അനുവിനേയും കൺമണിയേയും വെള്ളത്തിൽ തള്ളിയിട്ട് മധുരിമ, പാടാത്ത പൈങ്കിളി പരമ്പരയിലെ രസകരമായ വീഡിയോ...

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി . 2020 സെപ്റ്റംബർ 7 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നേറുകയാണ്. ദേവയുടേയും കൺമണയിയുടേയും ജീവിതത്തിലൂടെയാണ് പാടാത്ത പൈങ്കിളി സഞ്ചരിക്കുന്നത്. ജീവിതത്തിൽ ഇവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് കഥയുടെ ഇതിവൃത്തം. കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെ കാണുന്ന പരമ്പരയാണ് പാടാത്ത പൈങ്കിളി.

മുണ്ടിൽ നടിയുടെ ഗ്ലാമറസ് ഫോട്ടോ ഷൂട്ട്, ചിത്രം നോക്കൂ

മനീഷയും സൂരജ് സണ്ണുമായിരുന്നു ദേവയും കൺമണിയുമായി ആദ്യം പരമ്പരയിൽ എത്തിയത്. പുതുമുഖതാരങ്ങളായിരുന്ന ഇവരെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. സീരിയൽ റേറ്റിങ്ങിൽ ആദ്യ സ്ഥാനം നേടി മുന്നോട്ട് പോകവെ സൂരജ് പരമ്പരയിൽ നിന്ന് പിൻമാറുകയായിരുന്നു. ആരോഗ്യപ്രശ്നത്തെ തുടർന്നാണ് നടൻ പാടാത്ത പൈങ്കിളിയിൽ നിന്ന് മാറുന്നത്. സൂരജിന് പകരം പുതിയ ദേവ എത്തിയിട്ടുണ്ട്. പുതുമുഖ താരമായ ലക്ജിത്ത് സൈനിയാണ് കൺമണിയുടെ പുതിയ ദേവ. ലക്കിയെ പൂർണ്ണമായും പ്രേക്ഷകർ അംഗീകരിച്ചിട്ടില്ല. സൂരജിനെ തിരികെ കൊണ്ടുവരണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.

റേറ്റിങ്ങിൽ പിന്നിൽ

സൂരജ് മാറിയതോടെ റേറ്റിങ്ങിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ആദ്യ സ്ഥാനത്തായിരുന്ന പരമ്പര ഇപ്പോൾ റേറ്റിങ്ങിൽ പിന്നിലാണ്. സീരിയൽ വീണ്ടും രസകരമാക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. പഴയ സ്ഥാനത്തേയ്ക്ക് തിരികെ എത്തുമെന്നുള്ള പ്രതീക്ഷ നടൻ ലക്കിയും നൽകിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം ക്യു എ സെക്ഷനിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു കയറ്റം ഉണ്ടായാൽ ഒരു ഇറക്കവും ഉണ്ടാകും. അത് ഇല്ലെങ്കിൽ എന്താ ഒരു രസം ജീവിതത്തിൽ സുഹൃത്തേ എന്നായിരുന്നു മറുപടി.

രസകരമായ ലൊക്കേഷമൻ വീഡിയോ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പാടാത്ത പൈങ്കിളി സീരിയലിലെ ഒരു രസകരമായ ലൊക്കേഷൻ വീഡിയോയാണ്. നൃത്തം ചെയ്യുന്നതിനിടെ അബദ്ധത്തിൽ താരങ്ങൾ പൂളിൽ വീഴുകായായിരുന്നതാണ്. പാടാത്ത പൈങ്കിളിയിൽ മധുരിമ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അങ്കിത വിനോദാണ് രസകരമായ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ

തങ്ങൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ എന്ന് കുറിച്ചുകൊണ്ടാണ് താരങ്ങൾ വെള്ളത്തിൽ വീഴുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അനുമോളും മനീഷയും നടി അഞ്ജിതയുടെ മകൾ ഗോപികയും അങ്കിതയും കൂടിയായിരുന്ന നൃത്തം ചെയ്തിരുന്നത്. എന്നാൽ കാല് തെറ്റ അങ്കിത ഒഴികെ മൂന്ന് പേരും പൂളിൽ വീഴുകയായിരുന്നു. നടിമാരുടെ വീഡിയോ സോഷ്യൽ മീഡിയയിവൽ വൈറലായിട്ടുണ്ട്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

രസകരമായ കമന്റ്

ചിരിക്കുന്നല്ലേ ദ്രോഹി എന്നായിരുന്നു മനീഷ അങ്കിതയുടെ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇതിനിടയിൽ എങ്ങനെ അനു ചേച്ചി എത്തി. അനുവിനെ ഉന്തിയിട്ടതല്ലേ, മധുരിമ എല്ലാവരേയു തള്ളിയിട്ടു എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ചെറിയ സമയം കൊണ്ടാണ് വീഡിയോ വൈറലായിരിക്കുന്നത്. ലോക്ക് ഡൗണിൽ ഇളവ് ലഭിച്ചതിനെ തുടർന്ന് സീരിയൽ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ഉടനെ തന്നെ പരമ്പരയുടെ സംപ്രേക്ഷണം ചെയ്യും

Recommended Video

Body shaming on Anoop Krishnan's fiancee after their engagement video was out | FilmiBeat Malayalam

വീഡിയോ കാണാം

Read more about: serial anumol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X