയായുളള ലക്ഷ്മിയുടെ ചിത്രങ്ങളാണ് തരംഗമായിരിക്കുന്നത്.

നടുമുറ്റവും പടിപ്പുരയും എത്തിനോക്കാന്‍ കൊതിക്കുന്ന ഓര്‍മ്മകള്‍ ആണ് എന്ന് കുറിച്ചുകൊണ്ടാണ് തന്റെ പുതിയ ചിത്രങ്ങള്‍ ലക്ഷ്മി നക്ഷത്ര ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. റെഡ് എഫ്എമ്മില്‍ ആര്‍ജെ ആയി കരിയര്‍ ആരംഭിച്ച താരമാണ് ലക്ഷ്മി. പിന്നീട് ടെലിവിഷന്‍ അവതാരകയായും തിളങ്ങുകയായിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ ലക്ഷ്മി നല്ലൊരു ഗായിക കൂടിയാണ്.

വളരെ കുറച്ച് സമയം കൊണ്ടാണ് കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന അവതാരകയായി ലക്ഷ്മി നക്ഷത്ര മാറിയിരുന്നത്. സ്റ്റാര്‍ മാജിക്കിന് പുറമെ നിരവധി സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചും ലക്ഷ്മി കൈയ്യടി നേടിയിരുന്നു. സ്റ്റാര്‍ മാജിക്കിന് മുന്‍പ് ടമാര്‍ പഠാര്‍ എന്ന ഷോയിലും ലക്ഷ്മി അവതാരകയായി എത്തിയിരുന്നു.

മുന്‍ നിര അവതാരകരായ രഞ്ജിനി ഹരിദാസ്, ആര്യ, അശ്വതി, മിഥുന്‍ രമേശ്, പേളി മാണി തുടങ്ങിയവരുടെ ലിസ്റ്റിലേക്ക് ചുരുങ്ങിയ സമയം കൊണ്ടാണ് ലക്ഷ്മിയും എത്തിയത്. അവതരണത്തിന് പുറമെ പാട്ടിലും കമ്പമുളള ആളാണ് ലക്ഷ്മി നക്ഷത്ര. ലോക് ഡൗണ്‍ കാലത്ത് പാട്ടുകള്‍ പാടിയും ലക്ഷ്മി എത്തിയിരുന്നു. പാട്ട് പാടുന്ന വീഡിയോകള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു താരം മുന്‍പ് പങ്കുവെച്ചിരുന്നത്.

മലയാളത്തില്‍ നിരവധി ആരാധകരുളള അവതാരക കൂടിയാണ് ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുളള താരം ഇടയ്ക്കിടെ നിരവധി നൊസ്റ്റാള്‍ജിക്ക് പോസ്റ്റുകളും പങ്കുവെച്ചിരുന്നു. ലക്ഷ്മിക്ക് മൂന്നും നാലും വയസുളളപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ അടുത്തിടെ താരം പങ്കുവെച്ചിരുന്നു. ലോക് ഡൗണിന് പിന്നാലെ അടുത്തിടെയാണ് സ്റ്റാര്‍ മാജിക്ക് വീണ്ടും ആരംഭിച്ചത്.

പരിപാടിയുടെ പുതിയ എപ്പിസോഡുകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്റ്റാര്‍ മാജിക്കിന്റെതായി അടുത്തിടെ സംപ്രേക്ഷണം ചെയ്ത ഓണം എപ്പിസോഡും ശ്രദ്ധേയമായി മാറിയിരുന്നു. കുഞ്ചാക്കോ ബോബനായിരുന്നു ഓണം എപ്പിസോഡില്‍ അതിഥിയായി എത്തിയത്. അതേസമയം ടെലിവിഷന്‍ താരങ്ങളും മറ്റ് സെലിബ്രിറ്റികളുമൊക്കെയാണ് സ്റ്റാര്‍ മാജിക്കില്‍ പങ്കെടുക്കാറുളളത്.


Click it and Unblock the Notifications